ആ ഷർട്ട് കണ്ടപ്പോഴേ കൊതി ആയി ! അത് തിരിച്ചറിഞ്ഞ മമ്മുക്ക ചെയ്ത പണി കണ്ടോ – ഇതിലും വലിയ സമ്മാനം കിട്ടാനുണ്ടോ ?

നടൻ മമ്മൂട്ടിയുടെ ഷർട്ട് സ്വന്തമാക്കിക്കൊണ്ട് ഒരു ആരാധകൻ രംഗത്തെത്ത് എത്തിയിരിക്കുകയാണ്. റോബർട്ട് കുര്യാക്കോസ് എന്നാണ് ആരാധകന്റെ പേര്. തന്റെ ഫേസ്ബുക്ക് പേജിലൂടെ റോബർട്ട് പങ്കുവെച്ച് ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. നടൻ മമ്മൂട്ടി അണിഞ്ഞിരിക്കുന്ന ഷർട്ട് റോബർട്ട് അണിഞ്ഞു കൊണ്ടുള്ള ചിത്രങ്ങളാണ് റോബർട്ട് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. “മമ്മൂക്ക ഇട്ട് ഷർട് ഇട്ടുകൊണ്ട് ഒരു ഫോട്ടോ” ഇതായിരുന്നു ചിത്രങ്ങൾക്ക് ഒപ്പം മുകളിലുള്ള റോബെർട്ടിന്റെ കുറിപ്പിൻറെ തലക്കെട്ട്.

ചങ്കു പറിച്ചു തന്നില്ലെങ്കിലും അനേകം പേരുടെ ചങ്കിടിപ്പായ ആ ചങ്കിനോട് ഒട്ടിക്കിടക്കുന്ന ഈ ഷർട്ട് മമ്മൂക്ക തനിക്ക് സമ്മാനിച്ചതാണ് എന്നായിരുന്നു റോബർട്ടിന്റെ വാക്കുകൾ. തനിക്ക് എന്നും ഇസ്തിരിയിട്ടു വയ്ക്കാൻ ഇതൊരു ഓർമ്മയാണെന്നും റോബർട്ട് കൂട്ടിച്ചേർത്തു. പിന്നീട് മമ്മൂട്ടിയുടെ ഷർട്ട് തനിക്ക് ലഭിച്ചത് എങ്ങനെ എന്ന് വ്യക്തമായി പറയുകയായിരുന്നു റോബർട്ട്‌. ഒരു ദിവസം രാവിലെ ഈ ഷർട്ട് ഇട്ടു വന്ന മമ്മൂക്കക്കൊപ്പം എത്ര ഫോട്ടോസ് എടുത്തിട്ടും തനിക്ക് മതി വന്നില്ല എന്നും കാര്യം തിരക്കിയ മമ്മൂക്ക ഷർട്ടിലുള്ള തന്റെ കൊതിക്കണ്ണ് തിരിച്ചറിഞ്ഞു എന്നും റോബർട്ട് പറയുന്നു.

ഒരല്പം കഴിഞ്ഞ് മമ്മൂക്ക തിരിച്ചു വന്നപ്പോൾ ആദ്യം ഇട്ടിരുന്ന ഷർട്ട് ആയിരുന്നില്ല ധരിച്ചിരുന്നത് എന്നും മറ്റൊരു ഷർട്ട് ആയിരുന്നു ധരിച്ചിരുന്നത് എന്നും പിന്നീട് വൈകുന്നേരം ആയപ്പോൾ തന്റെ കയ്യിലേക്ക് ഒരു ബാഗ് വച്ചുതന്നു എന്നും അതിൽ ഗിഫ്റ്റ് പൊതിഞ്ഞ് രാവിലെ തന്നെ കൊതിപ്പിച്ച ഷർട്ട് ആയിരുന്നു എന്നും തനിക്ക് അത് സമ്മാനമായി അദ്ദേഹം തന്നു എന്നും ആ ഷർട്ടാണ് ഈ ഷർട്ട് എന്നും റോബർട്ട് പറയുന്നു. തന്റെ പ്രിയതാരത്തിൽ നിന്നും ഇത്രയും വലിയ ഒരു സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് റോബർട്ട്.

നിരവധി കമന്റുകളും ലൈക്കുകളും ആണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വന്നിരിക്കുന്നത്. ചിത്രത്തിൽ ഒരുവശത്ത് ഒരു ഷർട്ട് ഇട്ടു നിൽക്കുന്ന മമ്മൂക്കയെയും മറുവശത്ത് അതേ ഷർട്ട് ഇട്ടു നിൽക്കുന്ന റോബർട്ടിനെയും കാണാം. ചുവന്ന നിറത്തിൽ കറുത്ത പൂക്കൾ പോലുള്ള ഡിസൈൻ ഉള്ള ഒരു അടിപൊളി ഷർട്ട് ആയിരുന്നു അത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply