അനിയൻ മിഥുൻ പുറത്തിറങ്ങിയാൽ സംഭവിക്കുക ഇതാണ് എന്ന് മേജർ രവി – ആര്‍മി നോട്ടീസ് അയക്കും, എന്‍ഐഎ ഇയാളെ ഏറ്റെടുക്കും – ചെയ്തത് രാജ്യദ്രോഹം ആണ് – ഇതൊന്നും താങ്ങാന്‍ പറ്റില്ല അവനു

മലയാളം ബിഗ് ബോസ് സീസൺ ഫൈവ് ഇപ്പോൾ അവസാന ആഴ്ചകളിലേക്ക് പിന്നിട്ടിരിക്കുകയാണ്. ആ സമയത്താണ് ബിഗ് ബോസിലെ മത്സരാർത്ഥിയായ അനിയൻ മിഥുൻ്റെ ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ട് അയാൾ ബിഗ് ബോസിലൂടെ പറഞ്ഞ കഥകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മിഥുൻ ബിഗ് ബോസ് വീട്ടിനുള്ളിൽ വെച്ച് ജീവിത ഗ്രാഫ് പറയുന്നതിനിടെ തനിക്ക് പാരോ കമാൻ്റോ ആയ ഒരു കാമുകി ഉണ്ടായിരുന്നു എന്നും അവർ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയപതാക പുതപ്പിച്ച അവരെ കെട്ടിപ്പിടിച്ച് താൻ കരഞ്ഞു എന്നൊക്കെ പറഞ്ഞിരുന്നു.

എന്നാൽ ടാസ്കിനിടെ മിഥുൻ പറഞ്ഞ ഈ കാര്യങ്ങളൊക്കെ തന്നെ നുണയാണെന്ന് പറഞ്ഞുകൊണ്ട് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വന്നിരുന്നു. അതോടുകൂടി മിഥുൻ പറഞ്ഞ കഥ ചർച്ചാവിഷയമായി മാറുകയും ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട് സംവിധായകനും അതുപോലെ തന്നെ നടനുമായ മേജർ രവിയും ഒരു അഭിമുഖത്തിനിടെ പ്രതികരിച്ചു. മേജർ രവി പറഞ്ഞത് പാര കമൻ്റോയിൽ ഇതുവരെ സ്ത്രീകൾ ഇല്ലെന്നായിരുന്നു.

ബിഗ് ബോസ് വീട്ടിൽ മിഥുൻ പറഞ്ഞ കഥകളെല്ലാം തന്നെ പച്ചക്കള്ളം ആണെന്നും അതുകൊണ്ടുതന്നെ അയാൾക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കാൻ സാധിക്കുമെന്നുമാണ് പറഞ്ഞത്. മിഥുൻ തൻ്റെ പിറകെ കാശ്മീരിൽ രാജ്യത്തിന് വേണ്ടി നിയോഗിക്കപ്പെട്ട ഒരു കമാൻ്റോ വനിത നടന്നെന്ന് പറയുന്നത് വനിതാ ഉദ്യോഗസ്ഥരെ അപമാനിക്കുന്നതിന് തുല്യമാണെന്നും മേജർ രവി പറഞ്ഞു. ഔദ്യോഗികമായി മിഥുനെ വിളിപ്പിച്ചു കഴിഞ്ഞാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും പറഞ്ഞു.

മിഥുൻ പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുവാൻ വേണ്ടി മോഹൻലാൽ നാല് ചോദ്യങ്ങൾ ചോദിച്ചപ്പോൾ അതിന് ഉത്തരം പറയാൻ സാധിക്കാതെ ബോധം കെട്ട് വീഴുകയും ചെയ്തു. എന്നാൽ ഔദ്യോഗികമായി അയാളെ ചോദ്യം ചെയ്യുകയാണെങ്കിൽ ഒരൊറ്റ ചോദ്യം കൊണ്ടുതന്നെ അയാൾ തലചുറ്റി വീഴുമെന്നും ചിലപ്പോൾ അറ്റാക്ക് വരെ വരുമെന്നും. ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെങ്കിൽ ആർമി ആദ്യം നോട്ടീസ് അയക്കും പിന്നീട് ആർമി കേന്ദ്രത്തിന് പരാതി നൽകുകയും എൻഐഎ അത് ഏറ്റെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുമെന്നും അതൊന്നും താങ്ങാൻ പറ്റില്ലെന്നും പറഞ്ഞു.

ദേശീയ സുരക്ഷയുടെ കാര്യം പുറമേ നിന്നും കാണുന്നതുപോലല്ലെന്നും ചോദ്യം ചെയ്യുമ്പോൾ മാപ്പ് പറഞ്ഞാൽ രക്ഷപ്പെട്ടു പോയേക്കാം എന്നാൽ അതിന് നടപടി എടുത്തു കഴിഞ്ഞാൽ കാര്യങ്ങളുടെ ഗതി മാറുമെന്നും പറഞ്ഞു. ബിഗ് ബോസിലൂടെ ഇന്ത്യൻ ആർമിയെ അപമാനിക്കാനല്ല മറിച്ച് താൻ വലിയ സംഭവമാണെന്ന് കാണിക്കുവാൻ വേണ്ടി ചെയ്ത കാട്ടിക്കൂട്ടലാണ് ഇതൊക്കെയെന്നും. മിഥുൻ്റെ സംസ്കാരവും അതുപോലെതന്നെ വിവരമില്ലായ്മയും ആണ് ഇവിടെ കാണുവാൻ സാധിക്കുന്നത്. മേജര്‍ രവി പറഞ്ഞത് മിഥുൻ പറഞ്ഞ കാര്യങ്ങളെ മാനസിക വൈകല്യമുള്ള ഒരു വ്യക്തി സ്വപ്നലോകം ഉണ്ടാക്കി അതിനകത്ത് ജീവിക്കുകയാണ് എന്ന രീതിയിലാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply