വയസ്സ് 10 ആകുന്നു – ഇതിനിടയിൽ അയ്യനെ കണ്ടു വണങ്ങിയത് 50 തവണ ! കുഞ്ഞുമാളികപ്പുറം ശ്രദ്ധേയമാകുന്നു

ഈ വർഷത്തെ ശബരിമല തീർത്ഥയാത്ര മിക്ക അയ്യപ്പന്മാർ സംബന്ധിച്ചടുത്തോളം അല്പം ദുഷ്ക്കരമാണ് എന്നത് സത്യമായ വസ്തുതയാണ്. കൃത്യമായ പോലീസ് സംവിധാനങ്ങളും മികച്ച വളണ്ടിയർമാരുടെ പിന്തുണ ലഭിച്ചിട്ടും പല കാരണങ്ങൾ കൊണ്ടും ശബരിമലയിലെ അയ്യപ്പന്മാരുടെ യാത്ര പല സ്ഥലങ്ങളിലും പിടിച്ചിട്ടും, കുറച്ചൊക്കെ അനാവശ്യമായ ഇടപെടലുകൾ നടത്തിയും ബുദ്ധിമുട്ടണ്ടാക്കിയിട്ടുണ്ട്.

അയ്യപ്പ ദർശനം എന്നു പറയുന്നത് ഹൈന്ദവരെ സംബന്ധിച്ചിടത്തോളം വലിയ പുണ്യം ലഭിക്കുന്ന ഒരു കാര്യമാണ് അതുകൊണ്ടുതന്നെ കൊച്ചുകുട്ടികൾ മുതൽ വൃദ്ധജനങ്ങൾ വരെ അത് എല്ലാ വർഷവും കൃത്യമായി ചെയ്യുകയും ചെയ്യും. കറുപ്പിടുത്ത മാലയിട്ട് മല ചവിട്ടുന്ന പെൺകുട്ടികൾക്ക് മാളികപ്പുറം എന്നാണ് പേര്. 10 വയസ്സ് വരെ മാത്രമാണ് അയ്യനെ കാണാനുള്ള അനുവാദം പെൺകുട്ടികൾക്കുള്ളത്. പിന്നെ 50 കഴിയണം

ഇപ്പോഴിതാ സന്നിധാനത്ത് ഒരു പത്ത് വയസ്സുകാരി മല ചവിട്ടി അയ്യപ്പനെ ദർശിച്ച എണ്ണമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കൊല്ലം എഴുകോൺ കോട്ടയത്ത് വീട്ടിൽ അഭിലാഷ് മണിയുടെ മകൾ 10 വയസ്സുകാരിയായ അധൃധി ഈ അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുന്നത് 50 തവണയാണ്. 10 വയസ്സ് പൂർത്തിയാകാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് അയ്യനെ കാണാൻ അൻപതാം തവണയും മലകയറി ഈ കുട്ടിയെത്തിയത്.

ഒമ്പതാം മാസം ആയിരുന്നു ആദ്യമായി അയ്യന്റെ സന്നിധാനത്തിലേക്ക് ഈ കുഞ്ഞു പെൺകുട്ടി എത്തുന്നത്. തുടർന്ന് തീർത്ഥാടന കാലത്തും മാസപൂജ വേളകളിലും ഒക്കെ അയ്യനെ കാണാൻ എത്തും. എരുമേലിയിൽ പേട്ടതുള്ള ശേഷമാണ് സന്നിധാനത്ത് എത്തുന്നത്. ഈ നാലാം ക്ലാസുകാരി റെക്കോർഡ് നേട്ടമാണ് നേടിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply