ആ ബി പ്ലസ് എ യിലേക്ക് എത്തിച്ചു മീനാക്ഷി – ആള് ചില്ലറക്കാരിയല്ല ! എന്താ ചെയ്തത് എന്ന് കണ്ടോ ?

ബാലതാരമായെത്തി തന്റെതായ സ്ഥാനം മലയാള സിനിമയിൽ നേടിയ വ്യക്തിയാണ് മീനാക്ഷി. മീനാക്ഷി അനൂപിന് നിരവധി ആരാധകർ ആയിരുന്നു ഉണ്ടായിരുന്നത്. അമർ അക്ബർ അന്തോണി, ഒപ്പം തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം എടുത്തു പറയേണ്ടതായിരുന്നു. അതോടൊപ്പം തന്നെ നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷത്തിൽ മീനാക്ഷി എത്തിയിട്ടുണ്ട്. രണ്ടു വയസ്സുള്ളപ്പോൾ മുതൽ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയതാണ് മീനാക്ഷി. വീട്ടിൽ ചെലവഴിക്കുന്നതിനും കൂടുതൽ സമയം ചെലവഴിക്കുന്നത് ഷൂട്ടിങ് സെറ്റുകളിൽ ആണെന്ന് പലവട്ടം മീനാക്ഷി തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ ഇതാ മീനാക്ഷിയുടെ പുതിയ വിശേഷം ആണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. അടുത്ത സമയത്തായിരുന്നു മീനാക്ഷി തന്റെ 10 ക്ലാസ്സ്‌ മാർക്ക് പങ്കുവെച്ചിരുന്നത്. പത്താം ക്ലാസിൽ മികച്ച വിജയമായിരുന്നു മീനാക്ഷി സ്വന്തമാക്കിയിരുന്നത്. ഒന്ന് ബി പോസിറ്റീവ് ആയിരിക്കാൻ ബാക്കിയൊക്കെ എ പോസിറ്റീവ് എന്നു പറഞ്ഞുകൊണ്ടായിരുന്നു തന്റെ മാർക്ക് മീനാക്ഷി ആരാധകരുടെ മുൻപിലേക്ക് പങ്കുവെച്ചത്. ഒരു ബി പ്ലസും ബാക്കി മുഴുവൻ എ പ്ലസും ആയിരുന്നു മീനാക്ഷിക്ക് ഉണ്ടായിരുന്നത്.

ഇപ്പോൾ മീനാക്ഷിയുടെ ഏറ്റവും പുതിയ വിശേഷം റീവാലുവേഷൻ മാർക്കാണ്. റീവാലുവേഷന് കൊടുത്തതിനുശേഷം മീനാക്ഷിയുടെ ബി പ്ലസ് ഗ്രേഡ് എ ഗ്രേഡ് ആയി മാറിയിരിക്കുകയാണ്. എന്റെ ബി പോസിറ്റീവ് എ ആക്കിട്ടോ എന്നാണ് മീനാക്ഷി തന്റെ സന്തോഷം കുറിച്ചുകൊണ്ട് എഴുതിയിരിക്കുന്നത്. അനുനയ അനൂപ് എന്നാണ് എന്റെ യഥാർത്ഥ പേര്.

മീനാക്ഷിക്ക് രണ്ട് സഹോദരങ്ങളും ഉണ്ട്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ റിയാലിറ്റി ഷോയുടെ അവതാരിക കൂടിയാണ്. മീനാക്ഷി സാമൂഹിക മാധ്യമങ്ങളിൽ എല്ലാം സജീവ സാന്നിധ്യമാണം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്.

ഈ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കുന്ന താരം അടുത്ത കാലത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് തന്റെ ഹെയർ കെയർ ടിപ്പുകൾ ആയിരുന്നു. അതോടൊപ്പം മേക്കപ്പ് വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്. ഇതിനെല്ലാം വലിയ സ്വീകാര്യതയും സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ മീനാക്ഷിയുടെ പുതിയ വിശേഷം ഏറ്റെടുക്കുക ആണ് ആരാധകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply