പാർട്ടി ആണ് സതീശന്റെ ആദ്യ ഭാര്യ ! ഞാൻ വെറും രണ്ടാമത്തെ ഭാര്യ – വിവാഹം കഴിഞ്ഞ ആദ്യമൊക്കെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു എന്ന് മാല പാർവതി

നടി മാല പാർവതി തന്റെ പ്രണയകാലത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. പാർവതി പറഞ്ഞത് കല്യാണം കഴിച്ച ആദ്യകാലങ്ങളിൽ വളരെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നാണ്. തന്റെ ഭർത്താവിന്റെ ആദ്യത്തെ ഭാര്യ പാർട്ടി ആണെന്ന് മാല പാർവതി പറഞ്ഞു. തന്റെ ഭർത്താവായ സതീശൻ ഓഫീസിൽ പോയി വന്നതിനുശേഷം പാർട്ടി പ്രവർത്തനവും എൽഎൽബി പഠനവും ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ ഏകദേശം രണ്ടര മണിയൊക്കെ ആകാറുണ്ട് എന്നാണ് മാല പാർവതി പറഞ്ഞത്.

മാല പാർവതി ഇതൊക്കെ ഒരു അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങളാണ്. മാല പാർവതി പറഞ്ഞത് സതീശൻ തന്നെ വിവാഹം കഴിക്കുന്ന സമയത്ത് ആദ്യ ഭാര്യ പാർട്ടിയും രണ്ടാമത്തെ ഭാര്യ താനും ആണെന്ന് പറയുന്ന അവസ്ഥയിലായിരുന്നു വിവാഹം കഴിഞ്ഞത് എന്ന്. സതീശന് എപ്പോളും ഓഫീസിൽ പോകണമെന്നും പറഞ്ഞു. എന്നാൽ അവിടെ നിന്ന് ഡ്യൂട്ടി കഴിഞ്ഞാൽ ഉടനെ തന്നെ പാർട്ടി പ്രവർത്തനവും ആണ്. പാർട്ടി പ്രവർത്തനം കഴിഞ്ഞാൽ ഉടനെ തന്നെ എൽഎൽബി ക്ലാസിനും പോകും.

ഭർത്താവ് രാവിലെ തന്നെ വീട്ടിൽ നിന്നും പോകും പിന്നീട് പുലർച്ചെ രണ്ടര മണിക്കാണ് വീട്ടിലേക്ക് എത്തുക. മാല പാർവതി പറഞ്ഞത് കല്യാണത്തിന് മുൻപ് താൻ ഇതുവരെ ഒരു വാടക വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിട്ടില്ല എന്നാണ്. കല്യാണത്തിന് ശേഷം താമസിച്ച വീട്ടിൽ ഫോൺ ഇല്ല. ഒരു വാടക വീട്ടിലാണ് താമസിച്ചത്. ഒരു ദിവസം അവിടെ കള്ളൻ കയറുകയും ചെയ്തു. അന്ന് പേടിച്ച് പല പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്തു.

താമസിച്ച വാടക വീട് ഓടിട്ടതായിരുന്നു. കൂടാതെ മരപ്പട്ടിയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരുപാട് പ്രശ്നങ്ങൾ അവിടെ തനിക്ക് സഹിക്കേണ്ടി വന്നിരുന്നു എന്നും. ഗർഭിണി ആയ സമയത്ത് ശർദ്ദിയും ഉണ്ടായിരുന്നു. ആ സമയത്തൊക്കെ ഇത്തരം ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നതുകൊണ്ട് മാനസികമായി പ്രശ്നങ്ങളും ഉണ്ടായി. ഇത്തരം പല ബുദ്ധിമുട്ടുകളും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടായിരുന്നു എന്നും മാല പാർവതി പറഞ്ഞു.

ആ സമയത്തൊക്കെ ആരോടെങ്കിലും മിണ്ടുവാൻ പേടിയായിരുന്നു. കൂടാതെ പുറത്തും ഇറങ്ങാറില്ല. തന്റെ ഭർത്താവായ സതീശൻ വന്നു കഴിഞ്ഞാൽ ആണ് തങ്ങളുടെ ജീവിതത്തിൽ ചിരിയും തമാശയും ഒക്കെ ഉണ്ടാവുക. ഭർത്താവ് എപ്പോഴും തമാശകൾ പറയും. ആദ്യകാലങ്ങളിൽ ഒക്കെ അതൊക്കെ സഹിച്ചു. പിന്നീട് പെട്ടെന്ന് എംഎക്ക് അഡ്മിഷൻ ലഭിച്ചപ്പോൾ പഠിക്കുവാൻ വേണ്ടി പോവുകയും ചെയ്തു. പഠനം പൂർത്തിയായതിനുശേഷം ജോലി കിട്ടുകയും തനിക്കും വരുമാനം ലഭിക്കുവാൻ തുടങ്ങി എന്നും പറഞ്ഞു. കുറച്ചുകാലം വളരെ ബുദ്ധിമുട്ടിൽ ആയിരുന്നു പക്ഷേ പിന്നീട് അതൊക്കെ നല്ല ഓർമ്മകളാണ് എന്നും പാർവതി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply