തന്റെ പ്രിയതമന്റെ മുഖം വെളിപ്പെടുത്തി ആശംസകൾ നേർന്നുകൊണ്ട് മാളവിക ജയറാം – ഇതാണല്ലേ അയാൾ എന്ന് ആരാധകർ

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് ജയറാമിൻ്റെത്. ജയറാമിൻ്റെ ഭാര്യയായ പാർവതി ഒരുകാലത്ത് മലയാള സിനിമയിലെ നായികയായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. മിമിക്രി കലാരംഗത്ത് കൂടി സിനിമയിലേക്ക് വന്ന ജയറാമിനെ മലയാളികൾക്ക് എല്ലാം തന്നെ വളരെയധികം ഇഷ്ടമാണ്. മിമിക്രിയിലും അഭിനയരംഗത്തും മാത്രമല്ല ചെണ്ട താള വാദ്യങ്ങളിലും സംഗീതത്തിലും അദ്ദേഹം കഴിവുകൾ തെളിയിച്ചിട്ടുണ്ട്.

അദ്ദേഹം ഒരു ആനപ്രേമി കൂടിയാണ്. 1988 പത്മരാജൻ്റെ അപരൻ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് ജയറാം കടന്നുവന്നത്. ജയറാമിനും പാർവതിക്കും രണ്ട് മക്കളാണ്. മകൻ കാളിദാസനും മകൾ മാളവികയും. കാളിദാസ് സിനിമകളിൽ സജീവമാണ്. എന്നാൽ മകൾ മാളവിക സിനിമയിൽ അത്ര സജീവമില്ലെങ്കിലും മോഡലിങ്ങിലും സ്പോർട്സിലൂടെയുമൊക്കെ സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള താരമാണ്.

മാളവിക തൻ്റെയും കുടുംബത്തിൻ്റെയും പല നല്ല നിമിഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. മാളവിക പങ്കിടുന്ന പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. മാളവിക മുൻപ് തൻ്റെ ഒരു പോസ്റ്റിലൂടെ താൻ പ്രണയത്തിൽ ആണെന്ന് ആരാധകർക്ക് ഒരു സൂചന നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ മാളവിക തന്നെ തൻ്റെ കാമുകനെ വെളിപ്പെടുത്തി കൊണ്ടുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. തൻ്റെ കാമുകന് ജന്മദിന ആശംസകൾ നേർന്നു കൊണ്ടാണ് പ്രിയതമൻ്റെ മുഖം ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്നത്. മാളവിക ഈ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത് ജീവിതത്തിൽ താൻ എടുത്ത ഏറ്റവും നല്ല തീരുമാനം. നിനക്ക് ജന്മദിനാശംസകൾ നേരുന്നു. എന്നും എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നാണ്.

എന്നാൽ മാളവിക പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിൽ തൻ്റെ പ്രിയതമൻ്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും തന്നെ മെൻഷൻ ചെയ്തിട്ടും ഇല്ല. ഈ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെയാണ് വൈറലായി മാറിയത്. മാളവികയുടെ ഈ പോസ്റ്റിനു താഴെ നിരവധി ആളുകളാണ് ലൈക്കും കമൻ്റുകളുമായി വന്നിട്ടുള്ളത്. ഈ പോസ്റ്റിനു താഴെ മാളവികയുടെ കാമുകനും ആരാധകർ ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. മാളവിക ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെയായിരുന്നു താൻ പ്രണയത്തിൽ ആണെന്ന് വിവരം ആരാധകരുമായി പങ്കുവെച്ചത്.

ഒരു യുവാവിൻ്റെ കൈയ്യിൽ തൻ്റെ കൈ കോർത്തു കൊണ്ടുള്ള ചിത്രമാണ് അന്ന് സ്റ്റോറിയിലൂടെ മാളവിക പങ്കുവെച്ചത്. മാളവികയുടെ റീലിന് താഴെ സഹോദരനായ കാളിദാസനും അമ്മ പാർവതിയും നൽകിയ കമൻ്റ് വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. കാളിദാസൻ കമൻ്റ് ചെയ്തത് അളിയാ എന്നായിരുന്നു. കാളിദാസും തൻ്റെ കാമുകിയോട് ഒത്തുള്ള ചിത്രം മുൻപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ആ പോസ്റ്റും അന്ന് വൈറലായിരുന്നു. എന്തായാലും മാളവികയുടെ കാമുകനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply