ആരാധകർ ഒരുപോലെ കാത്തിരുന്ന ചതുരത്തിന്റ ഒടിടി റിലീസ് തീയതി പുറത്ത് – സിനിമയുടെ പുതിയ ട്രയിലർ പുറത്ത്

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമ വളരെയധികം ചർച്ചാവിഷയമായി മാറിയിരുന്നു. ചതുരത്തിൽ അലൻസിയർ, സ്വാസിക വിജയ്, റോഷൻ മാത്യു എന്നിവരൊക്കെയാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ചതുരം നവംബറിൽ ആയിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിൻ്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത് കുറച്ച് ആഴ്ചകൾക്ക് മുൻപ് മാത്രമായിരുന്നു. എപ്പോഴാണ് ഒടിടി റിലീസ് ആവുക എന്നുള്ള വിവരങ്ങൾ ഒന്നും പുറത്ത്
വിട്ടിട്ടുണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ട് യൂട്യൂബിൽ ട്രെയിലർ ഒക്കെ ഇറങ്ങിയിട്ടുണ്ട്. ചിത്രം സൈന മൂവീസിൻ്റെ ഒടിടി പ്ലാറ്റ്ഫോം ആയ സൈന പ്ലെയിലാണ് റിലീസ് ആകുന്നത് എന്നാണ് പറയുന്നത്. സിനിമയുടെ സ്ട്രീമിംഗ് മാർച്ച് 9ന് ആരംഭിക്കുമെന്നും പറഞ്ഞു. ചതുരം എന്ന സിനിമയിലെ സെലേനയായി അഭിനയിച്ച സ്വാസികയ്ക്ക് ഒരുപാട് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചതിന് സമൂഹമാധ്യമങ്ങളിലൂടെ നല്ലതും മോശവുമായ രീതിയിലുള്ള പരാമർശങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ഈ ചിത്രത്തിൽ പല ഇൻ്റിമേറ്റ് രംഗങ്ങളും ഉണ്ടായിരുന്നു. സെൻസർ ബോർഡ് ഈ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കൊടുത്തിരുന്നു. അതുകൊണ്ടുതന്നെയാണ് പലരും ഈ സിനിമ കാണാൻ മടിച്ചത്. ഗ്ലാമറസും, സെക്സിയും ആയിട്ടുള്ള വേഷങ്ങളിലാണ് സ്വാസിക ഈ ചിത്രത്തിൽ. പാട്ടും ട്രെയിലറും ഒക്കെ പുറത്തുവന്നപ്പോൾ സ്വാസികയ്ക്ക് ഭയമുണ്ടായിരുന്നു. സിനിമക്കാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന് ചിന്തിച്ചപ്പോൾ ആ പേടിയൊക്കെ അങ്ങോട്ട് മാറ്റിവെച്ചു.

ഈ ചിത്രം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചില്ലെങ്കിലും സിനിമ കണ്ട പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ചതുരത്തിന് ലഭിച്ചത്.ഓടിടി യിൽ വന്നു കഴിഞ്ഞാൽ കാണുവാൻ വേണ്ടി ഒരുപാട് പ്രേക്ഷകർ കാത്തു നിൽക്കുന്നുണ്ട്. സെൻസർ ബോർഡ് ഈ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കൊടുത്തിരുന്നു. അതുകൊണ്ടുതന്നെയാണ് പലരും ഈ സിനിമ കാണാൻ മടിച്ചത്. അതുകൊണ്ടുതന്നെ ചതുരത്തിന് മോശം പ്രമോഷനുകൾ ഒക്കെയായിരുന്നു കൂടുതലായും സമൂഹമാധ്യമത്തിലൂടെ ലഭിച്ചത്. അതുകൊണ്ടുതന്നെ ചിത്രം അത്ര വിജയകരമായിരുന്നില്ല.

നല്ല സിനിമ ചെയ്യാൻ കഴിഞ്ഞു എന്നാണ് ശ്വാസിക ഇപ്പോൾ പറയുന്നത്. ചിത്രത്തിലെ നായകനായ മാത്യുവുമായും അതുപോലെ തന്നെ മറ്റൊരു നടനായ അലൻസിയറും ആയും അശ്ലീല സീനുകൾ ഒക്കെ ചെയ്യേണ്ടി വന്നിരുന്നു സ്വാസികയ്ക്ക്. ചതുരത്തിൽ മധ്യവയസ്കനായ എൽദോ എന്ന ധനികൻ ചെറുപ്പക്കാരിയായ സെലേനയെ വിവാഹം ചെയ്യുകയും ഭാര്യയെ നിരന്തരം ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഒരു അപകടത്തിൽ എൽദോ കിടപ്പിലാകുന്നത് കൂടി കാര്യങ്ങളുടെ ഗതി മാറിപ്പോവുകയായിരുന്നു. ചതുരത്തിൻ്റെ കഥയുടെ ചുരുക്കം ഇതാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply