ലക്ഷങ്ങൾ വാഗ്ദാനം ചെയ്തു മലയാള യുവനടിയെ ദുബായിൽ എത്തിച്ചു – ഒടുവിൽ ചതിയിൽ പെട്ട് നടി -സംഭവിച്ചത് കണ്ടോ

സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഒക്കെ തട്ടിപ്പുകൾ വളരെയധികം വർദ്ധിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. അത്തരത്തിൽ ഇപ്പോൾ ഒരു തട്ടിപ്പിനിരയായിരിക്കുന്നത് മലയാളിയായ യുവ സീരിയൽ നടിയാണ്. ദുബായിൽ നിന്നാണ് ഈ തട്ടിപ്പിന്റെ കഥ വരുന്നത്. ജോലി വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു ഈ തട്ടിപ്പ്.ദുബായിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലാണ് സീരിയൽ താരത്തിനെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയാക്കിയത്. ഈ താരം തടങ്കലിൽ ആക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശിയെ മലയാളി സന്നദ്ധ സംഘടനയായ ഓർമ്മയുടെ പ്രവർത്തകർ ഇടപെട്ടാണ് നാട്ടിലെത്തിച്ചിരുന്നത്.

അറിയപ്പെടുന്ന ഒരു അവതാരികയും മോഡലും സീരിയൽ നടിയും ഒക്കെ തന്നെയാണ്. 25 വയസ്സുള്ള പെൺകുട്ടി ഒട്ടേറെ പരിപാടികളിലും അവതാരികയായി എത്തിയിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിൽ ഒക്കെ തന്നെ വേഷമിടുന്ന താരം ദുബായിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ട് ദുബായിലേക്ക് പോകുന്നത്. ഇതിന് പുറകിൽ ഒരു ഏജൻസി ആയിരുന്നു. സെപ്റ്റംബർ രണ്ടിനാണ് ദുബായിലേക്ക് നടി എത്തിയത്.

ചെന്നൈയിൽ നിന്നാണ് നടിയും ഒപ്പം മറ്റ് ഏഴ് യുവതികളും യുഎഇയിലേക്ക് എത്തുന്നത്. ഒരു തമിഴ് അവതാരികയും ഒപ്പം ഉണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം അറിയാൻ സാധിക്കുന്നത്. ഇവിടെ എത്തിയതിനു ശേഷം ഇവരുടെ തനിനിറം മനസ്സിലാക്കുകയായിരുന്നു.. പറഞ്ഞുറപ്പിച്ച ജോലി നൽകുന്നതിനു പകരം ഇവർ ദുബായിലെ ഒരു ഹോട്ടലിലെ ബാറിൽ ജോലി ചെയ്യാനാണ് ഇവരോട് ആവശ്യപ്പെട്ടത്. ഹോട്ടൽ ഉടമയുടെയും ഏജൻസി കൂട്ടാളികളും നിർബന്ധിക്കുകയായിരുന്നു.

ഒപ്പം ഉള്ള യുവതികൾ ഈ ജോലിക്ക് തയ്യാറായ സാഹചര്യത്തിൽ നടി മാത്രം ഇതിൽ നിന്ന് പിന്മാറിയതോടെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ബാർറിൽ വരുന്നവർക്ക് ഇഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ ഹോട്ടലിന് പുറത്ത് പോകുവാനും നിർബന്ധിച്ചിട്ടുണ്ടെന്ന് നടി പറയുന്നുണ്ട്. ആവശ്യക്കാർക്ക് ബന്ധപ്പെടാൻ നടിക്ക് ഒരു മൊബൈൽ ഫോണും സിം കാർഡും നൽകുകയും ചെയ്തിരുന്നു.

എല്ലാത്തിനുമുപരി ചീ ത്ത വി ളി യും മാ ന സിക പീ ന വും ആയിരുന്നു തനിക്ക് അക്കാലങ്ങളിൽ ഏറ്റുവാങ്ങേണ്ടി വന്നത് എന്നും, പേടിച്ചു കൊണ്ടായിരുന്നു നാളുകൾ തള്ളി നീക്കിയത് എന്നുമൊക്കെയാണ് നടി പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓർമ്മ സംഘടനയുടെ അംഗങ്ങളുമായി ഫോണിൽ ബന്ധപെടാൻ കഴിഞ്ഞത്. അതോടെയാണ് രക്ഷപ്പെടാനുള്ള വഴി തെളിഞ്ഞത്. ഓർമ്മ കമ്മിറ്റി പ്രതിനിധികൾ വിവരം അറിഞ്ഞ ഉടനെ തന്നെ നോർക്കയും ആയി ബന്ധപ്പെട്ടിരുന്നു. അങ്ങനെയാണ് താൻ നാട്ടിലെത്തിയത്. തുടർന്ന് ദുബായ് പോലീസിനും അവർ വിവരമറിയിച്ചു. പോലീസിന്റെ സഹായത്തോടെയാണ് താമസിക്കുന്ന ഹോട്ടലിൽ എത്തി മോചിപ്പിച്ചത് എന്നും നടി പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply