ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയപ്പോൾ വിവാഹം…വിവാഹമോചനവും കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനവും തന്റേത്…വ്യക്തിജീവിതത്തെ കുറിച്ച് മനസ് തുറന്ന് ലെന..

ലെന മലയാള സിനിമയിലേക്ക് കടന്നു വന്നിട്ട് വർഷങ്ങൾ ഒരുപാട് പിന്നിട്ടെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ചത് കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ആണ്. ശാലീന സുന്ദരി ആയി ജയരാജിന്റെ “സ്നേഹം” എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ലെന നായിക ആയും സഹനടി ആയും കുറെ വേഷങ്ങൾ അവതരിപ്പിച്ചു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “ഓമനത്തിങ്കൾ പക്ഷി” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറി ലെന.

നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള താരം ഒരു അവതാരക ആയിട്ടും മിനിസ്‌ക്രീനിൽ തിളങ്ങിയിട്ടുണ്ട്. “ലെനാസ് മാഗസിൻ” എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട് താരം. “എന്ന് നിന്റെ മൊയ്‌ദീൻ”, “വിക്രമാദിത്യൻ”, “സ്പിരിറ്റ്”, “സാജൻ ബേക്കറി സിൻസ് 1962” തുടങ്ങി നിരവധി ചിത്രങ്ങളിൽ തിളങ്ങിട്ടുണ്ട് താരം. “ട്രാഫിക്” എന്ന സിനിമയിലൂടെ ഉള്ള രണ്ടാം വരവിൽ ആണ് ലെനയ്ക്ക് കൈ നിറയെ അവസരങ്ങളും അംഗീകാരങ്ങളും ലഭിച്ചത്.

പിന്നീട് തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ഒരു താരത്തിന്റെ ഉദയം ആണ് നമ്മൾ സാക്ഷ്യം വഹിച്ചത്. നായിക അല്ലെങ്കിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കുകയായിരുന്നു ലെന. തന്റെ അതെ പ്രായത്തിലുളള പൃഥ്വിരാജിൻറെ പോലും ‘അമ്മ വേഷം ചെയ്ത താരത്തിന് ‘അമ്മ വേഷങ്ങൾ ചെയ്യാൻ യാതൊരു മടിയുമില്ല. അഭിനയസാധ്യതയുള്ള വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ തയ്യാർ ആയതോട് കൂടി ലെനയ്ക്ക് അംഗീകാരങ്ങളുടെ പ്രവാഹമായിരുന്നു.
അത് കൂടുതൽ പെണ്ണിനാണ് – ചൊടിച്ചു നിത്യ ! തന്നെ കളിയാക്കാൻ ആണോ വിളിച്ചു വരുത്തിയതെന്നു ബാല
മുംബയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ് ആയി ജോലി ചെയ്തിരുന്ന ലെന സിനിമയിൽ കൂടുതൽ ശ്രദ്ധിക്കുവാൻ ആയി ജോലി രാജി വെച്ചു. രണ്ടു തവണ കേരള സ്റ്റേറ്റ് അവാർഡ് നേടിയ ലെനയ്ക്ക് “എന്ന് നിന്റെ മൊയ്ദീനി”ലെ വേഷം ഒരുപാട് അഗീകാരങ്ങളും പ്രശംസയും നേടി കൊടുത്തു. പ്രായം കൂടും തോറും സൗന്ദര്യം കൂടി കൊണ്ട് വരുന്ന താരത്തിന് ഓരോ സിനിമ പിന്നിടുമ്പോഴും സൗന്ദര്യവും വീണ്ടും ചെറുപ്പം ആയി കൊണ്ടിരിക്കുന്നു.

ഇപ്പോൾ നടിയുടെ വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. എന്തുകൊണ്ടാണ് വിവാഹമോചനം നേടിയതെന്നും കുട്ടികൾ വേണ്ടെന്ന് വെച്ചതെന്നും തുറന്നു പറയുകയാണ് താരം. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു മുൻ ഭർത്താവ് അഭിലാഷിനെ ലെന പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ പരിചയം സൗഹൃദയവും പ്രണയവുമായി മാറുകയായിരുന്നു. ഒരുപാട് വർഷത്തെ പ്രണയത്തിന് ശേഷം ആയിരുന്നു ഇവർ വിവാഹം കഴിച്ചത്.

2004ൽ പിജി പൂർത്തിയായതിന് ശേഷം ആയിരുന്നു ഇവർ വിവാഹിതരായത്. എന്നാൽ അന്ന് പലരും വിചാരിച്ചത് ഇവർ ലിവിങ് ടുഗെദർ ആയിരുന്നു എന്നാണ്. കുട്ടികൾ വേണ്ടെന്നുള്ള തീരുമാനം ലെനയുടെതായിരുന്നു. ആ തീരുമാനത്തിൽ ഇന്നും തൃപ്തയാണെന്ന് ലെന പറയുന്നു. ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ വന്നതോടെ രണ്ടു പേരും ആലോചിച്ചു വേർപിരിയുകയായിരുന്നു. പങ്കാളികൾ ആലോചിച്ച് വേർപിരിയാൻ തീരുമാനിക്കുന്നതിൽ തെറ്റില്ലെന്ന് ലെന കൂട്ടിച്ചേർത്തു.

അഭിലാഷുമായി നിയമപരമായി വേർപിരിഞ്ഞു എങ്കിലും ഇന്നും വളരെ അടുത്ത സുഹൃത്തുക്കളാണ് ഇവർ. അഭിലാഷും ലെനയും ഒന്നിച്ച് സിനിമ ചെയ്യാൻ ആലോചിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ഒപ്പം തങ്ങളുടെ വിവാഹത്തിന് ഉണ്ടായ ഒരു തമാശയും താരം പങ്കുവെച്ചു.. ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങുന്ന സമയത്ത് ആയിരുന്നു ഇവർ വിവാഹിതരായത്. താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply