ജയ്‌പ്പൂരിൽ ബൈക്ക് അപകടത്തിൽ 27 കാരനായ മലയാളി മരണപെട്ടു – നാടിനെ കണ്ണീരിൽ ആഴ്ത്തി മാധവന്റെ അവസാന യാത്ര !

madhavan bike accident jaipur

കാസറഗോഡ് നീലേശ്വരം സ്വദേശി ആയ മാധവൻ നമ്പൂതിരി ജയ്‌പ്പൂരിൽ ബൈക്ക് അപകടത്തിൽ കൊല്ലപ്പെട്ടു. 27 കാരനായ മാധവൻ നമ്പൂതിരി ബൈക്കിൽ സഞ്ചരിക്കവേ റോഡ് ക്രോസ് ചെയ്യുന്ന ആളെ ഇടിക്കുകയും കൺട്രോൾ നഷ്ടമാവുകയും വാഹനത്തിൽ നിന്ന് വീണ മാധവന് തലയ്ക്ക് സാരമായി പരിക്കേൽക്കുകയുമായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും മാധവന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വളരെ വേദന ജനകമായ വാർത്തയാണ് പുറത്ത് വരുന്നത് . നീലേശ്വരം പട്ടേന വെതിരമന ഇല്ലത്ത് വെതിരമന ഗണപതി നമ്പൂതിരിയുടെ മകനാണ് മരിച്ച മാധവൻ നമ്പൂതിരി. അമ്മ ദേവകി അന്തർജനം റിട്ട ടീച്ചർ ആയിരുന്നു. നീണ്ട നാളത്തെ പ്രാർത്ഥനകൾക്കും കാത്തിരിപ്പിനുമൊടുവിൽ പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഗണപതി, ദേവകി ദമ്പതികൾക്ക് മകനായി മാധവൻ ജനിച്ചത്.

നാട്ടുകാരുടെ വളരെ അടുത്ത് പെരുമാറിയിരുന്നത് മാധവനെ എല്ലാവർക്കും പ്രിയമായിരുന്നു. അത് കൊണ്ട് തന്നെ ഈ വേർപാട് നാടിനെ കണ്ണീരിൽ ആഴ്ത്തി എന്ന് പറയാതെ വയ്യ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളേജ്, ജയ്‌പൂരിലെ ജൂനിയർ റീസേർച്ച് ഫെല്ലോ ആയിരുന്നു മാധവൻ.

ജയ്പൂരിൽ നിന്നും മംഗലാപുരം വരെ വിമാനത്തിലും തുടർന്ന് ആംബുലൻസിലും ആണ് ഭൗതിക ശരീരം നാട്ടിൽ എത്തിച്ചത് . ഞായറാഴ്ച കാലത്ത് 9.30 ഓടെ നീലേശ്വരം പട്ടേനയിൽ ജനശക്തി സാംസ്‌കാരിക കേന്ദ്രത്തിൽ ഭൗതിക ശരീരം പൊതുദർശനത്തിനു വെച്ചു, ശേഷം പത്തുമണിയോടെ സ്വവസതിയായ വെതിരമന ഇല്ലത്ത് പൊതുദർശനത്തിനു വെച്ചു. 10.30 ഓടെ വെതിരമന ഗണപതി നമ്പൂതിരി ചിതയ്ക്ക് തീ വെച്ചു .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply