പ്രായം 35 കടന്നിട്ടും വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്ന മലയാള സിനിമ നടിമാർ !

പെൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് അവരുടെ വിവാഹ ദിനം. വിവാഹശേഷം പെൺകുട്ടി ഭാര്യയും അമ്മയും മരുമകളും ഒക്കെയായി തീരുമെന്ന് മാത്രമല്ല അവരുടെ ചുമതലകളും കടമകളും ഇരട്ടിയായി വർദ്ധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് നമ്മുടെ പൂർവികർ വീട്ടിലെ സ്ത്രീകളെ ദേവിയെ പോലെ കാണുകയും ബഹുമാനിക്കുകയും ചെയ്തിരുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഭർത്താവിന്റെ വീട്ടിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോഴാണ് ആ വീടും കുടുംബവും അച്ചടക്കത്തോട് കൂടെ മുന്നോട്ട് പോവുക എന്നായിരുന്നു പണ്ടുള്ളവരുടെ വിശ്വാസം.

എന്നാൽ ഈ 21ആം നൂറ്റാണ്ടിൽ അനവധി പെൺകുട്ടികളാണ് വിവാഹം വേണ്ട എന്ന് തീരുമാനിച്ച് നിൽക്കുന്നത്. സിനിമ നടിമാരാണ് ഇത്തരത്തിൽ വിവാഹമേ വേണ്ട എന്ന് തീരുമാനമെടുത്ത മിക്ക പെൺകുട്ടികൾക്കും പലപ്പോഴും പ്രചോദനമായി മാറിയിട്ടുള്ളത്. മുൻപ് പെൺകുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ വിവാഹപ്രായം 18 ആയിരുന്നു. എന്നാൽ ഇന്ന് അത് 21 ആക്കി മാറ്റിയിരിക്കുകയാണ്. വിവാഹപ്രായം കഴിഞ്ഞിട്ടും ഇതുവരെ വിവാഹം ചെയ്യാത്ത ഒട്ടേറെ പ്രമുഖ നടിമാർ മലയാളത്തിലുണ്ട്.

അതിൽ ആദ്യം വരുന്ന പേരാണ് നടി ശോഭനയുടേത്. നർത്തകി കൂടെ ആയ ശോഭനയ്ക്ക് ഇപ്പോൾ ഏകദേശം 52 വയസ്സ് പ്രായം ഉണ്ടാകും. ഇതുവരെ ശോഭന വിവാഹം ചെയ്തിട്ടില്ല. കല്യാണം കഴിച്ചില്ലെങ്കിലും ശോഭനയ്ക്ക് ഒരു മകളുണ്ട്. നാരായണി എന്നാണ് ശോഭനയുടെ ദത്തുപുത്രയുടെ പേര്. അതുപോലെ മറ്റൊരു നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. ലക്ഷ്മി ഗോപാലസ്വാമിക്കും ഏകദേശം 52 വയസ്സ് പ്രായം ഉണ്ടായിരിക്കും. കണ്ടാൽ അത് പറയുകയില്ലെന്ന് മാത്രം. ലക്ഷ്മി ഗോപാലസ്വാമി ശോഭനയെ പോലെ നല്ല ഒരു നർത്തകി കൂടെയാണ്. ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി.

ലക്ഷ്മി ശർമയാണ് അടുത്ത നടി. ഏകദേശം 37 വയസ്സാണ് ഇവരുടെ പ്രായം. തനിക്ക് കുടുംബജീവിതം നയിക്കുവാനും വിവാഹം കഴിക്കുവാനും താല്പര്യമുണ്ട് എന്ന് പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ വിവാഹം ശരിയായിട്ടില്ല എന്നാണ് താരം പറയുന്നത്. ലിസ്റ്റിലെ മറ്റൊരു നടി റീനു മാത്യൂസ് ആണ്. മമ്മൂട്ടി നായകനായി അവതരിപ്പിച്ച ഇമ്മാനുവൽ എന്ന സിനിമയിലെ നായിക കഥാപാത്രമായി അഭിനയിച്ച നടി ആയിരുന്നു റീനു മാത്യൂസ്. 41 വയസ്സാണ് റിനു മാത്യൂസിന്റെ പ്രായം. എയർഹോസ്റ്റസ് കൂടി ആയ നടി ഇപ്പോഴും അവിവാഹിതയായി തുടരുന്നു.

36 വയസ്സ് പ്രായമുള്ള രമ്യ നമ്പീശനാണ് ലിസ്റ്റിലെ അടുത്ത നടി. നടി വിവാഹം ചെയ്യാത്തത് എന്തുകൊണ്ടാണ് എന്ന് കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയുമില്ല. റോമയാണ് മറ്റൊരു നടി. പ്രായം തോന്നിക്കുകയില്ലെങ്കിലും താരത്തിന് 38 വയസ്സായി. മറ്റൊരു വ്യക്തിയാണ് സുബി സുരേഷ്. 34 വയസ്സുള്ള സുബി സുരേഷ് സിനിമ സീരിയൽ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply