പൃഥ്വിവിന്റെ ആ കോലം കണ്ടു ഞാൻ പൊട്ടിക്കരഞ്ഞു പോയിട്ടുണ്ട് – എന്റെ മകനെ പോലെ അങ്ങനെ ഒന്നും ഒരാൾക്കും ചെയ്യാൻ സാധിക്കില്ലെന്ന് മല്ലിക സുകുമാരൻ

prithvi and mallika sumumaran bond

ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച യുവനടൻ, സംവിധായകൻ, നിർമ്മാതാവ് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. പൃഥ്വിരാജ് സുകുമാരൻ എന്നായിരിക്കും ആ ഉത്തരം. ഒരുകാലത്ത് രൂക്ഷമായ സൈബർ ആക്രമണവും ട്രോളുകളും ഹേറ്റേഴ്‌സും ഉണ്ടായിരുന്ന പൃഥ്വിരാജ് അതിലൊന്നും തളരാതെ പോരാടി ആ ഹേറ്റേഴ്‌സിനെ സ്വന്തം ആരാധകരാക്കി മാറ്റുകയായിരുന്നു. അന്ന് പൃഥ്വിരാജിനെ താഴ്ത്തി പറഞ്ഞവർ തന്നെ ഇന്ന് അദ്ദേഹത്തിന് വേണ്ടി കയ്യടിക്കുന്നു.

ഇത്തരത്തിൽ മറ്റൊരു താരം മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടാകില്ല. അന്തരിച്ച നടൻ സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും ഇളയ മകനായ പൃഥ്വിരാജ് അഹങ്കാരി എന്ന വിളിപ്പേരിൽ നിന്ന് മലയാള സിനിമ ലോകത്ത് നിന്ന് ഒരിക്കലും പകരം വെക്കാൻ ആവാത്ത ഒരു ബ്രാൻഡ് ആയി മാറിയിരിക്കുകയാണ്. ഒരു കാലത്ത് മലയാള സിനിമയിൽ വിലക്ക് ലഭിച്ചിട്ടുള്ള പൃഥ്വിരാജിന്റെ സിനിമയ്ക്ക് കാത്തിരിക്കുകയാണ് ഇന്ന് മലയാള സിനിമ ലോകം.

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസ്സി സംവിധാനം ചെയ്‌ത്‌ പൃഥ്വിരാജ് നായകനായി എത്തുന്ന “ആടുജീവിതം”. ബെന്യാമിന്റെ ക്ലാസിക് രചനയായ “ആടുജീവിത”ത്തിന്റെ അതേ പേരിലുള്ള ചലച്ചിത്ര ആവിഷ്കാരമാണ് ഈ പൃഥ്വിരാജ് ചിത്രം. ഈ ചിത്രത്തിനു വേണ്ടി വർഷങ്ങളായി മറ്റൊരു നടനും ചെയ്യാത്ത ആത്മസമർപ്പണമാണ് പൃഥ്വിരാജ് ചെയ്തിരിക്കുന്നത്.

ചിത്രത്തിനു വേണ്ടി പൃഥ്വിരാജ് നടത്തിയ മേക്കോവർ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പൃഥ്വിരാജിന്റെ മേക്കോവർ കണ്ടു പൊട്ടിക്കരഞ്ഞു പോയി എന്ന് അമ്മയും നടിയുമായ മല്ലിക സുകുമാരൻ മുമ്പും പറഞ്ഞിരുന്നു. “ആടുജീവിത”ത്തിനു വേണ്ടി അത്രയേറെ ഭാരമായിരുന്നു പൃഥ്വിരാജ് കുറച്ചത്. അതിന്റെ ചിത്രം കണ്ടപ്പോൾ അറിയാതെ പൊട്ടിക്കരഞ്ഞു പോയി എന്ന് മല്ലിക സുകുമാരൻ മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്.

അമ്മയെ കാണിക്കാത്ത ഒരുപാട് ചിത്രങ്ങളുണ്ടെന്ന് രാജു പറഞ്ഞിരുന്നു. “ആടുജീവിതം” എന്ന ചിത്രത്തിനു വേണ്ടി മാത്രം 30 കിലോ ഭാരമാണ് പൃഥ്വിരാജ് കുറച്ചത്. അക്ഷരാർത്ഥത്തിൽ വെറും അസ്ഥി മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നും മല്ലിക സുകുമാരൻ പറയുന്നു. അതിന്റെ ഒപ്പം താടിയും മുടിയും നീട്ടി വളർത്തിയതിനാൽ ആ ചിത്രങ്ങൾ കണ്ടപ്പോൾ ഒരുപാട് വേദന തോന്നി എന്നും വ്യക്തമാക്കി. എന്നാൽ അവശത തോന്നുന്ന ചിത്രങ്ങളൊന്നും അമ്മയെ കാണിച്ചിട്ടില്ല എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

കണ്ട ചുരുക്കം ചില ചിത്രങ്ങൾ പോലും സഹിക്കാൻ കഴിയുന്നില്ല. ഇനിയൊരിക്കലും ഇത്രയും ഭാരം കുറയ്ക്കില്ല എന്ന് പൃഥ്വിരാജ് പോലും പറഞ്ഞിട്ടുണ്ട്. അത്രയേറെ പൃഥ്വിരാജ് ഈ കഥാപാത്രത്തിന് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട് എന്നും അങ്ങനെ ആരും ചെയ്യില്ല എന്നും മല്ലിക സുകുമാരൻ പറയുന്നു. ബ്ലെസി എന്ന സംവിധായകന്റെ സ്വപ്നചിത്രമാണ് “ആടുജീവിതം”. ആ സ്വപ്നം എല്ലാ അർത്ഥത്തിലും സാക്ഷാത്കരിക്കട്ടെ എന്നാണ് പ്രാർത്ഥന എന്നും മല്ലികാമ്മ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply