“വിക്രം” സിനിമയുടെ വിജയത്തിന് ഉലകനായകൻ സൂര്യയ്ക്ക് സമ്മാനം നൽകിയത് പോലെ, “റോഷാക്ക്”ന്റെ വിജയത്തിൽ ആസിഫ് അലിക്ക് സമ്മാനം നൽകി മെഗാസ്റ്റാർ… ആസിഫ് പണ്ടൊരു വാച്ച് വാങ്ങി തരുമോ എന്ന് എന്നോട് ചോദിച്ചിരുന്നു… ആസിഫിന്റെ ആഗ്രഹം നടത്തിക്കൊടുത്ത് മമ്മൂക്ക

ഉലകനായകൻ കമലഹാസന്റെ “വിക്രം” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ചിത്രത്തിന്റെ ക്ലൈമാക്സിൽ വളരെ കുറച്ച് നേരത്തേക്ക് റോളക്സ് എന്ന കഥാപാത്രമായി എത്തി കയ്യടി നേടിയ സൂര്യയ്ക്ക് കമലഹാസൻ റോളക്സ് വാച്ച് സമ്മാനം നൽകിയത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു സംഭവം നമ്മുടെ മലയാള സിനിമയിലും നടന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ ഏറ്റവും ഒടുവിൽ ഇറങ്ങിയ “റോഷാക്ക്”എന്ന ചിത്രത്തിന്റെ വിജയത്തിൽ ആസിഫ് അലിക്ക് റോളക്സ് വാച്ച് സമ്മാനിക്കുകയാണ് മമ്മൂക്ക.

മമ്മൂക്ക ആസിഫിന് സമ്മാനം നൽകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മമ്മൂട്ടി കമ്പനി തന്നെ നിർമ്മിച്ച “റോഷാക്ക്”എന്ന ചിത്രത്തിന്റെ വിജയാഘോഷ പരിപാടിക്കിടയിലായിരുന്നു വേദിയിൽ വെച്ച് ആസിഫ് അലിക്ക് മമ്മൂട്ടി സമ്മാനം നൽകിയത്. ചിത്രത്തിലെ ഏറ്റവും വലിയ സസ്പെൻസ് കൂടി ആയിരുന്നു ആസിഫ് അലിയുടെ സാന്നിധ്യം. കണ്ണുകൾ കൊണ്ട് അഭിനയിച്ച ആസിഫ് നിരവധി പേരുടെ പ്രശംസയാണ് പിടിച്ചുപറ്റിയത്.

ആസിഫ് പണ്ടൊരു വാച്ച് വാങ്ങി തരുമോ എന്ന് എന്നോട് ചോദിച്ചിരുന്നു… ആസിഫിന്റെ ആഗ്രഹം നടത്തിക്കൊടുത്ത് മമ്മൂക്ക. മലയാളികളുടെ എല്ലാം വല്യേട്ടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. പ്രായം വെറും അക്കമാണെന്ന് തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും തെളിയിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായിരുന്നു “റോഷാക്ക്”. ചിത്രത്തിൽ കണ്ണുകൾ കൊണ്ട് മാത്രം അഭിനയിച്ച വില്ലൻ വേഷം കൈകാര്യം ചെയ്‌തത്‌ ആസിഫ് അലി ആയിരുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ വേദിയിൽ വെച്ച് ആസിഫിന് മമ്മൂക്ക നൽകിയ സമ്മാനമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. “ആസിഫ് എന്നോട് പണ്ടൊരു വാച്ച് വാങ്ങിച്ചു തരുമോ എന്ന് ചോദിച്ചിരുന്നു” എന്നാണ് മമ്മൂക്ക പറയുന്നത്. ഇതും പറഞ്ഞു റോളക്സ് എന്ന് മമ്മൂട്ടി വിളിക്കുമ്പോൾ ഒരാൾ റോളക്സ് വാച്ചുമായി വേദിയിലേക്ക് എത്തുന്നു. മമ്മൂട്ടി അത് ആസിഫിന് സമ്മാനിക്കുകയായിരുന്നു. ആസിഫ് പോലും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം വേദിയിൽ വച്ച് മമ്മൂട്ടി കൊടുത്തപ്പോൾ താരത്തിന്റെ മുഖത്ത് അങ്ങേയറ്റം സന്തോഷം പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോയും ചിത്രങ്ങളും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

മനുഷ്യ ശരീരത്തിലെ ഏറ്റവും എക്സ്പ്രസിവ് ആയിട്ടുള്ള അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകൾ ഈ സിനിമയിൽ വളരെ നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട്. കണ്ണുകളിലൂടെയാണ് ആസിഫ് ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് ആളുകൾ മനസ്സിലാക്കിയത്. അത്രത്തോളം ആത്മാർത്ഥമായിട്ടാണ് ആസിഫ് കണ്ണുകൊണ്ട് സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. ബാക്കി താരങ്ങൾക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ മറ്റവയവങ്ങൾ എല്ലാം ഉണ്ടായിരുന്നെങ്കിൽ, ആസിഫിന് കണ്ണുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു മമ്മൂട്ടി വിജയാഘോഷ വേദിയിൽ വച്ച് പറഞ്ഞത്.

വളരെ വ്യത്യസ്തമായ ഒരു സിനിമ അനുഭവം കൊണ്ട് പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്തിയ ചിത്രമായിരുന്നു നിസാം ബഷീർ സംവിധാനം ചെയ്ത “റോഷാക്ക്”. ഒക്ടോബറിൽ പുറത്തിറങ്ങിയ ചിത്രം പ്രഖ്യാപിച്ച സമയം മുതൽ പേരിന്റെ വൈവിധ്യം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ബോക്സ് ഓഫീസിലും വലിയ വിജയം നേടിയെടുത്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സമീർ അബ്ദുല്ല ആണ്. ചിത്രത്തിൽ കോട്ടയം നസീർ, ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദുപണിക്കർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ബിന്ദു പണിക്കർ ശക്തമായ കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് “റോഷാക്ക്”. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. പേര് കൊണ്ട് മാത്രമല്ല വ്യത്യസ്തമായ തിയേറ്റർ അനുഭവം കൊണ്ടും പ്രഖ്യാപനം മുതൽ കൗതുകമുണർത്തിയ ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ “റോഷാക്ക്”. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത് മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയായിരുന്നു “റോഷാക്ക്”.

പേരിലുള്ള പുതുമ സിനിമയിൽ ഉടനീളം നിലനിർത്തുവാൻ സംവിധായകൻ നിസാം ബഷീറിന് സാധിച്ചിട്ടുണ്ട് എന്നാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ആസിഫ് അലി നായകനായ “കെട്ട്യോളാണെന്റെ മാലാഖ” എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ നിസാം ബഷീർ ആണ് “റോഷാക്ക്” സംവിധാനം ചെയ്തത്. അമേരിക്കൻ പൗരത്വമുള്ള ദുബായിൽ ബിസിനസ് ചെയ്യുന്ന ലൂക് ആന്റണി എന്ന കേന്ദ്ര കഥ മാത്രമായി എത്തുന്നത് മലയാളികളുടെ സ്വന്തം മമ്മൂക്ക ആണ്. സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം മലയാളികൾക്ക് മികച്ച ഒരു ദൃശ്യ വിസ്മയം തന്നെ ആയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply