മലയാള സിനിമ താരം ഷംന കാസിം വിവാഹിത ആയി ! വരൻ

മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമാണ് ഷംന കാസിം. മലയാള സിനിമയിൽ വേണ്ടത്ര ശ്രദ്ധ നേടാൻ നടിയ്ക്ക് സാധിച്ചില്ല. എന്നാൽ അന്യഭാഷയിൽ നിരവധി അവസരങ്ങൾ നടിയെ തേടി എത്തുകയും ചെയ്തു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അന്യഭാഷയിൽ താരം ശ്രദ്ധ നേടിയിരുന്നത്. തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിദ്ധ്യമായി താരം വളരെ പെട്ടെന്ന് മാറിയിരുന്നു. തമിഴ് സിനിമ മേഖലകളിലെല്ലാം സജീവസാന്നിധ്യമായി താരം മാറിയിരിക്കുകയാണ്. പല പരിപാടികളിലും മറ്റും നൃത്തവുമായി താരം എത്താറുണ്ട്. ഷംന ഇപ്പോൾ വിവാഹിതയായ വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ജെ ബി എസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഓയുമായ ഷാനിദ് ആസിഫ് അലി ആണ് വരൻ. കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെ കൂടി പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കുകയാണ് ചിത്രങ്ങൾ പങ്കുവെച്ചാണ് ഇത്തരത്തിൽ കുറിച്ചിരിക്കുന്നത്. നടിയുടെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിക്കാത്തതിൽ തനിക്ക് നല്ല വേദനയുണ്ട് എന്നായിരുന്നു ഒരു അഭിമുഖത്തിൽ ഷംനാ പറഞ്ഞിരുന്നത്. മലയാളത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നും ചുണ്ടിനും കപ്പിനും ഇടയിൽ പലപ്പോഴും അത് നഷ്ടമായിട്ടുണ്ട് എന്നുമായിരുന്നു പറഞ്ഞത്.

മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിലെ കഥാപാത്രവും തനിക്ക് ലഭിച്ചതായിരുന്നു. പിന്നീടാണ് ആ കഥാപാത്രത്തിൽ നിന്നും താൻ മാറിയത് എന്നാണ് പറയുന്നത്. നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയെ അന്യഭാഷ തന്നെയാണ് തിരിച്ചറിഞ്ഞത്. അന്യഭാഷ സിനിമ ലോകമാണ് എന്നും ഷംന എന്ന താരത്തെ മനസിലാക്കിയത് എന്ന് പറഞ്ഞിരുന്നു. കോളേജ് കുമാരൻ, അലിഭായ്, മഞ്ഞുപോലൊരു പെൺകുട്ടി തുടങ്ങിയ ചിത്രങ്ങളൊക്കെ മലയാളത്തിൽ നടിയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

ചട്ടക്കാരി എന്ന ചിത്രത്തിലേക്ക് എത്തിയതോടെ നിരവധി ആരാധകരെയും നടി സ്വന്തമാക്കിയിരുന്നു. ചട്ടക്കാരി എന്ന ചിത്രമാണ് മലയാളത്തിൽ നടിയ്ക്ക് ഒരു കരിയർ ബ്രെക്ക് സമ്മാനിച്ചിരുന്നത്. അലിഭായി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരി വേഷത്തിലായിരുന്നു നടി എത്തിയിരുന്നത്. സഹോദരി വേഷങ്ങൾ ചെയ്തിരുന്ന ഷംനാ അടുത്ത സമയത്താണ് ചട്ടക്കാരി എന്ന ചിത്രത്തിന് ശേഷമാണ് നായിക എന്ന നിലയിലേക്ക് ശ്രദ്ധ നേടിയിരുന്നത്. ബിജു മേനോൻ നായകനായെത്തിയ ആനക്കള്ളൻ എന്ന ചിത്രത്തിലെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. നായിക എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. ഷംന പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ എറ്റെടുക്കാറുണ്ട്. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply