കാശ്മീരിൽ ഷൂട്ട് ബ്രേക്ക് ആയപ്പോൾ വീട്ടിൽ പോകാൻ ചാർട്ടേഡ് ഫ്ലൈറ്റ് ബുക്ക് ചെയ്ത വിജയ് ! വേറെ ഒരു താരം ആയിരുന്നേൽ തനിക്ക് വരുന്ന നഷ്ട്ടം കോടികൾ എന്ന് ലിയോ പ്രൊഡ്യൂസർ | leo producer open up about the cost of charted flight from delhi to chennai for vijay

ജോസഫ് വിജയ് എന്നതിനേക്കാളും ആരാധകർക്ക് പ്രിയം ഇളയ ദളപതി വിജയ് എന്ന പേരാണ്. തമിഴ് നടൻ ആണ് വിജയ് എങ്കിലും മലയാളത്തിലും നടന് ഫാൻസ്‌ ഏറെയാണ്.സംവിധായകൻ ലോകേഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ആണ് ലിയോ. ലിയോ എന്ന സിനിമ ലളിത് കുമാറാണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. വിക്രം, കൈദി എന്നീ സിനിമകൾക്ക് ശേഷം വമ്പൻ ട്വിസ്റ്റ്മായാണ് ലോകേഷ് ലിയോയിൽ കൊണ്ടു വന്നിരിക്കുന്നത്. ഒക്ടോബർ 19 നാണ് ലിയോ റിലീസ് ആയത്. അന്ന് മുതൽ ഒരാഴ്ച തികഞ്ഞപ്പോഴ്ത്തേക്കും ചിത്രം കോടികളാണ് കൊയ്തത്. അത് മാത്രമല്ല ചിത്രം ലോകേഷ് യൂണിവേഴ്സ് എന്ന് LCU വിലേക്ക് കയറുകയും ചെയ്തു.

ലിയോ എന്ന സിനിമയിൽ ഇളയ ദളപതി വിജയ് നായകനും പ്രശസ്ത നടി തൃഷാ കൃഷ്ണൻ നായികയും ആയാണ് എത്തിയിരിക്കുന്നത്. മലയാളത്തിൽ നിന്നും സാന്നിധ്യമായി നടി മഡോണയും മാത്യുവും പ്രധാന റോളുകളിൽ ലിയോയിൽ അഭിനയിച്ചിട്ടുണ്ട്. അർജുനും ഡുട്ടുമാണ് മറ്റു പ്രധാന വേഷത്തിൽ ആണ് സിനിമയിൽ അണിനിറന്നിരിക്കുന്നത്.

ലിയോ സിനിമയുടെ പ്രൊഡ്യൂസർ ആയ ലളിത് കുമാർ പങ്കെടുത്ത ഒരു അഭിമുഖത്തിൽ നടൻ വിജയ് യെ പറ്റി പറഞ്ഞിരിക്കുന്ന വാക്കുകളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. ആരാധകർ നിറഞ്ഞ ഹൃദയത്തോടെയാണ് ആ വാക്കുകളെ ഏറ്റെടുത്തിരിക്കുന്നത്.

നടൻ വിജയ് ശരീര അസ്വസ്ഥതകൾ മൂലം ഇടക്ക് വീട്ടിൽ പോണമെന്നു പറഞ്ഞപ്പോൾ ഫ്ലൈറ്റ് ഡീലേ ആയിരുന്നു എന്നും പിന്നീട് കാശ്മീർ ടു ഡൽഹി അവിടുന്ന് ഡൽഹി ടു ചെന്നൈ ഫ്ലൈറ്റ് വഴി വീട്ടിൽ പോകാൻ തീരുമാനിച്ചെന്നും ലളിത് കുമാർ പറയുന്നു. കാശ്മീരിൽ വച്ചാണ് ലിയോയുടെ പകുതി ഭാഗം ഷൂട്ടും നടന്നത്. നടൻ വിജയ് ഫ്ലൈറ്റിൽ പോകാൻ തുടങ്ങിയപ്പോൾ താൻ പൈസ കൊടുക്കാൻ നോക്കിയപ്പോൾ സർ ഞാൻ നോക്കിക്കോളാം എന്ന് വിജയ് പറഞ്ഞെന്നും ഷൂട്ടിങ്ങ് സമയത്തെ ട്രാവൽ പേമെന്റ് ഒന്നും തന്നെ തന്റെ കൈയിൽ നിന്നും വാങ്ങിയിട്ടില്ല എന്നും ലളിത് കുമാർ പറഞ്ഞു. വേറെ ഒരു നടന്മാരും അങ്ങനെ ചെയ്യാൻ തയ്യാറാവില്ല എന്നും വിജയ് സർ ഈ ചെയ്ത പ്രവർത്തി തനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ലെന്നും ലളിത് കുമാർ പറഞ്ഞു വയ്ക്കുകയുണ്ടായി.

story high light – leo producer open up about the cost of charted flight from delhi to chennai for vijay

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply