അഭിനയത്തോടപ്പോൾ നല്ല സമ്പാദ്യം ഉണ്ടാക്കി എടുക്കാൻ സുകുമാരൻ ശ്രദ്ധിച്ചിരുന്നു ! പക്ഷെ സോമൻ അങ്ങനെ ആയിരുന്നില്ല – കുഞ്ചന്റെ വെളിപ്പെടുത്തൽ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും താര രാജാവ് മോഹൻലാലും. ഇവർ സൂപ്പർതാരങ്ങളായി മലയാള സിനിമയിൽ വാഴുന്നതിന് മുമ്പ് മലയാള സിനിമയിലെ സൂപ്പർ താരങ്ങളായി മാറിയവരായിരുന്നു സുകുമാരനും സോമനും. നിത്യഹരിത നായകൻ പ്രേം നസീറിന് ശേഷം മലയാള സിനിമയിലെ സൂപ്പർതാരങ്ങളായി ഉദിച്ചവരായിരുന്നു സുകുമാരനും സോമനും. ഒരുപാട് ചിത്രങ്ങളിൽ നായക വേഷങ്ങൾ തിളങ്ങിയ സോമനും സുകുമാരനും പിന്നീട് പ്രതിനായകൻ ആയും സഹനടനായും മലയാള സിനിമയിൽ സജീവമായിരുന്നു.

ഇരുവരുടെയും അടുത്ത സുഹൃത്താണ് നടൻ കുഞ്ചൻ. ചെറിയ വേഷങ്ങളിൽ നമ്മളെ രസിപ്പിച്ച കുഞ്ചന്റെ യഥാർത്ഥ പേര് മോഹൻ ദാസ് ആണ് എന്ന്. മലയാള സിനിമയിൽ അമ്പത് വർഷങ്ങൾ പൂർത്തിയാക്കുകയാണ് കുഞ്ചൻ. ഇപ്പോഴിതാ സോമന്റെയും സുകുമാരന്റെയും സ്വഭാവത്തിലെ വ്യത്യാസത്തെക്കുറിച്ച് കുഞ്ചൻ പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ഒരു ടിവി ചാനലിൽ നൽകി അഭിമുഖത്തിലാണ് അന്നത്തെ സൂപ്പർതാരങ്ങൾ ആയിരുന്ന സോമനെയും സുകുമാരനെയും കുറിച്ച് കുഞ്ചൻ ചില കാര്യങ്ങൾ പങ്കുവെച്ചത്. ഒരു പൈസ പോലും വെറുതെ കളയില്ലാത്ത, കാശ് സമ്പാദിക്കണമെന്ന് നല്ല ഉത്തമ ചിന്തയുള്ള മനുഷ്യനായിരുന്നു സുകുമാരൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് അന്തരിച്ച നടൻ സുകുമാരന്റേത്. ഭാര്യ മല്ലിക സുകുമാരൻ, മക്കൾ ഇന്ദ്രജിത്, പൃഥ്വിരാജ് സുകുമാരൻ, മരുമക്കൾ പൂർണിമ ഇന്ദ്രജിത്, സുപ്രിയ, പേരക്കുട്ടികൾ ആയ നക്ഷത്ര പ്രാർത്ഥന എന്നിവരും സിനിമയിൽ സജീവമാണ്. സുകുമാരന്റെ നേരെ വിപരീത സ്വഭാവം ആയിരുന്നു സോമന് എന്ന് കുഞ്ചൻ പറയുന്നു.

കൃത്യമായി പ്രതിഫലം പോലും വാങ്ങിക്കാത്ത, സ്വന്തം ശരീരത്തെ പോലും ശ്രദ്ധിക്കാത്ത ഒരു മനുഷ്യനായിരുന്നു സോമൻ. കുറച്ചു കൂടി ആരോഗ്യം സംരക്ഷിച്ചിരുന്നുവെങ്കിൽ കുറച്ചുനാൾ കൂടി സോമൻ ജീവിക്കുമായിരുന്നു എന്ന് കുഞ്ചൻ വേദനയോടെ പറയുന്നു. വെന്റിലേറ്ററിൽ കിടന്ന് അവസാനം നിമിഷം സോമൻ വിളിച്ചത് കുഞ്ഞൂസ് എന്ന് ആയിരുന്നു. കുഞ്ചുസെ എന്ന ആ വിളി ഇപ്പോഴും കാതിലുണ്ടെന്ന് കുഞ്ചൻ പറയുന്നു. സോമന്റെ അവസാന നാളുകൾ ഇന്നും കുഞ്ചൻ ഓർമ്മയിൽ സൂക്ഷിക്കുന്നു. നടൻ സോമൻ ചെയ്ത ഒട്ടനേകം കഥാപാത്രങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കഥാപാത്രമാണ് “ലേലം” എന്ന സിനിമയിലെ ആനക്കാട്ടിൽ ഈപ്പച്ചൻ. സുരേഷ് ഗോപി നായകൻ ആയി എത്തിയ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ആയിരുന്നു സോമൻ കൈകാര്യം ചെയ്‌തത്‌. ഈ ചിത്രത്തിലെ സോമന്റെ ഡയലോഗുകൾ വമ്പൻ ഹിറ്റ് ആയിരുന്നു. സിനിമാപ്രേമികൾ ഇന്നും ആ ഡയലോഗുകൾ ഓർത്തെടുക്കുന്നു. ഈ സിനിമ ചിത്രീകരിക്കുന്ന സമയത്ത് തന്നെ സോമന്റെ കാലുകളിൽ നീര് കണ്ടിരുന്നു.

പിന്നീട് ആയിരുന്നു സോറിയാസ് എന്ന അസുഖം അദ്ദേഹത്തിനെ ബാധിക്കുന്നത്. അതോടെ താരത്തിന്റെ രൂപമെല്ലാം മാറി അവസാന നാളുകളിൽ ഏറെ വല്ലാതെ ആയിരുന്നു. അവസാന നാളുകളിൽ മകളെയും കുടുംബത്തെയും കാണണമെന്ന് സോമൻ ആഗ്രഹിച്ചു. ഇതോടെ ജമ്മുവിൽ ആയിരുന്ന അവരുടെ അടുത്തേക്ക് പോവുകയായിരുന്നു. അവിടെവച്ച് അസുഖം കൂടിയതോടെ തിരിച്ച് ആശുപത്രിയിലേക്ക് കൊണ്ടു വന്നു. സോമന്റെ അവസ്ഥയെ കുറിച്ച് അറിഞ്ഞു സുഹൃത്തുക്കൾ എല്ലാവരും ആശുപത്രിയിലെത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ എല്ലാം അവിടെ വെന്റിലേറ്ററിന് മുന്നിൽ നിൽപ്പുണ്ടായിരുന്നു. ഇടയ്ക്ക് കണ്ണ് തുറക്കും അടഞ്ഞുപോകും. ഇതിനിടയിൽ എപ്പോഴോ കണ്ണ് തുറന്നപ്പോൾ കുഞ്ചൂസ് എന്ന് വിളിച്ചത് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് കുഞ്ചൻ പറയുന്നു. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ 50 വർഷങ്ങൾ പിന്നിടുകയാണ് നടൻ കുഞ്ചൻ. ആദ്യമൊക്കെ നർമം നിറഞ്ഞ കലാപാത്രങ്ങൾ ചെയ്തിരുന്ന കുഞ്ചൻ, ഗൗരവം നിറഞ്ഞ വേഷങ്ങൾ ചെയ്തു ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഇപ്പോൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply