കണ്മണി ഇത്രയും കഴിവുള്ള കുട്ടി ആയിരുന്നോ ? വേദിയിൽ കണ്ണ് നിറഞ്ഞു യൂസഫ് അലി കൊടുത്ത സമ്മാനം കണ്ടോ

ആരോഗ്യമുള്ള ശരീരം ഉണ്ടായിട്ടും പലപ്പോഴും എല്ലാത്തിനും ഇല്ലായ്മ കണ്ടു പിടിക്കുകയും വിഷമിച്ച് തളർന്നിരിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങനെ ഉള്ളവർക്ക് ഒരു പ്രചോദനമാണ് മാവേലിക്കര സ്വദേശിനിയായ കണ്മണി. മലയാളികൾക്ക് ചിലർക്കെങ്കിലും ജന്മനാ കൈകളില്ലാത്ത കണ്മണിയെ അറിയുമായിരിക്കും. ജനിച്ചു വീഴുമ്പോൾ തന്നെ കൈകളില്ലാതെ പിറന്ന കണ്മണിയെ തളർത്താൻ ആ കാരണം കൊണ്ട് സാധിച്ചില്ല.

ജീവിതത്തിൽ ജയിക്കുവാൻ കൈകൾ വേണ്ടെന്ന് അധ്വാനത്തിലൂടെ കണ്മണി തെളിയിച്ചു കാണിച്ചു. സ്വാതി തിരുന്നാൽ സംഗീത കോളേജിൽ നിന്നും ഒന്നാം റാങ്കോടെ പുറത്തിറങ്ങി നാടിന്റെ അഭിമാനമായ മാറി ഈ സംഗീതജ്ഞ. അഭിമാനം മാത്രമല്ല എല്ലാം തികഞ്ഞിട്ടും ഒന്നും ചെയ്യാതെ നിൽക്കുന്ന ഒരുപാട് പേർക്കുള്ള ഉത്തരമാണ് ഈ കലാകാരി. കാലുകൾ കൊണ്ടു വരച്ച് ഒട്ടേറെ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുള്ള കണ്മണി ഒരു കരകൗശല വിദഗ്ധ കൂടിയാണ്.

ഇപ്പോഴിതാ വ്യവസായ പ്രമുഖൻ എം എ യൂസഫലിക്ക് ഒരു പരിപാടിയിൽ വച്ച് തന്റെ കാലുകൾ കൊണ്ട് നിർമ്മിച്ച നെറ്റിപ്പട്ടം കൈമാറിയിരിക്കുകയാണ് കണ്മണി. കണ്മണിയുടെ അസാമാന്യ വൈഭവം കണ്ടു അമ്പരന്നു പോയി യൂസഫലി. അപ്രതീക്ഷിതമായ സമ്മാനം കിട്ടി അക്ഷരാർത്ഥത്തിൽ ഞെട്ടി പോയ യൂസഫലിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ആ അമ്പരപ്പിനിടയിലും തനിക്ക് വേണ്ടി ഇത്രയേറെ പ്രയത്നിച്ച് സമ്മാനം നൽകിയ യുവതിക്ക് ഉപഹാരം നൽകാൻ യൂസഫലി മറന്നില്ല.

അപ്രതീക്ഷിതമായി കിട്ടിയ ഉപഹാരത്തിന് വേദിയിൽ വച്ച് തന്നെ കണ്മണിക്ക് വലിയൊരു സമ്മാനം അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. സ്വന്തം പരിമിതികളെ തന്നെ കലയാക്കി മാറ്റിയ കണ്മണിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു യൂസഫലി. ഇങ്ങനെ ഒരു കലാകാരിയാണ് ഉപഹാരം നൽകുന്നത് എന്ന് അറിഞ്ഞിരുന്നെങ്കിൽ മുൻകൂട്ടി തന്നെ സമ്മാനം കരുതും ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. കണ്മണിയോടുള്ള തന്റെ സ്നേഹം വളരെ ആത്മാർത്ഥമായി തന്നെ യൂസഫലി വേദിയിൽ വച്ച് ഉള്ള പ്രസംഗത്തിൽ അറിയിച്ചു.

അടുത്ത ദിവസം തന്നെ ഒരു ലക്ഷം രൂപയുടെ സമ്മാനം കണ്മണിക്ക് നൽകുമെന്ന് അദ്ദേഹം വേദിയിൽ വച്ച് പ്രഖ്യാപിച്ചു. നിറഞ്ഞ കയ്യടിയോടെ ആണ് ആളുകൾ യൂസഫലിയുടെ വാക്കുകൾ ഏറ്റെടുത്തത്. തുടർന്ന് അടുത്ത് നിൽക്കുന്ന ഐസക്കിനോട് തന്നെ ഓർമ്മിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐസക്കിന്റെ കയ്യിൽ തന്നാലും കുട്ടിക്ക് തന്നെ കൊണ്ട് കൊടുക്കണമെന്നും അദ്ദേഹം തമാശയായി പറയുന്നു.

ചുറ്റിലും ഉള്ളവരെ മനസ്സറിഞ്ഞ് സഹായിക്കുന്ന ഒരു മഹാ വ്യക്തിത്വമാണ് എം എ യൂസഫ് അലി. അദ്ദേഹം മലയാളികൾക്ക് എന്നും ഒരു അഭിമാനമാണ്. ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എംകെ ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. വ്യവസായ പ്രമുഖൻ എന്നതിലുപരി മഹത്തായ ഒരു സാമൂഹ്യ സേവകൻ കൂടി ആണ് യൂസഫലി. സഹായം അഭ്യർത്ഥിച്ച് മുന്നിൽ എത്തുന്നവരുടെ നേരെ മുഖം തിരിക്കാതെ തനിക്ക് ചുറ്റുമുള്ളവരെ അകമഴിഞ്ഞ് സഹായിക്കുന്ന വ്യക്തിയാണ് യൂസഫലി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply