കൊച്ചി ലുലു മാളിൽ പാർക്കിങ്ങ് ഫീസ് വാങ്ങുന്നതിനെതിരെയുള്ള പരാതിക്ക് പരിഹാരമായി – ഹൈകോടതിയുടെ പുതിയ ഉത്തരവ് കണ്ടോ

kochi lulu mall parking fee new court verdict

പല ഷോപ്പിംഗ് മാളുകളിലും പാർക്കിംഗ് ഫീസ് വാങ്ങുന്നതിനെക്കുറിച്ച് പല പ്രശ്നങ്ങളും ഉയർന്നുവന്നിരുന്നു. അതിൻ്റെ പേരിൽ കൊച്ചി ലുലുമാളിൻ്റെ പാർക്കിങ്ങിൽ പൈസ വാങ്ങുന്നതിനെക്കുറിച്ചും പ്രശ്നങ്ങളുണ്ടാവുകയും അതിനെതിരെ കേസും കൊടുത്തിരുന്നു. എന്നാൽ ഇപ്പോൾ കേരള ഹൈക്കോടതി ഈ കേസിൻ്റെ വിധി പറഞ്ഞിരിക്കുകയാണ്. ബോസ്കോ കളമശ്ശേരിയും പോളി വടക്കനും നൽകിയ ഹർജി പ്രകാരമാണ് കോടതി ഈ പ്രശ്നം പരിഹരിച്ചത്.

കോടതി ഉത്തരവ് കെട്ടിട ഉടമയ്ക്ക് പാർക്കിങ്ങിന് വേണ്ടി പൈസ പിരിക്കാൻ അധികാരമുണ്ടെന്നാണ്. കെട്ടിടത്തിൻ്റെ ഉടമയ്ക്ക് ആ ബിൽഡിങ്ങ് സ്ഥിതിചെയ്യുന്ന മുനിസിപ്പാലിറ്റി പഞ്ചായത്ത് കോർപ്പറേഷൻ നൽകുന്ന ലൈസൻസ് അനുസരിച്ച് പാർക്കിംഗിൻ്റെ പൈസ ഉപഭോക്താക്കളിൽ നിന്നും വാങ്ങിക്കാമെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി ബിൽഡിങ്ങുകളിൽ വണ്ടികൾ പാർക്ക് ചെയ്യുന്നതിന് പണം പിരിക്കുന്നതിനെതിരായ ഹർജി തീർപ്പാക്കിയത്.

ലുലു മാൾ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്നും പാർക്കിംഗ് ഫീസ് വാങ്ങണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കെട്ടിട ഉടമയുടെ അധികാരമാണ്. പൈസ ഈടാക്കുന്ന സമയത്ത് പ്രാദേശിക അതോറിറ്റിയിൽ നിന്ന് ലൈസൻസ് വാങ്ങിക്കണമെന്ന് മാത്രമേയുള്ളൂ. കൊച്ചിയിലെ ലുലു മാളിൽ രണ്ട് പാർക്കിംഗ് സ്ഥലങ്ങളാണ് ഉള്ളത്. ഒന്ന് ബേസ്മെൻ്റിലും മറ്റൊന്ന് വേറൊരു കെട്ടിടത്തിലും.

കേരള മുൻസിപ്പാലിറ്റി നിയമത്തിലെ സെക്ഷൻ 475 പ്രകാരം കൊച്ചി ലുലു മാൾ ഉടമ ബേസ്മെൻ്റിലെ പാർക്കിങ്ങിൽ നിന്നും പൈസ വാങ്ങുന്നത് നിയമപരം ആണെന്നും എന്നാൽ രണ്ടാമത്തെ കെട്ടിടത്തിൽ നിന്ന് പാർക്കിംഗ് പൈസ വാങ്ങുന്നത് നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിട്ടു. സ്വകാര്യ സ്ഥാപനം നടത്തുന്നവരും അതുപോലെ തന്നെ ഷോപ്പിംഗ് മാൾ ഉടമകളും ഒക്കെ തന്നെ അവരുടെ സ്ഥാപനത്തിലേക്ക് വരുന്ന വണ്ടികൾ നിർത്തുന്നതിനുള്ള പാർക്കിങ്ങിന് കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുന്നതിനും അവിടെ നല്ല രീതിയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും വൻ തുക ചിലവഴിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ഇത്തരം സ്ഥാപനങ്ങളിൽ പാർക്കിംഗ് പൈസ വാങ്ങുന്നതിന് മുനിസിപ്പാലിറ്റി നിയമങ്ങളും വിലക്കേർപ്പെടുത്തിയിട്ടില്ല. സുപ്രീം കോടതി കേരള ഹൈക്കോടതി മറ്റു ഹൈക്കോടതികൾ എന്നിവയുടെ വിധികളെല്ലാം കോടതി പരിശോധിച്ചപ്പോൾ 1999 കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾസ് പ്രകാരം കെട്ടിട ഉടമയുടെ അധികാരമാണ് ഉപഭോക്താക്കളിൽ നിന്നും പാർക്കിങ്ങിനുള്ള പണം വാങ്ങുന്നത് എന്ന് മനസ്സിലാക്കി.

അഡ്വക്കറ്റ് ജോമി കെ ജോസാണ് പോളി വടക്കൻ്റെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാരിജരായത്. എന്നാൽ ഈ കേസിൻ്റെ പ്രതികൾക്ക് വേണ്ടി ഹാജരായത് ഏറ്റവും മുതിർന്ന അഭിഭാഷകരായ എസ് ശ്രീകുമാർ പി കെ സുരേഷ് കുമാർ നെബിൽ നിസാർ, പി മാർട്ടിൻ ജോസ്, പി പ്രജിത്ത്, തോമസ് പി കുരുവിള, ആർ ഗിതേഷ്‌, മഞ്ജുനാഥ് മേനോൻ, അജയ് ബെൻ ജോസ്, സച്ചിൻ ജേക്കബ് അമ്പാട്ട്, ഹാനി പി നായർ, അന്ന ലിൻഡ വിജെ തുടങ്ങിയവരാണ്.

story highlight – kochi lulu mall parking fee new court verdict

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply