അച്ഛൻ ചോറ്റാനിക്കരയിൽ മേളപ്രമാണിയായി കൊട്ടി കയറിയപ്പോൾ താളം പിടിച്ചു മേളത്തിന് അഴക് കൂട്ടി മാളവിക !

ഒരുകാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആയിരുന്നു ജയറാം എന്ന് പറയണം. നിരവധി ആരാധകരെയാണ് ജയറാം സ്വന്തമാക്കിയത്. ജയറാമിന് മേളങ്ങളോടും ആനയോടും ഒക്കെയുള്ള കമ്പം എല്ലാവർക്കും അറിയാവുന്നത് തന്നെയാണ്. ചെണ്ടമേളം ജയറാമിന്റെ പ്രിയപ്പെട്ട വിഭാഗം തന്നെയാണെന്ന് പറയണം. പവിഴമല്ലിതറ മേളയെന്നും ജയറാമിനെ പ്രിയപ്പെട്ട ഒന്ന് തന്നെയാണ്.

അത്തരത്തിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ ഉത്സവം കൂടാൻ അച്ഛൻ ജയറാമിനൊപ്പം മകൾ കൂടി എത്തി. സെറ്റും മുണ്ടും ഉടുത്ത് ഒരു നാടൻ വേഷത്തിൽ ആയിരുന്നു മാളവിക തൃക്കാക്കര അയ്യപ്പനെ തൊഴാൻ വേണ്ടി എത്തിയത്. അച്ഛന്റെ മേളവും ആവോളം ആസ്വദിച്ച ശേഷമാണ് മാളവിക അവിടെ നിന്നും മടങ്ങിയിരുന്നത്.

താരജാടകൾ ഒന്നുമില്ലാതെ ചെണ്ടയും കോലുമായി ദൈവസന്നിധിയിൽ തന്റെ കഴിവ് സമർപ്പിക്കുവാൻ ജയറാം അവിടെയുണ്ടായിരുന്നു. ജയറാമിന്റെ മേളം ആസ്വദിച്ചു തന്നെ മകൾ കാണുകയായിരുന്നു ചെയ്തത്. ഈ ഒരു കാഴ്ച കാണുന്ന ഓരോരുത്തർക്കും സന്തോഷം നിറയ്ക്കുന്നതായിരുന്നു എന്നതാണ് സത്യം.

അച്ഛനെ പോലെ തന്നെ ആനകമ്പവും മേളകമ്പവും ഒക്കെയുള്ള കൂട്ടത്തിലാണ് മാളവിക എന്നതാണ് സത്യം. മകൻ കാളിദാസിനെക്കാൾ കൂടുതലായി അച്ഛന്റെ ചില രീതികൾ ലഭിച്ചിരിക്കുന്നത് മാളവികയാണെന്ന് പലപ്പോഴും മാളവിക തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്ത സമയത്ത് താരം ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിൽ ആനയുമായി വരുന്ന മാളവികയാണ് കാണാൻ സാധിച്ചിരിക്കുന്നത്. അതുപോലെ തന്നെ ചെണ്ടമേളത്തിൽ ആണെങ്കിലും അച്ഛനെ പോലെ തന്നെ വലിയ താല്പര്യമാണ് മാളവികയ്ക്കും.

മാളവിക എന്നാണ് ഇനി സിനിമയിലേക്ക് വരുന്നത് എന്നതാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. പലപ്പോഴും ഇക്കാര്യത്തെക്കുറിച്ച് പ്രേക്ഷകർ മാളവികയോട് ചോദിക്കുകയും ചെയ്യാറുണ്ട്. അപ്പോഴെല്ലാം മാളവിക പറയുന്ന മറുപടിയാണ് ശ്രദ്ധ നേടാറുള്ളത്. തനിക്ക് സിനിമ താല്പര്യമില്ലെന്നാണ് മാളവിക പറയുന്നത്. താൻ എപ്പോഴെങ്കിലും സിനിമയിലേക്ക് വരികയാണെങ്കിൽ അറിയിക്കുമെന്നും ഇപ്പോൾ ചില സിനിമകളുടെ ഒക്കെ കഥകൾ കേൾക്കുന്നുണ്ട് എന്നും താരം പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു.

അച്ഛൻ ജയറാമിനൊപ്പം ഒരു പരസ്യത്തിൽ ആയിരുന്നു മാളവികയെ പ്രേക്ഷകർ കണ്ടിരുന്നത്. ഈ പരസ്യത്തിൽ എത്തിയ സമയം മുതൽ തന്നെ സിനിമയിലേക്ക് എന്നാണ് എന്ന് പ്രേക്ഷകർ ചോദിക്കുന്നുണ്ടായിരുന്നു. എങ്കിലും അഭിമുഖങ്ങളിൽ ഒക്കെ നിറസാന്നിധ്യമാണ് മാളവിക. വളരെ മികച്ച രീതിയിൽ തന്നെയാണ് അഭിമുഖങ്ങളിൽ താരം എത്തുന്നത്. തന്റെ കുടുംബത്തെക്കുറിച്ചും വീടിനെക്കുറിച്ചും ഒക്കെ അഭിമുഖങ്ങളിൽ വാചാലയാവാറുണ്ട് താരം. അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും ഒക്കെ വിശേഷങ്ങൾ ഒരു താര ജാഡയും ഇല്ലാതെ തുറന്നു പറയുകയും ചെയ്യും താരം

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply