സൂപ്പർഹിറ്റ് ആകുന്ന അന്യഭാഷാചിത്രങ്ങൾ എങ്ങനെ മുൻകൂട്ടി കണ്ടു പിടിക്കുന്നു എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ലിസ്റ്റിൻ സ്റ്റീഫൻ നൽകിയ മറുപടി ശ്രദ്ധേയമാവുന്നു..

പലപ്പോഴും വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയായിട്ടുള്ള കന്നട ഭാഷയിൽ നിന്ന് ഇന്ന് ഇന്ത്യ മുഴുവനും ചർച്ച ചെയ്യപ്പെടുന്ന ഒരു സിനിമയായി മാറിയിരിക്കുകയാണ് “കാന്താര”. സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ദൃശ്യവിസ്മയം തന്നെയാണ് “കാന്താര” എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. കേരളത്തിൽ വളരെ കുറച്ചു തിയേറ്ററുകളിൽ മാത്രം റിലീസ് ചെയ്തിരുന്ന ചിത്രം വിജയകരമായി പ്രദർശനം തുടർന്നതോടെ 253 തീയേറ്ററുകളിൽ എത്തിക്കുകയായിരുന്നു. ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്‌ത്‌ വിതരണത്തിന് എത്തിച്ചത് മാജിക് ഫ്രെയിംസ് ആണ്. നിരവധി താരങ്ങളും ആളുകളുമാണ് ഈ ചിത്രത്തിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ദൃശ്യ മികവ് കൊണ്ടും അഭിനയവും കഥയും കൊണ്ടും കന്നട സിനിമയിൽ തന്നെ ഒരു ചരിത്രമായി മാറിയിരിക്കുകയാണ് “കാന്താര”. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന കെജിഎഫ് 2ന്റെ സ്വീകാര്യതയെ പോലും അട്ടിമറിച്ച വിജയമാണ് “കാന്താര” നേടിയത്.

“കാന്താര”യുടെ തിരക്കഥയും സംവിധാനവും ഒരുക്കിയതും നായകൻ ആയ ഋഷബ് ഷെട്ടി തന്നെയാണ്. മലയാളത്തിൽ “കാന്താര” എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. വിജയങ്ങൾക്കിടയിലും വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ റിലീസ് മുതൽ സ്മോഊഹാ മാധ്യമങ്ങളിലും എല്ലാ ഓൺലൈൻ പ്ലാറ്റുഫോമുകളിലും ട്രെൻഡിങ് ആയിരിക്കുന്ന ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസ എന്ന ഗാനത്തിൽ നിന്നും കോപ്പിയടിച്ചതാണെന്ന് തൈക്കുടം ബ്രിഡ്ജ് പരാതിപ്പെട്ടിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു തൈക്കുടം ബ്രിഡ്ജ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ പരാതി കോടതി പരിഗണിച്ചതിനെ തുടർന്ന് ചിത്രത്തിലെ നിർമ്മാതാവ്, സംവിധായകൻ, സംഗീത സംവിധായകൻ എന്നിവർക്കും ഗാനം സ്ട്രീം ചെയ്യുന്ന യൂട്യൂബ്, സ്പോർട്ടിഫൈ തുടങ്ങിയ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്കും ഗാനം കാണിക്കാൻ നിർത്തിവെക്കാനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചു. എന്നാൽ നവരസ എന്ന ഗാനവുമായി വരാഹ രൂപത്തിന് ബന്ധമില്ല എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു.

പാട്ട് കോപ്പി അടിച്ചിട്ടില്ല എന്നും ഇക്കാര്യം തൈക്കുടം ബ്രിഡ്ജിനെ അറിയിച്ചിരുന്നു എന്നുമാണ് സംവിധായകനും നടനുമായ ഋഷബ് ഷെട്ടി പറഞ്ഞത്. ഇപ്പോഴിതാ കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ ലിസ്റ്റിൻ സീഫൻ പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നു മലയാളത്തിൽ എത്തിക്കുന്ന അന്യഭാഷ ചിത്രങ്ങൾ പലപ്പോഴും സൂപ്പർ ഹിറ്റ് ആകാറുണ്ട്.

ഇതെങ്ങനെണ് അന്യഭാഷയിലെ സൂപ്പർഹിറ്റ് ചിത്രങ്ങൾ മുൻകൂട്ടി കണ്ടുപിടിക്കുന്നത് എന്നായിരുന്നു ലിസ്റ്റിൽ സ്റ്റീഫനോട് മാധ്യമപ്രവർത്തകന്റെ ചോദ്യം. ഈ ചോദ്യത്തിന് ലിസ്റ്റിൻ സ്റ്റീഫൻ നൽകിയ ഉത്തരമാണ് ശ്രദ്ധേയമാകുന്നത്. “കാന്താര” കണ്ടുപിടിച്ചത് പൃഥ്വിരാജ് ആണെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു. ലിസ്റ്റിന് തിരക്കുള്ളപ്പോൾ പൃഥ്വിരാജും പൃഥ്വിരാജിന് തിരക്കുള്ളപ്പോൾ ലിസ്റ്റിനുമാണ് സിനിമകൾ കണ്ടു പിടിക്കുന്നത് എന്ന് അദ്ദേഹം രസകരമായി പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply