എല്ലാത്തിനും പിന്നിൽ ഒരു സിനിമ താരം – പണം ഒഴുകിയത് നടന്റെ അക്കൗണ്ടിലേക്ക് ! ലേലം ആപ്പിൽ നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്

ഇന്ന് സോഷ്യൽ മീഡിയയിലൂടെ വലിയ തോതിലുള്ള തട്ടിപ്പുകൾ ആണ് നടക്കുന്നത്. അത്തരത്തിൽ തൃശ്ശൂരിൽ നിന്നും ഒരു വാർത്തയാണ് പുറത്തു വരുന്നത് സേവ് ബോക്സ് ലേലം എന്ന ആപ്പിൽ ആണ് ഇപ്പോൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിരിക്കുന്നത്. ഈ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ ആവുകയും ചെയ്തു. 43 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇനിയും പരാതികൾ വർദ്ധിക്കുമെന്നാണ് പോലീസ് പറയുന്നത്. പോട്ടോർ കുറ്റൂർ എംകെ ഗാർഡിയൻസിൽ താമസിക്കുന്ന വിയൂർ നേടിയപറമ്പിൽ സ്വാദിഖ് റഹീം ആണ് പിടിയിലായിരിക്കുന്നത്. 32 വയസ്സായിരുന്നു ഇയാൾക്ക് ഉണ്ടായിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തിരിക്കുക ആണ്. ഇയാളുടെ പേരിൽ നിലവിൽ മൂന്ന് പരാതികളാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ പരാതികൾ ഇനിയും വർദ്ധിക്കും എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

കമ്പനിയിൽ ഓഹരിയും ലാഭവിഹിതവും നൽകാമെന്ന് പറഞ്ഞ് 2021 ഓഗസ്റ്റിൽ കാളത്തോട് സ്വദേശിയുടെ കയ്യിൽ നിന്നും 21 ലക്ഷം രൂപയോളം തട്ടി എന്ന പരാതിയാണ് ആദ്യം ഇയാൾക്കെതിരെ ലഭിക്കുന്നത്. ലാഭം വാഗ്ദാനം ചെയ്ത നിരവധി ആളുകളിൽനിന്ന് ഇയാൾ പണം ശേഖരിക്കുകയായിരുന്നു. ലാഭം നൽകാമെന്ന് പറഞ്ഞുകൊണ്ട് ഒരാളിൽ നിന്നും 20 ലക്ഷം രൂപ വരെ വാങ്ങി. ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത പണം വാങ്ങിയിട്ടുണ്ട്. വാഗ്ദാനം ചെയ്ത ലാഭമോ മുടക്ക് മുതലോ തിരിച്ചു ലഭിക്കാതിരുന്നതോടെയാണ് ചിലർ പരാതിയുമായി രംഗത്ത് വന്നത്. ആദ്യ പരാതിയിൽ പോലീസ് കേസെടുത്തു. പുറത്തിറങ്ങിയ ശേഷമാണ് മറ്റു രണ്ടു പരാതികൾ എത്തിയത്.

ഇലക്ട്രോണിക് ഉപകരണങ്ങളാണ് കൂടുതലും ലേലത്തിന് വച്ചിരുന്നത്. കുറഞ്ഞ വിലയ്ക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ ലഭിക്കും എന്നതായിരുന്നു. ഈ ആപ്ലിക്കേഷന്റെ ഒരു പ്രത്യേകതയായി ഇവർ അവകാശം പറഞ്ഞത്. സിനിമാതാരങ്ങൾക്കൊപ്പം ഉള്ള ചില ചിത്രങ്ങളും ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമായിരുന്നു. സിനിമ മേഖലയുമായി അയാൾക്ക് നല്ല അടുപ്പമായിരുന്നു ഉണ്ടായത് പഴയ ഐഫോണുകൾ പുതിയ കവറിൽ ഇട്ടു നൽകി സിനിമ താരങ്ങളെയും പറ്റിച്ചു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

സാദിഖ് സമാഹരിച്ച ലക്ഷണങ്ങൾ ഒരു ചലച്ചിത്ര താരത്തിന്റെ അക്കൗണ്ടിലേക്കാണ് പോയത് എന്നും ആരോപണമുന്നയിക്കുന്നുണ്ട്. ഒരുകോടി സമാഹരിച്ചതിൽ 75 ലക്ഷത്തോളം നടന് നൽകി എന്ന് ഇയാൾ തന്നെ പറയുന്നുണ്ട്. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡർ ആകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പണം നൽകിയത്. ഇതിൽ 60 ലക്ഷത്തോളം രൂപ അക്കൗണ്ടിലൂടെയാണ് കൈമാറിയത്. എന്നാൽ പരസ്യം പുറത്തു വന്നില്ല. സ്ഥാപനത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. ഇതോടെ പണവും തിരിച്ചു കിട്ടാതായി എന്നാണ് പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply