വിവാഹത്തിനു മുൻപ് പെണ്ണ് ചെറുക്കന്റെ വീട് കാണാൻ പോയാൽ എന്താ പ്രശ്നം ! തേജസിന്റെ വീട് കാണാൻ മാളവിക എത്തി

malavika krishna das and tejus

നടിയും അവതാരികയും നർത്തകിയുമൊക്കെയായ മാളവിക കൃഷ്ണദാസിനെ മലയാളികൾക്കെല്ലാം സുപരിചിതമാണ്. തട്ടുംപുറത്ത് അച്യുതൻ എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്നു മാളവികയുടെ സിനിമയിലേക്കുള്ള വരവ്. നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. വിവാഹ വാർത്ത നടി പങ്കുവെച്ചത് സമൂഹമാധ്യമത്തിലൂടെ ആയിരുന്നു.

ഒരു വീഡിയോയിലൂടെയാണ് മാളവിക തൻ്റെ ഭാവി വരനെ പരിചയപ്പെടുത്തിയത്. മഴവിൽ മനോരമ ചാനലിലെ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥികൾ ആയിരുന്നു ഇവർ രണ്ടുപേരും. അവിടെ വെച്ചാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് പ്രേമത്തിലെത്തുകയും അത് ഇപ്പോൾ വിവാഹത്തിൽ എത്തിച്ചേരുകയും ചെയ്തു. വിവാഹവുമായി ബന്ധപ്പെട്ടു കൊണ്ട് വരൻ്റെ വീട് കാണൽ ചടങ്ങിൽ വധുവായ മാളവിക കൂടി പോയ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയായിരിക്കുന്നത്.

വിവാഹ നിശ്ചയം അധികം ചടങ്ങുകളോടെ നടത്താൻ ഉദ്ദേശമില്ലാത്തതു കൊണ്ട് തന്നെ വരൻ്റെ വീട്ടിൽ വച്ചായിരുന്നു വിവാഹനിശ്ചയ തീയതി തീരുമാനിക്കുന്ന ചടങ്ങ് നടത്തിയത്. പെണ്ണുകാണൽ ചടങ്ങ് മാത്രമല്ല ചെറുക്കൻ കാണൽ ചടങ്ങ് കൂടി നടന്നിരിക്കുകയാണെന്ന് നടി പറഞ്ഞു. വരൻ്റെ വീടു കാണുവാൻ വീട്ടിലുള്ളവരൊക്കെ പോയപ്പോൾ കൂടെ മാളവിയും പോയി. ചടങ്ങിന് ഒരു വെറൈറ്റി ആകട്ടെ എന്ന് കരുതി. സാധാരണയായി വരൻ്റെ വീടുകാണൽ ചടങ്ങിന് പെൺകുട്ടിയുടെ വീട്ടുകാർ മാത്രമാണ് പോകാറ്.

എന്നാൽ ചില സ്ഥലങ്ങളിൽ മാത്രം പെൺകുട്ടി കൂടി വീടു കാണാൻ പോകാറുണ്ട്. പെൺകുട്ടി പോകുന്നത് ശരിക്കും നല്ലൊരു കാര്യമാണെന്നാണ് മാളവിക പറഞ്ഞത്. കാരണം അവിടെ താമസിക്കേണ്ടത് വീട്ടുകാരല്ലല്ലോ പെൺകുട്ടി തന്നെയല്ലേ. അതുകൊണ്ട് അവിടെ പോയി വീടും പരിസരവും ഒക്കെ കാണേണ്ടത് ആവശ്യം തന്നെയാണ് എന്നാണ് നടിയുടെ അഭിപ്രായം. എന്നാൽ വരനായ തേജസിൻ്റെ വീട്ടുകാർ ക്ഷണിച്ചത് കൊണ്ടാണ് താൻ പോയതെന്നും മാളവിക പറഞ്ഞു.

അവിടെവെച്ച് വിവാഹ തീയതിയും മുഹൂർത്തവും ഒക്കെ തീരുമാനിക്കുകയും ചെയ്തെന്ന് പറഞ്ഞു. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ സജീവമാണ് താരം. തൻ്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാനും നടിക്ക് സാധിച്ചിട്ടുണ്ട്. മാളവിക സോഷ്യൽ മീഡിയയിൽ ധനുമാസത്തിലെ തിരുവാതിരയെ കുറിച്ച് പറഞ്ഞുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കുടുംബത്തിലെ എല്ലാവരും തിരുവാതിര ആഘോഷത്തിൽ പങ്കെടുക്കാറുണ്ടെന്നും നടി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply