രാജുവേട്ടനെ കുറിച്ച് ആരേലും പറഞ്ഞാൽ ഞാൻ വഴക്കുണ്ടാക്കും – അഭിനയം തുടരാൻ ഒരേ ഒരു കാരണം അത് പൃഥ്വിരാജ് -മാളവിക മേനോൻ

malavika and prithvi

“നിദ്ര” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് മാളവിക മേനോൻ. ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും ഇന്നും മലയാളം സിനിമയിൽ സജീവമായ താരം പൃഥ്വിരാജിന്റെ വലിയ ആരാധികയാണ്. പൃഥ്വിരാജിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് പല അവസരങ്ങളിലും നടി തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ പ്രിയ താരത്തിനോടുള്ള തന്റെ ആരാധന നടി വെളിപ്പെടുത്തിയതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഇന്ന് മലയാള സിനിമയിലെ സൂപ്പർതാരമായ പൃഥ്വിരാജ് വന്ന കാലം മുതൽ അദ്ദേഹത്തിന്റെ കടുത്ത ആരാധകയാണ് എന്ന് മാളവിക തുറന്നു പറയുന്നു. അന്നൊക്കെ പൃഥ്വിരാജിനെ കുറിച്ച് അനാവശ്യമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരുമായി വഴക്കുണ്ടാക്കുമായിരുന്നു. “നിദ്ര” എന്ന ആദ്യ സിനിമയ്ക്ക് ശേഷം അഭിനയം മുന്നോട്ട് കൊണ്ടു പോകാൻ ഉദ്ദേശിച്ചിരുന്നില്ല മാളവിക. എന്നാൽ “ഹീറോ” എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ അനിയത്തിയുടെ വേഷം ലഭിച്ചപ്പോൾ അദ്ദേഹത്തെ കാണാൻ ആകുമല്ലോ എന്ന് കരുതി മാത്രമായിരുന്നു മാളവിക തുടർന്ന് അഭിനയിച്ചത്.

ഇന്നും കടുത്ത പൃഥ്വിരാജ് ആരാധികയാണ് മാളവിക. മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിനെ “ആടുജീവിതം” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലോക്ക് ഡൗൺ കാരണം മുടങ്ങി, പൃഥ്വിരാജ് ജോർദാനിൽ കുടുങ്ങി പോയപ്പോൾ ഒരുപാട് വേദനിച്ചിരുന്നു മാളവിക. ഒടുവിൽ പ്രതിസന്ധികൾ എല്ലാം മറികടന്ന് പൃഥ്വിരാജ് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ സന്തോഷം കൊണ്ട് ഡാൻസ് ചെയ്ത വീഡിയോ മാളവിക സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു.

അത് ഒരു ആരാധികയുടെ ഹൃദയത്തിൽ നിന്ന് വന്ന സന്തോഷമായിരുന്നു എന്ന് മാളവിക പറയുന്നു. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത “നിദ്ര” എന്ന ചിത്രത്തിലൂടെ ആണ് മാളവിക അഭിനയരംഗത്ത് എത്തുന്നത്. സിദ്ധാർഥ് ഭരതനും റിമ കല്ലിങ്കലും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രം 2012ലായിരുന്നു പുറത്തിറങ്ങിയത്. അന്ന് സിദ്ധാർത്ഥ ഭരതനും മാളവികയും ഫേസ്ബുക്കിൽ സുഹൃത്തുക്കൾ ആയിരുന്നു.

ഒരു ദിവസം “നിദ്ര” എന്ന സിനിമയെ കുറിച്ച് അദ്ദേഹം ഫേസ്ബുക്കിൽ മെസ്സേജ് അയക്കുകയായിരുന്നു. താല്പര്യമുണ്ടെങ്കിൽ സെറ്റിലേക്ക് വരാൻ പറഞ്ഞു. ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ അമ്മയ്ക്കും അച്ഛനും താല്പര്യമുണ്ടാവുകയും സെറ്റിൽ പോവുകയുമായിരുന്നു. മലയാള സിനിമയിൽ എത്തിയത് ഇങ്ങനെയാണെന്ന് മാളവിക പറയുന്നു. “നിദ്ര” എന്ന ചിത്രത്തിന് ശേഷം ഒരു മുഴുനീള കഥാപാത്രത്തെ മാളവിക ആദ്യമായി അവതരിപ്പിച്ചത് “916” എന്ന ചിത്രത്തിൽ ആണ്.

അനൂപ് മേനോന്റെ മകൾ ആയി എത്തിയ ചിത്രത്തിൽ ആസിഫ് അലി ആയിരുന്നു മാളവികയുടെ നായകൻ. ഒരു തുടക്കക്കാരിയുടെ യാതൊരു പിഴവകളും ഇല്ലാതെ മികച്ച പ്രകടനമാണ് ഈ സിനിമയിൽ തന്നെ താരം കാഴ്ച വെച്ചത്. പിന്നീട് “സർ സിപി”, “മൺസൂൺ “, “ദേവയാനം “, “ഞാൻ മേരിക്കുട്ടി”, “ജോസഫ്”, “പൊറിഞ്ചു മറിയം ജോസ്”, “എടക്കാട് ബറ്റാലിയൻ”, “മാമാങ്കം” തുടങ്ങി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്ക് സിനിമകളിലും സജീവമാണ് മാളവിക മേനോൻ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply