ഒരു അൻപതിനായിരത്തിന്റെ ബാഗ് വാങ്ങണമെങ്കിൽ ശരീരം വിറയ്ക്കും – എനിക്ക് ആഡംബര വസ്തുക്കളോട് താൽപ്പര്യം ഇല്ല എന്ന് മല്ലിക സുകുമാരൻ !

മലയാളികൾക്കെല്ലാം തന്നെ പ്രിയപ്പെട്ട താരാകുടുംബമാണ് നടൻ സുകുമാരൻ്റെത്. സുകുമാരൻ്റെ ഭാര്യയായ മാല്ലിക സുകുമാരനും സിനിമ നടിയാണ്. സുകുമാരനും മല്ലികയ്ക്കും രണ്ടുമക്കളാണ്. ഇന്ദ്രജിത്തും പ്രിത്വിരാജും. മക്കളായ രണ്ടുപേരും സിനിമയിൽ തിളങ്ങിനിൽക്കുന്ന താരങ്ങളാണ്. താരകുടുംബം തന്നെയാണ് ഇവരുടേത്. ഇന്ദ്രജിത് വിവാഹം ചെയ്‌തിരിക്കുന്നതും നടിയായ പൂർണിമയെ ആണ്.
മല്ലികസുകുമാരൻ സിനിമയിൽ മാത്രമല്ല ടിവി പറമ്പരകളിലും അഭിനയിക്കുന്നുണ്ട്.

ഇപ്പോളും അഭിനയരംഗത്ത് സജീവമാണ്. ഈ തിരക്കുകൾക്കിടയിലും മല്ലിക സോഷ്യൽ മീഡിയയിലും സജീവ പങ്കാളിത്തം അറിയിക്കുന്നുണ്ട്. മല്ലിക തൻ്റെയും കുടുംബത്തിൻ്റെയുമൊക്കെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയവഴി പങ്കുവെക്കാറുണ്ട്. മക്കളായ പ്രിത്വിയും ഇന്ദ്രജിത്തും സിനിമയിൽ സജീവമാണ്. മരുമക്കളായ പൂർണിമയും സുപ്രിയയും ബിസിനസ്സിലും സജീവമാണ് എന്നാണ് മല്ലിക പറയുന്നത്. സംസാരത്തിനിടയിൽ മക്കളെയും മരുമക്കളെയും കുറിച്ച് എപ്പോഴും പറയാറുണ്ട്.

ഇപ്പോൾ മല്ലിക തൻ്റെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ തുറന്നു പറയുകയാണ്. തനിക്ക് ആഡംബര ജീവിതത്തോട് ഒട്ടും താല്പര്യമില്ല എന്നാണ് മല്ലിക പറയുന്നത്. വിലകൂടിയ സാധനങ്ങൾ വാങ്ങിക്കുമ്പോൾ മല്ലികയ്ക്ക് ടെൻഷനാണ്. ഒരു ബാഗിനു വേണ്ടി 50,000 രൂപ ചിലവാക്കുമ്പോൾ തന്നെ ശരീരം വിറക്കുമായിരുന്നു.അമ്പതിനായിരം രൂപ വെച്ചുകൊണ്ട് രണ്ട് സെൻ്റ് സ്ഥലം വാങ്ങിക്കാമല്ലോ എന്ന ചിന്തയാണ് പെട്ടെന്ന് വരിക എന്നും പറഞ്ഞു.

ഭർത്താവായ സുകുമാരൻ ദുബായിലൊക്കെ പോകുന്ന സമയത്ത് മല്ലികയോട് വരുന്നോ എന്ന് ചോദിക്കും. അഞ്ചു ദിവസത്തേക്ക് ഒക്കെയാണ് പോകുന്നത് എന്നും പറയും. അപ്പോൾ മല്ലിക ചിന്തിക്കുക അയ്യോ ഫ്ലൈറ്റ് ടിക്കറ്റിന് വലിയ പൈസ കൊടുക്കേണ്ടി വരില്ലേ എന്നാണ്. അതുകൊണ്ടുതന്നെ കൂടെ വരില്ല എന്ന് പറയുകയും ചെയ്യും. മല്ലികയുടെ ഇഷ്ടപ്രകാരമായിരുന്നു സിനിമ രംഗത്തേക്ക് എത്തിയത്. മല്ലികയ്ക്ക് കഴിയുന്ന കാലത്തോളം അഭിനയിക്കുമെന്നും പറഞ്ഞു.

ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാമല്ലോ എന്നും മക്കളോട് എന്ത് പറഞ്ഞാലും അവർ അത് വാങ്ങിച്ചു തരും എന്നും തനിക്ക് ഒരു ജോലിയും വരുമാനം ഉള്ളപ്പോൾ അതിൻ്റെ ആവശ്യമില്ലല്ലോ എന്ന് പറയുകയും ചെയ്തു. ഭാവിയിൽ അങ്ങനെയൊരു അവസ്ഥ വരികയാണെങ്കിൽ നോക്കാം എന്നും പറഞ്ഞു. മല്ലികയ്ക്ക് മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും ഒക്കെ കാണുവാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അവരൊക്കെ എപ്പോഴും തിരക്കിലാണ് എന്നും മല്ലിക പറഞ്ഞു.

പലപ്പോഴും പലരും പറയുന്നത് മക്കളൊക്കെ സിനിമയിൽ നല്ല നിലയിൽ ആയത് കൊണ്ട് ഭാഗ്യവതിയാണല്ലോ എന്നാണ്. ഭർത്താവായ സുകുമാരൻ മരിച്ചതിനുശേഷം വളരെ കഷ്ടപ്പെട്ടാണ് താൻ മക്കളെ വളർത്തി ഈ നിലയിൽ ആക്കിയത് എന്നും മല്ലിക പറഞ്ഞു. ഒരമ്മ മക്കളോട് ചെയ്യേണ്ട കടമായൊക്കെ നല്ലരീതിയിൽ ചെയ്‌തിട്ടുണ്ടെന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply