നമിത പ്രമോദിനു മമ്മുക്ക കൊടുത്ത സർപ്രൈസ് കണ്ടോ – ഞെട്ടൽ മാറാതെ നമിത പ്രമോദും കുടുംബവും

namitha pramodh and mammotty

നമിത പ്രമോദ് മലയാള സിനിമകളിൽ മുൻനിരയിൽ നിൽക്കുന്ന യുവ നടിമാരിൽ ഒരാളാണ്. പുതിയ തീരങ്ങൾ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വന്നത്. പുതിയ തീരങ്ങൾ (2012), സൗണ്ട് തോമ (2013), പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും (2013), വിക്രമാദിത്യൻ (2014), വില്ലാളി വീരൻ (2014), ചന്ദ്രേട്ടൻ എവിടെയാ (2015), അമർ അക്ബർ അന്തോണി (2016) . അടി കപ്യാരെ കൂട്ടമണി (2015), റോൾ മോഡൽസ് (2017), അൽ മല്ലു (2020) തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചു.

നമിത പ്രമോദ് പുതുതായി തുടങ്ങിയ കോഫി ഷോപ്പിൽ സർപ്രൈസായി അതിഥിയായി എത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. നമിത തന്നെയാണ് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രങ്ങൾ പ്രേക്ഷകരെ കാണിക്കാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. “നോക്കൂ ആരാണ് സമ്മർ ടൗൺ റെസ്‌റ്റോ കഫെയിൽ എത്തിയിരിക്കുന്നത്..! ഇതിൽ കൂടുതൽ ഇനിയെന്ത് വേണം.. ഈ വലിയ സർപ്രൈസിന് മമ്മൂക്കയ്ക് വലിയ നന്ദി..”. ഇതായിരുന്നു മമ്മൂട്ടിയോടുള്ള ചിത്രങ്ങൾക്ക് താഴെ നമിത കുറിച്ചത്.

കൊച്ചി പനമ്പള്ളി നഗറിൽ ആണ് പുതിയ സ്ഥാപനമായ കഫെ നമിത ആരംഭിച്ചിരിക്കുന്നത്. ‘സമ്മർ ടൗൺ റസ്റ്റോ കഫെ’ എന്നാണ് നമിതയുടെ പുതിയ റസ്റ്റോറന്റിന്റെ പേര്. കഴിഞ്ഞ ദിവസമായിരുന്നു ഇതിന്റെ ഉദ്ഘാടനം നടന്നിരുന്നത്. നമിതയുടെ അടുത്ത സുഹൃത്തുക്കളും മലയാളത്തിലെ യുവ നടികളുമായ അനു സിത്താര, അപർണ ബാലമുരളി, രജിഷ വിജയൻ, മിയ എന്നിവർ ചേർന്നാണ് കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്തത്. ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്, നാദിർഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവരുൾപ്പെടെ നിരവധി പേരാണ് ഉദ്ഘാടനത്തിനായി എത്തിയിരുന്നത്.


പൊതുവേ വസ്ത്ര വ്യാപാര രംഗത്തും നൃത്ത സംഗീത രംഗത്തുമൊക്കെ വിജയം നേടിയ നടിമാരെയാണ് മലയാളത്തിൽ സജീവമായി കാണപ്പെടുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു ചിന്തയുമായി എത്തിയിരിക്കുകയാണ് നമിത. മറ്റുള്ളവരിൽ നിന്നും മാറി ചിന്തിച്ച് തന്റെ സ്വപ്ന പദ്ധതിയായ റസ്റ്റോ കഫെ ആരംഭിച്ചിരിക്കുകയാണ് നടി. ‘ഈശോ’ എന്ന ജയസൂര്യ നായകനായ ചിത്രത്തിലാണ് നമിത പ്രമോദ് ഒടുവിൽ അഭിനയിച്ചത്. ചിത്രം ഓ ടി ടി റിലീസായിരുന്നു.

സോണി ലൈവിലായിരുന്നു ചിത്രം ഡയറക്റ്റ് റിലീസ് ചെയ്തത്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നി ഭാഷകളിലും ഈശോ എന്ന ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. ആസിഫ് അലി പ്രധാന കഥാപാത്രമായി എത്തുന്ന ‘എ രഞ്ജിത്ത് ‘, ഗോകുൽ സുരേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘എതിരെ’, കാളിദാസ് ജയറാം നായകനാകുന്ന രജ്നി എന്നിവയാണ് നമിതയുടെ പുതിയ പ്രോജക്ടുകൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply