ഗിരിജയെ കല്യാണം കഴിക്കാൻ ഒരാഴ്ച നിരാഹാരം ! ഒടുവിൽ അന്ന് ആശുപത്രിയിൽ വെച്ചാണ് ഗിരിജ വിവാഹത്തിന് സമ്മതിച്ചത്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന നിരവധി ആരാധകരുള്ള ഒരു പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ റേറ്റിങ്ങിൽ മുൻപിൽ നിൽക്കുന്ന പരമ്പരയും ഒരുപക്ഷേ സാന്ത്വനം തന്നെയായിരിക്കും. സാന്ത്വനത്തിൽ ലക്ഷ്മി അമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയെ അത്രപെട്ടെന്നൊന്നും ആരും മറന്നു പോകില്ല.സിനിമയിൽ ഇന്ദ്രൻസിനും ഹരിശ്രീ അശോകനും ഒപ്പം തന്നെ ശ്രദ്ധ നേടിയിട്ടുള്ള ഒരു ഹാസ്യ താരമാണ് നടൻ കൊച്ചുപ്രേമൻ. കൊച്ചുപ്രേമന്റെ ഭാര്യയാണ് ഈ സീരിയലിൽ ലക്ഷ്മി അമ്മ എന്ന കഥാപാത്രമായി എത്തുന്നത്. ഗിരിജ പ്രേമൻ എന്നാണ് പേര്. അധികമാർക്കും ഇത് കൊച്ചുപ്രേമൻ ഭാര്യയാണെന്ന് അറിയില്ല എന്നതാണ് സത്യം.

ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവരുടെ ജീവിതകഥയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവർ പ്രണയജീവിതം തുടങ്ങിയിട്ട് ഇപ്പോൾ 38 വർഷമായി എന്നാണ് ഇവർ പറയുന്നത്. സ്കൂളിൽ പഠിക്കുന്ന സമയം മുതൽ തന്നെ താൻ പ്രേമിച്ചിട്ടുണ്ട് എന്ന് കൊച്ചുപ്രേമന് പറയുന്നുണ്ട് താനൊരു പ്രേമ രോഗിയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ പേരു തന്നെ അങ്ങനെയാണ് എന്നും തമാശയോടെ പറയുന്നു. സ്വാതി തിരുനാൾ മ്യൂസിക് കോളേജിൽ സംഗീതം പഠിപ്പിക്കാൻ വന്ന ടീച്ചറുടെ ഒപ്പം എപ്പോഴും ഉള്ള ആൾ ആണ് ഗിരിജ. അനിയത്തിയെ സംഗീതം പഠിപ്പിക്കാൻ ആയി കൊണ്ടുപോയ സമയത്താണ് അപ്രതീക്ഷിതമായി ഗിരിജയെ കാണുന്നത്. എന്നാൽ പ്രണയം തുടങ്ങിയത് അന്ന് ആയിരുന്നില്ല.

പിന്നീട് രണ്ടുപേരും ഒരേ നാടകത്തിൽ ഒരിക്കൽ ഒരുമിച്ചു അഭിനയിച്ചിരുന്നു. ഇതോടെയാണ് തങ്ങൾ തമ്മിൽ പ്രണയത്തിലാകുന്നത്. ഇഷ്ടമാണ് എന്ന് പറഞ്ഞ് ഗിരിജ കുറച്ചൊന്നുമല്ല താൻ ശല്യപ്പെടുത്തിയിട്ടുള്ളത് എന്നും അദ്ദേഹം ഓർമിക്കുന്നുണ്ട്. ആദ്യമൊക്കെ താൻ എന്ത് പറയുമ്പോഴും പുറകെ നടക്കുമ്പോഴും ഒന്നും തന്നെ ഗിരിജ ഇത് സമ്മതിക്കുമായിരുന്നില്ല വീട്ടുകാർ സമ്മതിക്കില്ല ഇതൊന്നും നടക്കാൻ പോകുന്നില്ല എന്നായിരുന്നു ഗിരിജയുടെ പക്ഷം.ഗിരിജയ്ക്ക് പ്രണയം ഉണ്ടാക്കുവാൻ വേണ്ടി ഏഴ് ദിവസത്തോളം തനിക്ക് നിരഹാരം കിടക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും കൊച്ചുപ്രേമൻ ഓർമിക്കുന്നുണ്ട്. ഒടുവിൽ ഭക്ഷണം കഴിക്കാതെ ബോധം കെട്ടുവീണു ആശുപത്രിയിലായി. അങ്ങനെയാണ് ഗിരിജ വിവാഹത്തിനു സമ്മതിക്കുന്നത്.

കൂട്ടുകാരുടെയൊക്കെ സഹായത്തോടെയായിരുന്നു രജിസ്റ്റർ വിവാഹം നടത്തിയിരുന്നത് എന്നും കൊച്ചുപ്രേമൻ ഓർക്കുന്നു. ഗിരിജയുടെ വീട്ടുകാർ ഒന്നുമറിയാതെ ആയിരുന്നു വിവാഹം. പിന്നീട് സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. തന്റെ വീട്ടുകാരോട് പറഞ്ഞപ്പോൾ രണ്ടുപേരും നാടകത്തിന്റെ പേര് പറഞ്ഞ് വീട്ടിൽ നിന്നും മാറി താമസിക്കുകയായിരുന്നു ചെയ്തത്. പിന്നീട് അച്ഛൻ എല്ലാവരെയും അറിയിച്ചു. ഗിരിജയുടെ വീട്ടുകാരുടെ എതിർപ്പ് മാറിയതോടെ തങ്ങളെ തിരികെ വിളിക്കുകയായിരുന്നു ചെയ്തത് എന്നും പറയുന്നുണ്ട്. വീട്ടിൽ വന്നപ്പോഴും അച്ഛൻ ഒരു താലി കല്യാണ ഗിരിജയുടെ കഴുത്തിൽ ചാർത്തിപ്പിച്ചിരുന്നു എന്നും, മൊത്തത്തിൽ തങ്ങൾ മൂന്നുതവണയാണ് വിവാഹം കഴിച്ചത് എന്നുമാണ് കൊച്ചുപ്രേമൻ പറയുന്നത്. മലയാള സിനിമയിൽ കുടുകൂടാ ചിരിപ്പിക്കുന്ന ചിത്രങ്ങളുടെ ഭാഗമായി മാറിയ കൊച്ചുപ്രേമന് ഇത്തരത്തിൽ ഒരു പ്രണയ കഥ പറയാൻ ഉണ്ടോ എന്നാണ് പ്രേക്ഷകരും അമ്പരക്കുന്നതും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply