തന്റെ സിനിമകളിൽ വിനായകനെ ഇനി അഭിനയിപ്പിക്കില്ല എന്ന് ലിസ്റ്റിൻ സ്റ്റീഫൻ ! ആൺ കുട്ടി എന്ന് മലയാളികൾ.

മുൻ കേരള മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമായ അന്തരിച്ച ഉമ്മൻചാണ്ടിക്കെതിരെ നടനായ വിനായകൻ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ആരാണ് ഈ ഉമ്മൻചാണ്ടി എന്നാണ് വിനായകൻ ചോദിച്ചത്. വിനായകൻ്റെ ഈ ഒരു ചോദ്യമാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. വിനായകൻ്റെ ഈ ഒരു ചോദ്യം പലരുടെയും മനസ്സിനെ വ്രണപ്പെടുത്തുകയും ചെയ്തു.

ലിസ്റ്റിൻ സ്റ്റീഫൻ എന്ന മലയാള ചലച്ചിത്ര നിർമ്മാതാവിനെ അറിയാത്ത മലയാളികൾ ആരും തന്നെ ഇല്ല. ലിസ്റ്റിൻ ആദ്യം നിർമ്മിച്ച സിനിമ ട്രാഫിക് എന്ന ചിത്രമാണ്. ലിസ്റ്റിൻ സ്റ്റീഫൻ നടൻ വിനായകനെ കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. വിനായകൻ മരണപ്പെട്ട മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾക്കുള്ള ലിസ്റ്റിൻ സ്റ്റീഫൻ്റെ മറുപടി ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചത് വളരെ അധികം മോശവും അതിരുകടന്നതുമായിപോയി എന്നാണ്.

ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷവും രാഷ്ട്രീയ മതവ്യത്യാസം ഇല്ലാതെ എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു എന്നും ലിസ്റ്റിൻ പറഞ്ഞു. അങ്ങനെ ഒരു അവസരത്തിൽ വിനായകൻ ഇങ്ങനെ സംസാരിക്കുവാൻ പാടില്ലായിരുന്നെന്നും ലിസ്റ്റിൻ പറഞ്ഞു. കൂടാതെ നമ്മൾക്ക് മനസ്സിലാക്കുവാൻ സാധിച്ചത് അദ്ദേഹത്തിൻ്റെ മരണശേഷം നമ്മൾ ഓരോരുത്തരും കണ്ടത് ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ശവസംസ്കാരം തന്നെയായിരുന്നു.

അത്രയും ജനങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ട് എന്ന് അതിൽനിന്നും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ അങ്ങനെയുള്ള അദ്ദേഹത്തെ ഒരു സിനിമ മേഖലയിൽ നിന്നുള്ള ഒരാൾ അധിക്ഷേപിച്ചത് ഒട്ടും തന്നെ നല്ല കാര്യമല്ലെന്നും പറഞ്ഞു. അതുപോലെ തന്നെ സിനിമാ നിർമ്മാതാക്കളുടെ യോഗത്തിൽ വിനായകനെതിരെ പലരും ശബ്ദമുയർത്തി എന്നും ലിസ്റ്റിൻ പറഞ്ഞു. മൂവി വേൾഡിന് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ ഈ കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞത്.

ലിസ്റ്റിംഗ് സ്റ്റീഫനോട് നിങ്ങൾ നിർമ്മിക്കുന്ന സിനിമയിൽ വിനായകനെ ഇനി അഭിനയിപ്പിക്കുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ചില സിനിമകളൊക്കെ ഏറ്റെടുക്കേണ്ടി വരുമെന്നും അതിൽ നമുക്കൊന്നും ചെയ്യാൻ കഴിയില്ല എന്നാണ്. വീണ്ടും ലിസ്റ്റിൻ സ്റ്റീഫനോട് താങ്കൾ നിർമ്മിക്കുന്ന സിനിമയിൽ വിനായകനെ അഭിനയിപ്പിക്കുമോ എന്ന് ചോദിച്ചപ്പോൾ സ്റ്റീഫൻ പറഞ്ഞത് നിലവിൽ വിനായകൻ ഉമ്മൻചാണ്ടിയെ പരാമർശിച്ചതിനു ശേഷം തനിക്ക് താല്പര്യക്കുറവുണ്ട് എന്നാണ്.

വീണ്ടും വീണ്ടും ലിസ്റ്റിനോട് താങ്കൾ വ്യക്തിപരമായി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയിൽ വിനായകനെ അഭിനയിപ്പിക്കണമെന്ന് ആഗ്രഹമില്ലല്ലോ എന്ന് ചോദിച്ചപ്പോൾ ലിസ്റ്റിൻ പറഞ്ഞത് ഇതൊരു ബുദ്ധിമുട്ടുണ്ടാക്കി എന്ന് മാത്രമാണ്.വിനായകൻ എന്ന് പറയുന്ന വ്യക്തി സിനിമ ഫീൽഡിലുള്ള ആയതുകൊണ്ട് തന്നെ അദ്ദേഹം പറയുന്ന ഓരോ കാര്യങ്ങളും ആ ഫീൽഡിനെ തന്നെയായിരിക്കും ബാധിക്കുക എന്നും ലിസ്റ്റിൻ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply