ഗസ്റ്റ് ആയി വന്ന ആളെ കരയിപ്പിക്കണം എന്നതായിരുന്നു അവർ എന്നോട് ആവശ്യപെട്ടത് ! ചാനൽ ഷോയിൽ നടന്നത് തുറന്ന് പറഞ്ഞു മാല പാർവതി

മലയാളത്തിൽ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമായി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മാല പാർവതി. നിരവധി ഷോകളിൽ അവതാരികയായി കൊണ്ടായിരുന്നു മാല പാർവതിയുടെ അരങ്ങേറ്റം. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സിനിമ രംഗത്തേക്ക് താരം കടന്നു വന്നത്. അതിനു ശേഷം നിരവധി ക്യാരക്ടർ റോളുകൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് നടി. അമ്മ വേഷങ്ങളിലാണ് നടി കൂടുതലും സിനിമകളിൽ എത്തിയിട്ടുള്ളത്.

ഏഷ്യാനെറ്റിലെ ‘ഉൾക്കാഴ്ച’ എന്ന പരിപാടിയിലൂടെ അവതാരകയായി കരിയർ ആരംഭിച്ച താരം 2007-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത “ടൈം” എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്നു. “നീലത്താമര”, “ലീല”, “കന്യക ടാക്കീസ്”, “മുന്നറിയിപ്പ്”, “ടേക്ക് ഓഫ്”, “കോമ്രേഡ് ഇൻ അമേരിക്ക”, “ഗോധ”, “ഗെയിം ഓവർ”, “സി യു സൂൺ” എന്നിവയാണ് അവരുടെ ശ്രദ്ധേയമായ ചില സിനിമകൾ.

“ദി ലേഡി ഫ്രം ദ സീ” (സാഗര കന്യക), “ദ ലെസൺ”, “ഭാഗവദജ്ജുഗം” എന്നീ നാടകങ്ങൾക്ക് സംവിധായകൻ എം ജി ജ്യോതിഷിനൊപ്പം പാർവതി പ്രവർത്തിച്ചിട്ടുണ്ട്. “മയൂരഗീതങ്ങൾ” എന്ന പുസ്തകവും ദാമോദർ നാരായണൻ രചിച്ച “ശ്രീപ്രസാദം”, “മേഖമൽഹാർ” എന്നീ സംഗീത ആൽബങ്ങൾക്ക് വരികളും താരം എഴുതിയിട്ടുണ്ട്. മാല പാർവതി സ്ത്രീകളുടെ അവകാശങ്ങളിൽ അഭിനിവേശമുള്ള ഒരു വ്യക്തി കൂടിയാണ്. ടെലിവിഷനിൽ പ്രവർത്തിച്ചിരുന്ന കാലത്തുള്ള അനുഭവങ്ങളെ കുറിച്ച് മാല പാർവതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിലായിരുന്നു നടി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. താൻ ഇപ്പോഴും എവിടെയെങ്കിലും ഒക്കെ പോവുകയാണെങ്കിൽ ആളുകൾ തന്റെ അടുത്തു വന്ന് എന്നെ പാർവതി ഇന്റർവ്യൂ ചെയ്തിട്ടുണ്ട്, ഓർമ്മയുണ്ടോ എന്നൊക്കെ ചോദിക്കുമെന്നും അന്നൊക്കെ സാധാരണക്കാരെ പോലും ഇന്റർവ്യൂ ചെയ്തിരുന്നു എന്നും പാർവതി പറയുന്നു. ഒരു ദിവസം ഡോക്ടറെയായിരിക്കും ഇന്റർവ്യൂ ചെയ്യുക എന്നാൽ അടുത്ത ദിവസം ഒരു ഓട്ടോക്കാരനെയായിരിക്കും.

എന്നും ഇന്റർവ്യൂ തനിക്ക് വളരെയധികം പാഷൻ ഉള്ള ഒന്നായിരുന്നു. 2007 നു ശേഷം ഇന്റർവ്യൂ ചെയ്തിട്ടില്ല എന്നും ഇന്റർവ്യൂ എന്ന പരിപാടി താൻ നിർത്തി എന്നും മാല പാർവതി പറയുന്നു. അന്നത്തെ കാലം വളരെ രസകരമായ ഒരു കാലഘട്ടമായിരുന്നു എന്നും മോണിംഗ് ഷോകളിൽ എല്ലാ ദിവസവും ഗസ്റ്റുകൾ വരുമായിരുന്നു എന്നും താരം പറയുന്നു. പിന്നീട് ഒരു ടെലിവിഷൻ ചാനലിൽ ഷോ ചെയ്യാൻ തന്നെ വിളിച്ചപ്പോൾ നിങ്ങൾ ഗസ്റ്റിനെ കരയിക്കണമെന്ന് തന്നോട് പറഞ്ഞു.

അതെന്തിനാ കരയിക്കുന്നതെന്ന് താൻ ചോദിച്ചു എന്നും താൻ വളരെ ഇമോഷണൽ ആയ ഒരു വ്യക്തി ആയത് കാരണം ഗസ്റ്റിനെ കരയിക്കണമെന്ന് തന്നോട് പറഞ്ഞപ്പോൾ അത് തനിക്ക് പറ്റില്ലെന്ന് പറഞ്ഞു എന്നും താരം പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയെ ഇന്റർവ്യൂ ചെയ്യുക എന്നത് അവരുടെ യാത്ര മനസ്സിലാക്കാൻ ശ്രമിക്കുക എന്നതാണ് എന്നും നമ്മൾ നാച്ചുറലി ക്യൂരിയസ് ആയിരിക്കും അപ്പോൾ എന്നും താരം കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply