കണ്ട ആണുങ്ങളെ പിഴപ്പിക്കാൻ അല്ല നിന്നെ ഞാൻ വളർത്തിയത് – മാല പാർവതിയുടെ സിനിമ കണ്ട അമ്മയുടെ പ്രതികരണം!

മാല പാർവതി എന്ന നടിയെ അറിയാത്ത മലയാളികൾ ഇല്ല. അമ്മ വേഷം കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ മാലാ പാർവ്വതിക്ക് കഴിഞ്ഞിട്ടുണ്ട്. നടി സിനിമയിൽ കൂടുതലായും അമ്മ വേഷങ്ങളും ഡോക്ടർ വേഷങ്ങളുമാണ് കൈകാര്യം ചെയ്യുന്നത്. സിനിമ നടി എന്നതിലുപരി ഒരു സാമൂഹിക പ്രവർത്തക എന്ന രീതിയിലാണ് മാലാ പാർവ്വതിയെ കൂടുതലും അറിയുന്നത്. സിനിമയിൽ മാത്രമല്ല ടെലിവിഷനിലും മാലാ പാർവ്വതി ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

നിരവധി പരിപാടികളിൽ താരം ജഡ്‌ജായും അവതാരികയുമായൊക്കെ എത്തിയിട്ടുണ്ട്.താരം കരിയർ ആരംഭിച്ചത് ഏഷ്യാനെറ്റിലെ ഉൾക്കാഴ്ച എന്ന പ്രോഗ്രാമിലൂടെയായിരുന്നു. സിനിമയിൽ ആദ്യമായി അഭിനയിച്ചത് ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലായിരുന്നു. നടി ഏറ്റവും അവസാനമായി അഭിനയിച്ചിരിക്കുന്നത് മാസ്റ്റർപീസ് എന്ന വെബ് സീരീസിലാണ്. മാല പാർവതി ഇപ്പോൾ കയ്യടി നേടി കൊണ്ടിരിക്കുന്നത് നിത്യ മേനോൻ, ഷറഫുദ്ദീൻ എന്നിവർ അഭിനയിച്ച പരമ്പരയിലെ ശ്രദ്ധേയമായ വേഷത്തിനാണ്.

നടി സീരീസിൻ്റെ പ്രമോഷൻ്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ സിനിമയിൽ വരുന്നതിന് വീട്ടുകാർക്ക് ഉണ്ടായ എതിർപ്പിനെക്കുറിച്ച് സംസാരിച്ചിരുന്നു. തനിക്ക് അമ്മയിൽ നിന്നുണ്ടായ ഒരു അനുഭവമാണ് താരം പങ്കുവെക്കുന്നത്. നീലത്താമര എന്ന സിനിമ കണ്ടതിനുശേഷമുള്ള അമ്മയുടെ പ്രതികരണത്തെക്കുറിച്ച് പറയുന്നതാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഈ സിനിമ കണ്ടതിനുശേഷം അമ്മ പറഞ്ഞത് കണ്ട ആണുങ്ങളെ പിഴപ്പിക്കാൻ അല്ല നിന്നെ ഞാൻ വളർത്തിയതെന്ന്.

അമ്മ ഇങ്ങനെയാണ് മാസ്സ് ഡയലോഗുകൾ ആണ് പറയാറുള്ളത്. തിലകൻ ചേട്ടൻ ഒരിക്കൽ ഒരു മരുന്നിൻ്റെ കാര്യം ചോദിക്കുവാൻ വേണ്ടി അമ്മയെ വിളിച്ചിരുന്നു. തിലകൻ ചേട്ടനോട് സംസാരിച്ചു കഴിഞ്ഞതിനുശേഷം അമ്മ തന്നോട് പറഞ്ഞത് ആ മോളെ ഉപദ്രവിച്ച അയാളെ എനിക്ക് ഒട്ടും ഇഷ്ടമില്ല എന്നാണ്. ഈ കാര്യം പറഞ്ഞത് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ കഥാപാത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു.

അതൊക്കെ അമ്മ വളരെ സീരിയസ് ആയിട്ടാണ് കാണുന്നതെന്നും മാലാ പാർവതി പറഞ്ഞു. അമ്മ മനസ്സിനക്കരെ എന്ന സിനിമയിലെ ഷീലാമ്മയെ പോലെ ആണെന്നാണ് പറഞ്ഞത്. അടി രംഗങ്ങളൊക്കെ കാണുമ്പോൾ അടിക്കടാ അടിക്കടാ എന്നൊക്കെ പറയും. അമ്മയെക്കുറിച്ച് മറ്റൊരു രസകരമായ കാര്യം കൂടി മാലാ പാർവതി പറഞ്ഞു. അമ്മ ജോലികഴിഞ്ഞ് തിരിച്ചുവരുബോൾ കോസ്മോപൊളിറ്റൻ ആശുപത്രിയുടെ മുന്നിലൂടെയാണ് വന്നത്.

ആ സമയത്ത് താനും തൻ്റെ സുഹൃത്ത് സംഗീതയും വീടിന് പുറത്തുനിൽക്കുകയായിരുന്നു. തന്നോട് അമ്മ ആ സമയത്ത് ചോദിച്ചത് കോസ്മോപൊളിറ്റിൻ ആശുപത്രിയുടെ മുന്നിൽ തോക്ക് പിടിച്ചു നിൽക്കുന്ന ആൾ ആരാണെന്നാണ്. ഉടനെത്തന്നെ താനും സംഗീതയും കൂടെ അവിടെ ചെന്ന് നോക്കിയപ്പോൾ അത് സൂര്യയുടെ കട്ടൗട്ട് ആയിരുന്നു. ഇത്തരത്തിൽ പല തമാശകളും അമ്മയിൽ നിന്നും ഉണ്ടായിട്ടുണ്ട് എന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply