ഭാര്യ കൂടെ ഇല്ലേൽ ഒരു അസ്വസ്ഥത ആണ് ! എനിക്ക് ഭാര്യയെ പേടിയൊന്നും ഇല്ല – മനസ്സ് തുറന്ന് പറഞ്ഞു എം ജി ശ്രീകുമാർ

മലയാളികൾക്ക് ഏറെ സുപരിചിതനായ ഗായകനാണ് ശ്രീ എം ജി ശ്രീകുമാർ. മലയാള ഭാഷയ്ക്ക് പുറമേ തമിഴ്, ഹിന്ദി തുടങ്ങിയ മേഖലകളിലും നിരവധി ഗാനങ്ങൾ താരം ആലപിച്ചിട്ടുണ്ട്. ഒരു ഗായകൻ എന്നതിലുപരി ഇപ്പോൾ അവതാരകനായും ജഡ്ജായും ടെലിവിഷനിൽ തിളങ്ങി കൊണ്ടിരിക്കുകയാണ് എംജി ശ്രീകുമാർ.എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഈ താരതമ്പതികൾ.

ഇരുവർക്കും കൂടി ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. യൂട്യൂബ് ചാനൽ വഴി തങ്ങളുടെ എല്ലാ വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കാറുണ്ട്.എംജി ശ്രീകുമാർ എവിടെ പോകുകയാണോ അവിടെയെല്ലാം ഭാര്യയായ ലേഖയെയും കൂടെ കൊണ്ടുപോകാറുണ്ട്. മുൻപ് ഒരു അഭിമുഖത്തിൽ എംജി ശ്രീകുമാർ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. യേശുദാസും പ്രഭ ചേച്ചിയും ആയിരുന്നു ആദ്യം പെയറായി നടന്നിരുന്നത് എന്നും ഏത് പ്രോഗ്രാമിന് ആയാലും അവർ ഒരുമിച്ചു പോകുമായിരുന്നു എന്നും താരം പറഞ്ഞു.

എന്നാൽ താൻ തന്റെ ഭാര്യയോടൊപ്പം നടക്കുമ്പോഴേക്കും, ഭാര്യയെ തനിക്ക് പേടിയായിട്ടാണ് പോകുന്നിടത്തെല്ലാം ഭാര്യയെയും കൊണ്ട് പോകുന്നതെന്നുള്ള വിമർശനങ്ങൾ വന്നു തുടങ്ങി. തന്റെ പല സുഹൃത്തുക്കൾ പോലും തനിക്ക് വേറെ ജോലിയില്ലേ എന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ട് എന്ന് വരെ എംജി പറഞ്ഞു. തന്റെ ചേട്ടൻ വരെ ലേഖയെ എല്ലായിടത്തും കൊണ്ടു പോകുന്നതിന് തന്നെ വിളിച്ച് ചീത്ത പറഞ്ഞിട്ടുണ്ട് എന്നും എംജി പറഞ്ഞു. എന്നാൽ ഇന്ന് 99% സെലിബ്രിറ്റികളും പോകുന്നിടത്തെല്ലാം അവരുടെ ഭാര്യമാരെ കൊണ്ടുപോകുന്നതാണ് താൻ കാണുന്നതെന്നും എംജി കൂട്ടിച്ചേർത്തു.

തനിക്ക് ഭാര്യയോട് പേടിയല്ല സ്നേഹമാണ് ഉള്ളതെന്നും, 25 വർഷമായി പോകുന്നിടത്തെല്ലാം തങ്ങൾ ഒരുമിച്ചാണ് പോകുന്നതെന്നും, പരസ്പരം ആശ്രയിക്കുക എന്ന ഘട്ടത്തിലെത്തി ഇപ്പോൾ തങ്ങളെന്നും താരം തുറന്നു പറയുന്നു. ഇപ്പോൾ ഭാര്യ കൂടെയില്ലാതെ എവിടെയെങ്കിലും പോകുമ്പോൾ ഒരു ആസ്വസ്ഥത അനുഭവപ്പെടുമെന്നും വിഷമങ്ങൾ പറയാനും തമാശകൾ പങ്കുവയ്ക്കാനും എന്റെ കാര്യങ്ങൾ നോക്കാനും ഒരു മാനേജറെ കൊണ്ട് നടക്കുന്നതിനേക്കാൾ നല്ലത് സ്വന്തം ഭാര്യയെയും കൂട്ടി പോകുന്നതല്ലേ എന്നും താരം പറഞ്ഞു. ഇപ്പോൾ ഭാര്യ കൂടെയില്ലാതെ ഒരു സ്ഥലത്ത് പോകുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും പറ്റില്ല എന്നാണ് താരം പറയുന്നത്.

എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക്കിടയിൽ എന്നും നിറഞ്ഞു നിന്നിരുന്ന താരതമ്പതികളാണ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഈ താരതമ്പികളെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ എന്നും വൈറലാകാരുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് അമേരിക്കയിൽ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ഇതിനിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 14 വർഷത്തോളം ഉണ്ടായിരുന്ന ലിവിങ് റിലേഷൻഷിപ്പിന് ശേഷം ആണ് എംജി ശ്രീകുമാറും ലേഖയും വിവാഹിതരാകുന്നത്. ഇപ്പോൾ സന്തോഷത്തോടെയും സമാധാനത്തോടെ കൂടിയും തന്റെ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ് താരങ്ങൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply