ലോട്ടറി അടിക്കുവാണേൽ ഇങ്ങനെ അടിക്കണം ! യഥാർത്ഥ ഭാഗ്യദേവത ഇതാണ് – മാസം 5.6 ലക്ഷം വെച്ച് 25 വർഷത്തേക്ക് ആണ് ലഭിക്കുക – സംഭവം

പലരെയും ഭാഗ്യദേവത കടാക്ഷിക്കുന്നത് പല രീതികളിലാണ്. അത്തരത്തിൽ മഗേഷ് കുമാർ നടരാജൻ എന്ന വ്യക്തിയെ ഭാഗ്യദേവത കടാക്ഷിച്ചത് ലോട്ടറിയുടെ രൂപത്തിലാണ്. ഭാഗ്യം തേടി പോകുന്നവർ ഒരുപാട് ഉണ്ട്. എന്നാൽ ഭാഗ്യദേവത ഇങ്ങോട്ട് തേടി വന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് മഗേഷ് കുമാർ നടരാജൻ. അത്തരത്തിൽ ഒരു ലോട്ടറിയായിരുന്നു അദ്ദേഹത്തിന് അടിച്ചിരുന്നത്. ഇത്തരത്തിൽ ഒരു ഭാഗ്യദേവത തങ്ങളേയും കടാക്ഷിക്കണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നതാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഭാഗ്യദേവത ലോട്ടറിയുടെ രൂപത്തിൽ നടരാജനെ തേടിയെത്തിയത്. നടരാജനെ തേടിയെത്തിയ ഭാഗ്യം എമിറേറ്റ്സ് ഡ്രോസ് ഫാസ്റ്റ് ഫൈവ് ഗ്രാൻ്റ് പ്രൈസ് ആണ്. ചില്ലറ തുകയൊന്നുമില്ല ഈ ലോട്ടറിയിലൂടെ നടരാജന് ലഭിച്ചിരിക്കുന്നത്. വിജയിയായ നടരാജന് ഇനി വരുന്ന 25 വർഷവും മാസംതോറും 25000 ദിർഹം വീതമാണ് ലഭിക്കുക. 25000 ദിർഹം എന്നത് ഏകദേശം 5.6 ലക്ഷം രൂപയാണ്. ഓരോ മാസവും അദ്ദേഹത്തിന് ഇത്രയും വലിയ തുക ആണ് ലഭിക്കുക.

നടരാജൻ ആണ് യുഎഇക്ക് പുറത്തുനിന്നുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം നേടിയ ആദ്യ ഇന്ത്യക്കാരൻ. നടരാജൻ്റെ സ്വദേശം തമിഴ്നാട്ടിലെ അമ്പൂർ ആണ്. നടരാജൻ വിദ്യാഭ്യാസം നേടിയിരിക്കുന്നത് തമിഴ്നാട്ടിലെ ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ നിന്നാണ്. നടരാജൻ പഠിച്ചത് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമയാണ്. യൂണിവേഴ്സിറ്റിയിൽ നിന്ന് ബിബിഎ ബിരുദവും നേടിയിട്ടുണ്ട്.

നടരാജൻ്റെ ക്വാളിഫിക്കേഷൻ അനുസരിച്ച് ജർമൻ എം എൻ സി ആയ സീമെൻസിൽ മെയിൻ്റനൻസ് പ്രൊജക്റ്റ് മാനേജർ ആയിട്ടാണ് ജോലി ചെയ്യുന്നത്. തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും ചിലവഴിച്ചത് തമിഴ്നാട്ടിലും അമ്പൂരിലും ആണെന്നാണ് നടരാജൻ പറഞ്ഞത്. നടരാജൻ ജോലിയുടെ ഭാഗമായിട്ട് 2019 മുതൽ ഈ വർഷം ആദ്യം വരെ സൗദി അറേബ്യയിൽ ആയിരുന്നു. ഇതായിരുന്നു തൻ്റെ ജീവിതത്തിലെ ഇപ്പോഴത്തെ വഴിത്തിരിവിന് കാരണമായത് എന്നും പറഞ്ഞു.

സൗദിയിലേക്ക് പോകുന്നതിനിടെ ദുബായിൽ ഉള്ള ചില കാര്യങ്ങളിൽ ആകർഷണം ഉണ്ടായി. അത്തരത്തിലാണ് എമിറേറ്റ്സ് ഡ്രോയിൽ താൻ ആകൃഷ്ടനായത് എന്നും പറഞ്ഞു. ആദ്യം എമിറേറ്റ്സ് ഡ്രോയിൽ താൻ വിജയിയായി എന്നത് വിശ്വാസം ഉണ്ടായിരുന്നില്ല. വിജയിയായി എന്നുള്ളത് എമിറേറ്റ്സ് ഉദ്യോഗസ്ഥർ പ്രഖ്യാപനം നടത്തിയപ്പോഴാണ് നടരാജൻ വിശ്വസിച്ചത്. നടരാജൻ പറഞ്ഞത് തൻ്റെ ജീവിതത്തിലും പഠിക്കുന്ന സമയത്തും ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ്.

എന്നാൽ ഇപ്പോൾ സമൂഹത്തിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യേണ്ട സമയമായി എന്നും നടരാജൻ പറഞ്ഞു. സമൂഹത്തിലെ ദാരിദ്ര്യം അനുഭവിക്കുന്നവരെ സഹായിക്കുക എന്നതാണ് ഏറ്റവും മുഖ്യം എന്നാണ് പറഞ്ഞത്. കൂടാതെ തൻ്റെ കുടുംബത്തിനുവേണ്ടിയും മക്കളുടെ വിദ്യാഭ്യാസത്തിനും വേണ്ടിയും ഈ പണം ചെലവഴിക്കും എന്നും നടരാജൻ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply