ലോക ചാമ്പ്യരായ അർജന്റീനയും ഇന്ത്യയും തമ്മിൽ ഫുട്ബോൾ മത്സരം – സമ്മതം അറിയിച്ച അർജന്റീനയോട് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ പറഞ്ഞത് കേട്ടോ ! നാണക്കേടെന്ന് ആരാധകർ

ഏതൊരു ഇന്ത്യൻ ഫുട്ബോൾ പ്രേമിയും ആഗ്രഹിക്കുന്ന ഒരു ഒരു കാര്യമാണ് ഫുട്ബോൾ ഇതിഹാസമായ അർജൻ്റീനയുമായുള്ള ഒരു മത്സരം. കഴിഞ്ഞ വേൾഡ് കപ്പിൽ ലോക ചാമ്പ്യന്മാരായ അർജൻ്റീന ഇന്ന് ഏറ്റവും കൂടുതൽ ആരാധകരും താരമൂല്യവുമുള്ള ടീമാണ്. ഇവരുടെ കൂടെയുള്ള ഒരു മത്സരം ഏതൊരു രാജ്യത്തിൻ്റെയും സ്വപ്നമാണ്. ഇന്ത്യൻ ഫുട്ബോൾ ടീമും അർജൻ്റീനയും ആയുള്ള ഒരു മത്സരം എന്നാൽ അതിന് ഒരു അവസരം വന്നു എന്നത് വിചിത്രവും വിശ്വസിക്കാൻ പറ്റാത്തതുമായ ഒരു കാര്യമാണ്.

എന്നാൽ അങ്ങനെ ഒരു അവസരം ഇന്ത്യൻ ടീമിന് വന്നുചേർന്നു. എന്നാൽ ഇന്ത്യൻ ടീം അർജൻ്റീനയുമായുള്ള മത്സരത്തിൽ നിന്ന് പിന്മാറി എന്നത് ഞെട്ടലോടെയാണ് ഓരോ ഫുട്ബോൾ പ്രേമിയും കേട്ടത്. അതിൻ്റെ കാരണം ഇന്ത്യൻ ഫുട്ബോൾ ടീം മാനേജ്മെൻ്റ് വ്യക്തമാക്കിയപ്പോൾ ആരാധകർക്ക് അതൊരു ആശ്വാസ വാർത്തയായി. കാരണം ഇന്ത്യൻ ക്രിക്കറ്റ് മേഖല പോലെയല്ല ഇന്ത്യൻ ഫുട്ബോൾ ടീം എന്നും അതിൻ്റെ മാനേജിംഗ് ടീം അറിയിച്ചു.

ഈ മത്സരം കൊണ്ട് ഇന്ത്യൻ ടീമിന് ഉണ്ടാകുന്ന വലിയ സാമ്പത്തിക ബാധ്യതയാണ്. അതുമാത്രമല്ല ഇത്രയും പണം സ്വരൂപിക്കാനുള്ള ഒരു സാധ്യതയും ഇന്ത്യൻ ടീമിന് ഇന്നില്ല എന്ന് അവകാശപ്പെട്ടു. അർജൻ്റീന ടീം ഇപ്പോൾ ലീഗ് മത്സരങ്ങളൊക്കെ കഴിഞ്ഞ് വിശ്രമവേളയിലാണ്. ഈ വിശ്രമവേളയിലാണ് ഏതെങ്കിലും രണ്ടു രാജ്യങ്ങളുമായി ഒരു സൗഹൃദ മത്സരം കളിക്കാൻ അർജൻ്റീന ടീം തയ്യാറായത്. അർജൻ്റീന ടീം തന്നെയാണ് ഇന്ത്യയുമായ ഒരു സൗഹൃദ മത്സരം കളിക്കാൻ ഇന്ത്യൻ ടീമിനെ സമീപിച്ചത്.

ഇന്ത്യയിലും ബംഗ്ലാദേശിലും വെച്ച് ഓരോ കളി കളിക്കാനാണ് അർജൻ്റീന ടീം തീരുമാനിച്ചത്. ഈ കളി വരുത്തി വയ്ക്കുന്ന ബാധ്യത തീർക്കാൻ ഇന്ത്യൻ ടീമിനെ കൊണ്ട് ആകില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കി. അർജൻ്റീന ടീം ആവശ്യപ്പെട്ട 30 കോടിക്ക് പുറമേ ഇത് നടത്താനുള്ള ആതിഥേയത്വം വഹിക്കാൻ വലിയൊരു ചെലവും ഇന്ത്യൻ ടീമിന് ആവശ്യമായിവരും. എന്നാൽ ഇതൊന്നും താങ്ങാൻ ഇന്നത്തെ ഇന്ത്യൻ ടീമിന് സാധിക്കുകയുമില്ല.

ഒടുവിൽ അർജൻ്റീന ടീം ഓസ്ട്രേലിയയിൽ വെച്ച് ഒരു കളിയും ഇന്തോനേഷ്യയിൽ വെച്ച് മറ്റൊരു കളിയും കളിക്കാൻ തീരുമാനിക്കുകയായിരുന്നു. ഫുട്ബോൾ പ്രേമികൾ ആഗ്രഹിച്ച ആ സ്വപ്ന കളി എന്തായാലും ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ അങ്ങനെയൊരു സ്വപ്ന മത്സരം ഉടനെ ഉണ്ടാകും എന്ന് ശുഭപ്രതീക്ഷയിലാണ് ഓരോ ഇന്ത്യൻ ഫുട്ബോൾ പ്രേമിയും. കഴിഞ്ഞ വേൾഡ് കപ്പിലൂടെ അർജൻ്റീന ടീമിൻ്റെയും മെസ്സിയുടെയും താരമൂല്യം ശക്തമായി കുതിച്ചുയർന്നിട്ടുണ്ട്. കഴിഞ്ഞ വേൾഡ് കപ്പിൽ അർജൻ്റീനയെ കിരീടം അണിയിച്ച ക്യാപ്റ്റൻ മെസ്സിയുടെ ഒരു സാന്നിധ്യം തന്നെയാണ് അർജൻ്റീന ടീമിൻ്റെ എക്കാലത്തെയും ശക്തി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply