പാരമ്പര്യം മുറുകെ പിടിച്ച് മാളവിക ജയറാം ! കാലം ഒരുപാട് മാറിയിട്ടും ഇങ്ങനൊക്കെ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു എന്ന് ആരാധകർ

മലയാള സിനിമാലോകത്തെ എക്കാലത്തെയും മികച്ച താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും ഇളയ മകളാണ് മാളവിക ജയറാം. മകൻ കാളിദാസ് ജയറാം മലയാളം, തമിഴ് തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെ നിരവധി ചിത്രങ്ങൾ അഭിനയിച്ച്കൊണ്ട് ഇപ്പോൾ സജീവമാണ്. മോഡലിങ്ങിലും സ്പോർട്സിലുമൊക്കെയാണ് മാളവികയ്ക് കമ്പമുള്ളാത്ത. അതുകൊണ്ടു തന്നെ മാളവിക ഇതുവരെ സിനിമയിലേക്ക് ചുവട് വെച്ചിട്ടില്ല.

എന്നാലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരത്തിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ചുള്ള ചർച്ചകൾ ആരാധകർക്കിടയിൽ ചൂടുപിടിച്ചത്. സോഷ്യൽ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും താരം പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. മികച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം അധികവും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. എപ്പോഴും സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് താരം.

അത് കാരണം മാളവികക്ക് സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ആണ് ഉള്ളത്. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്ര ആയി മാറിയിരിക്കുകയാണ് ഇന്ന് മാളവിക ജയറാം. ജയറാമിനൊപ്പം ഒരു ജ്വല്ലറിക്കു വേണ്ടിയുള്ള പരസ്യത്തിൽ മുഖം കാണിച്ചുകൊണ്ടാണ് മാളവിക ജനങ്ങൾക്ക് മുമ്പിൽ എത്തിയത്. അതോടെ തന്നെ താര പുത്രിയുടെ സിനിമ പ്രവേശം ജനങ്ങൾക്കിടയിൽ ഒരു ചർച്ചയായി മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ അതിനെ പറ്റി ഒന്നും ചിന്തിക്കുന്നില്ല എന്നായിരുന്നു മാളവികയുടെ മറുപടി.

പെട്ടെന്ന് തന്ന സിനിമാലോകത്തേക്ക് ചുവട് വെക്കുന്നു എന്നും, തമിഴിലും മലയാളത്തിലുമായി അഭിനയിക്കാൻ സാധ്യതയുണ്ടെന്നും കേൾക്കുന്നുണ്ട്. താരകുടുംബത്തിലെ നാലാമത്തെ അംഗത്തിന്റെ ചുവട് വെപ്പിനായി ഉറ്റു നോക്കുകയാണ് ആരാധകർ. അതുകൊണ്ടു തന്നെ ഒരു മ്യൂസിക്കൽ ആൽബത്തിൽ അഭിനയിച്ചുകൊണ്ട് തുടക്കം കുറിച്ചിരിക്കുകയാണ് താരം.”മായം സെയ്‌ത്തായി പൂവേ” എന്നൊരു തമിഴ് ആൽബത്തിലാണ് മാളവിക നായികയായി അഭിനയിച്ചത്.

മാളവിക ജനിച്ചതും വളർന്നതും പഠിച്ചതുമൊക്കെ ചെന്നൈയിൽ തന്നെയാണ്. എന്നിരുന്നാൽ തന്നെ മലയാള ഭാഷ സംസാരിക്കുന്നതിൽ ഒട്ടും പുറകിലല്ല മാളവിക. കേരളത്തിന്റെ സംസ്കാരം മുറുകെ പിടിക്കുന്നതിലും താരം മുൻപിൽ തന്നെ. ഇപ്പോഴിതാ കാർത്തിക ദീപം തെളിയിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. വെള്ള സാരിയിൽ അതിസുന്ദരിയായി കാർത്തിക വിളക്ക് തെളിയിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചത്. താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളും ലൈക്കുകളുമായി എത്തിയത്.

സംസ്കാരത്തെ മുറുകെ പിടിച്ചുകൊണ്ട് എന്ന തലക്കെട്ടോടുകൂടിയായിരുന്നു താരം ചിത്രം പങ്കുവെച്ചത്. അച്ഛനെപ്പോലെ തന്നെ താനും ചെറുപ്പം തൊട്ടേ പൂരത്തിലും ആനയിലുമൊക്കെ കമ്പം ഉള്ള ആളാണെന്നു നേരത്തെ തന്നെ താരം വ്യക്തമാക്കുകയും അതുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പണവും ഫെയ്മും ഉള്ള താരപുത്രിയായിട്ടും കേരള സംസ്കാരം ചേർത്തുപിടിക്കുന്നത് കൊണ്ടാണ് മാളവികക്ക് ഇത്രയേറെ ആരാധകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply