എനിക്ക് വന്നിരിക്കുന്ന അസൂഖത്തിനു മരുന്നില്ല – എല്ലാ സ്ത്രീകൾക്കും സംഭവിക്കുന്നത് പോലെ അല്ല എനിക്ക് സംഭവിച്ചിരിക്കുന്നത് എന്ന് താരം

കുറച്ച് നാളുകള്‍ക്ക് മുന്‍പ് താൻ നേരിട്ട് ഒരു രോഗാവസ്ഥയെ കുറിച്ച് നടി ലിയോണ ലിഷോയി സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. പല പെൺകുട്ടികളും മനസ്സിലാക്കാതെ പോകുന്ന എന്‍ഡോമെട്രിയോസിസ് എന്ന രോഗാവസഥയെ കുറിച്ചാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ഈ അവസ്ഥയെ താൻ അതിജീവിച്ചതിനെക്കുറിച്ചും ലിയോണ പറഞ്ഞു. വളരെയധികം ചർച്ച നേടിയ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് തന്നെയായിരുന്നു ഇത്. ആർത്തവ വേദന നിസ്സാരമല്ല എന്നും അത് തള്ളിക്കളയരുത് എന്നുമായിരുന്നു പറഞ്ഞത്. ഇപ്പോഴിതാ അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയില്‍ വെച്ച് താൻ നേരിട്ട രോഗാവസ്ഥയെ കുറിച്ചുള്ള ചില കാര്യങ്ങള്‍ തുറന്നു പറയുക ആണ് ലിയോണ ലിഷോയ്.

എല്ലാ സ്ത്രീകള്‍ക്കും ആര്‍ത്തവ സമയത്ത് സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങൾ മാത്രമായിരുന്നു ഈ അവസ്ഥയിൽ തനിക്ക് ഉണ്ടായിരുന്നത്. എന്നാൽ സാധാരണ ആർത്തവ വേദനയിൽ നിന്നും വേദന അസഹനീയമായിരുന്നു. സ്‌കാനിംഗില്‍ പോലും ആദ്യം ഇക്കാര്യം മനസ്സിലാക്കാൻ സാധിച്ചില്ല. ശരീരത്തിലേക്ക് ഒരുപാട് പടർന്ന് കഴിയുമ്പോഴാണ് രോഗാവസ്ഥ മനസ്സിലാകുന്നത്. യാഥാർത്ഥ്യം പറയുകയാണെങ്കിൽ ഈ രോഗത്തിന് മരുന്നില്ല. ഇതുവരെ ഇതിനൊരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ആര്‍ത്തവ രക്തം ശരിയായ രീതിയില്‍ പുറത്ത് പോകാതെ ശരീരത്തിൽ തന്നെ ശേഖരിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നതും പിന്നീട് അത് രോഗാവസ്ഥയ്ക്ക് കാരണമാകുന്നതും എന്നാണ് ലിയോണ പറയുന്നത്.

സര്‍ജറി കഴിഞ്ഞപ്പോഴാണ് എല്ലാം മനസ്സിലായത് പോലും .. അലോപ്പതിയില്‍ ഇതിന് ഇതുവരെ ഒരു മരുന്നുമില്ല ഡോക്ടർ നൽകിയത് ഹോർമോൺ ഗുളികകൾ മാത്രമായിരുന്നു. ഹോർമോൺ ഗുളികകൾ കഴിക്കുമ്പോൾ ഡിപ്രഷനിലേക്ക് പോലും നമ്മൾ എത്തും. തനിക്കും അങ്ങനെ തന്നെയാണ് സംഭവിച്ചത്. ഒരുപാട് ആളുകൾ ഉള്ള ഒരു സെറ്റ് എന്നത് ട്വല്‍ത്ത് മാന്‍ സിനിമാ സെറ്റായിരുന്നു. അവിടെ എല്ലാവരോടും ഇടപഴകാന്‍ തനിക്ക് സാധിച്ചിരുന്നില്ല.. എന്നാല്‍ ലാലേട്ടന്‍ തന്നെ നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

എന്താണ് പ്രശ്നം എന്ന് തന്നോട് ചോദിക്കുകയും പ്രശ്നം വിശദീകരിച്ചപ്പോൾ അദ്ദേഹമാണ് ഒരു ആയുര്‍വ്വേദ ഡോക്ടറെ പറഞ്ഞ് തന്നതും. ഹോർമോൺ ഗുളികകൾ കഴിക്കരുത് എന്നും അദ്ദേഹം തന്നെ ഉപദേശിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞ ഡോക്ടറുമായി ചികിത്സ ഇപ്പോൾ എല്ലാം ഭേദമായി വരികയാണ് എന്നും ലിയോണ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ രോഗത്തെക്കുറിച്ച് താൻ തുറന്ന് പറഞ്ഞ് പോസ്റ്റിട്ടപ്പോള്‍ കാന്‍സറാണോ എന്ന് ചോദിച്ചവര്‍ വരെയുണ്ട്.. ഈ രോഗത്തെക്കുറിച്ചുള്ള ഒരു അറിവ് ഇപ്പോഴും എല്ലാവർക്കും ഇല്ല എന്നതാണ് സത്യം പ്രത്യേകിച്ച് സ്ത്രീകൾക്ക് പോലും. ലിയോണ് പറഞ്ഞ ഈ വാക്കുകൾ പല സ്ത്രീകൾക്കും ഉപകാരപ്രദമായി എന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply