സുകുമാരൻ മല്ലികയോട് മക്കളെ കുറിച്ച് അവസാന സമയത്ത് പറഞ്ഞത് ഇതായിരുന്നു ! ആ ഒരു വാശി ആണ് മക്കളെ ഈ നിലയിലേക്ക് എത്തിക്കാൻ സാധിച്ചതെന്നു മല്ലിക സുകുമാരൻ

sukumaran about kids

പ്രേം നസീറിന് ശേഷം മലയാള സിനിമയിൽ സൂപ്പർ താരം ആയി തിളങ്ങിയിരുന്ന താരമാണ് അന്തരിച്ച നടൻ സുകുമാരൻ. സുകുമാരന്റെ കുടുംബം ഇന്ന് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താര കുടുംബമാണ്. ഭാര്യ മല്ലികയും സുകുമാരന്റെ രണ്ടു മക്കൾ ഇന്ദ്രജിത്തും പൃഥ്വിരാജ് സുകുമാരനും മലയാള സിനിമയിൽ സജീവമാണ്. ഇവർക്ക് പുറമേ ഭാര്യമാരായ പൂർണിമ ഇന്ദ്രജിത്തും, സുപ്രിയയും മലയാള സിനിമയിൽ സജീവമാണ്.

ഇവരുടെ മക്കളെല്ലാം മലയാളികൾക്ക് ഏറെ സുപരിചിതമാണ്. മലയാള സിനിമയിൽ മാത്രമല്ല മിനിസ്‌ക്രീനിലും മല്ലിക സജീവമാണ്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരകുടുംബം. ഇന്ദ്രജിത്തിന്റെ മക്കൾ പ്രാർത്ഥനയുടെയും നക്ഷത്രയുടെയും ഒപ്പം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട് മല്ലിക. കുടുംബത്തോടൊപ്പം ഉള്ള വിശേഷങ്ങളും ചിത്രമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് താരം.

ഇപ്പോഴിതാ തന്റെ പങ്കാളിയെ കുറിച്ച് മല്ലിക പറയുന്ന വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്. സുകുമാരൻ തന്നെ ഒരുപാട് സ്നേഹിച്ചിട്ടുണ്ട് എന്നും മക്കൾക്ക് വേണ്ടത് എല്ലാം പറഞ്ഞു കൊടുത്തിട്ടാണ് അദ്ദേഹം പോയതെന്നും മല്ലിക സുകുമാരൻ പറയുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് മല്ലിക, ഭർത്താവ് സുകുമാരനെ കുറിച്ച് വാചാല ആയത്. എല്ലാ അഭിമുഖത്തിലും സുകുമാരനെ കുറിച്ച് പറയുമ്പോൾ മല്ലിക വാചാല ആകാറുണ്ടല്ലോ, അതിന്റെ കാരണം എന്താണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം.

അത്രയേറെ സുകുവേട്ടൻ സ്നേഹിച്ചത് കൊണ്ടാണ് എന്നായിരുന്നു മല്ലികയുടെ മറുപടി. നഷ്ടപ്പെട്ടു എന്ന് കരുതിയിടത്തു നിന്ന് ആ നഷ്ടം നികത്താൻ നമ്മൾ അറിയാതെ ഒരാൾ നമ്മളിലേക്ക് വരികയും അത് സത്യസന്ധമാണെന്ന് നമ്മൾ മനസ്സിലാക്കുകയും ചെയ്യുമ്പോൾ അയാളെ നമ്മൾ അങ്ങേയറ്റം സ്നേഹിച്ചു പോകും. തന്റെ കണ്ണൊന്നു നിറഞ്ഞാൽ ഉടനെ ഓടിയെത്തുകയും, സ്നേഹനിധിയായ മക്കളെ തന്ന ഒരു മനുഷ്യനെ പിന്നെ എങ്ങനെയാണ് ഇതിൽ കുറഞ്ഞ് ചിത്രീകരിക്കുക.

ഈശ്വരതുല്യൻ ആയിട്ട് ആണ് അങ്ങനെ ഒരാളെ പറയാൻ സാധിക്കുന്നതെന്ന് മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു. തന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും സുകുവേട്ടനിലൂടെ കിട്ടിയതാണ് എന്ന് മല്ലിക പറയുന്നു. ഒന്നും പ്ലാൻ ചെയ്തു ലഭിച്ചതല്ല. തന്നെ കരയിക്കാൻ പാടില്ല, വിഷമിപ്പിക്കാൻ പാടില്ല എന്ന തീരുമാനം അദ്ദേഹത്തിന്റെതായിരുന്നു. മക്കളെ കാര്യത്തിലും രണ്ടു പേർക്കും കൊടുക്കേണ്ട ട്രെയിനിങ് എല്ലാം കൊടുത്തിട്ടുണ്ടായിരുന്നു അദ്ദേഹം.

വീട്ടിൽ ലൈബ്രറി ഉണ്ടാക്കി. താൻ ചെയ്യേണ്ട പല ജോലികളും ഏറ്റെടുത്ത് ഒരുവിധം ഭംഗിയായി പൂർത്തിയാക്കിയാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. സുകുമാരൻ അന്തരിച്ച സമയത്ത് ഇന്ദ്രജിത്ത് പന്ത്രണ്ടാം ക്ലാസും പൃഥ്വിരാജ് പത്താം ക്ലാസും കഴിഞ്ഞിരിക്കുന്ന സമയം ആണ്. അവർ ചെറിയ കുട്ടികൾ ആയിരുന്നിട്ടും മനോധൈര്യത്തോടെ മുന്നേറാനുള്ള ഊർജ്ജം നൽകിയത് സുകുവേട്ടന്റെ രീതികൾ ആണെന്ന് താരം പറയുന്നു.

താടിക്ക് കയ്യും കൊടുത്ത് മൂന്നാലഞ്ചു മാസം വീട്ടിൽ ഇരുന്നപ്പോൾ മക്കൾ പറയാൻ തുടങ്ങി, അമ്മേ ഇത് വല്ലാത്തൊരു മൂഡാണ്. മക്കളെ എവിടെ കൊണ്ട് ചെന്നിട്ടാലും നാലുകാലിൽ നിൽക്കണം, ആൺപിള്ളേരാണ്, വല്ലതും ചോദിച്ചാൽ ബബ്ബബ്ബ അടിക്കരുത് എന്നായിരുന്നു സുകുവേട്ടൻ പണ്ടേ പറഞ്ഞിട്ടുള്ള ഒരു കാര്യം. പിന്നീട് ഒരു വാശിയായിരുന്നു. മക്കളെ നന്നായി വളർത്തി എല്ലാ സ്നേഹവും കൊടുത്തു.

ഒരു അമ്മ ആയി നിൽക്കാതെ അവരുടെ കൂട്ടുകാരിയായി മാറി. അതുകൊണ്ടായിരുന്നു ഇരുവരും അവരുടെ പ്രേമവും പെണ്ണു കെട്ടുന്നതും വരെ വന്നു പറഞ്ഞത് എന്ന് മല്ലിക സുകുമാരൻ പറയുന്നു. ഇതിനെ കെട്ടി തരണേ അമ്മെ എന്ന് പറയാൻ അവർക്ക് ഒരു മടിയും ഇല്ലായിരുന്നു. ഏറ്റവും ഒടുവിൽ “സന്തോഷം” എന്ന ചിത്രത്തിലാണ് മല്ലിക സുകുമാരൻ അഭിനയിച്ചത്. അനു സിത്താര, കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply