തന്നെ വിറ്റുണ്ടാക്കിയിട്ടുണ്ട് പലതും – അതുകൊണ്ടു പാർവതിയും ജയറാമും വിളിച്ച് കാശ് വല്ലതും വേണോ ചേട്ടാ എന്ന് ചോദിക്കാറുണ്ട് എന്ന് ലാലു അലക്സ്

jayaram and parvathi with lalu alex

നടൻ ലാലു അലെക്സിനെ മലയാളികൾക്ക് പ്രത്യേകമായ ഒരു ഇഷ്ടമുള്ള നടനാണ്. താരത്തിന്റെ വേറിട്ട അഭിനയവും. ശബ്ദം കൊണ്ടുള്ള വ്യത്യസ്തതയും കാരണം പ്രേക്ഷകരുടെ പ്രീതി വളരെ പെട്ടെന്ന് തന്നെ താരം നേടിയിട്ടുള്ളത് ആണ്. ഓരോ ഇടവേളകൾക്ക് ശേഷവും സിനിമയിലെക്ക് അദ്ദേഹം എത്തുമ്പോൾ വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ അദ്ദേഹത്തെ ഏറ്റെടുക്കുന്നത്. ഒരു കഥാപാത്രത്തെ ആവിഷ്കരിക്കുവാൻ അദ്ദേഹം ചെയ്യുന്ന ഡെഡിക്കേഷൻ പലപ്പോഴും ആരാധകർ എടുത്തുപറയുന്ന ഒന്ന് തന്നെയാണ്. ഓരോ ഇടവേളകൾ കഴിഞ്ഞു അദ്ദേഹം അഭിനയിക്കുന്നത് അതുകൊണ്ടാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ബ്രോ ഡാഡി മഹാവീരറും ഗോൾഡും ഒക്കെ അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ഉദാഹരണങ്ങളാണ്.

ഇപ്പോൾ ഇമ്പം എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ ലാലു അലക്സിനെ കാണാൻ സാധിക്കും. ദീപക് പറമ്പോലും പ്രധാന വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ടീസർ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ബാംഗ്ലൂർ ആസ്ഥാനമായി മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോക്ടർ മാത്യു മമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ എഴുതിയസംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് ചന്ദ്രനാണ്.

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള നിർമ്മാണ കമ്പനിയാണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. അഭിമുഖത്തിലെത്തിയ ലാലു അലക്സ് ജയറാമുമായി ഉള്ള സൗഹൃദത്തെ കുറിച്ചാണ് പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള രസകരമായ അനുഭവങ്ങളെ കുറിച്ചാണ് പറയുന്നത്. താൻ ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന ഒരു നടൻ ജയറാമാണെന്നാണ് പറയുന്നത്. തന്നെ വിറ്റ് കാശുണ്ടാക്കിയ വ്യക്തിയാണ് ജയറാം എന്ന് പറയുന്നു. എന്റെ അഭിനയം എപ്പോഴും നന്നാവുന്നത് എനിക്ക് ഓപ്പോസിറ്റ് നിൽക്കുന്ന അഭിനേതാവ് മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോഴാണ്. ഇരട്ടക്കുട്ടികളുടെ അച്ഛൻ സിനിമയുടെ ഷൂട്ടിംഗ് സൈറ്റിൽ നടന്ന രസകരമായ സംഭവങ്ങളെക്കുറിച്ചും ഓർക്കുന്നു.

രസിക്കാൻ വേണ്ടിയാണ് ജയറാം പറഞ്ഞത്. അപരനിൽ അഭിനയിക്കുന്നതിനു മുൻപ് ലാലു അലക്സിന്റെ ശബ്ദം ചെയ്യുന്ന പയ്യൻ എന്ന പേരിലാണ് ജയറാം അറിയപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ ജയറാം അശ്വതിയും ഇടയ്ക്ക് എന്നെ വിളിക്കുകയും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്യാറുണ്ട്. പാർവതിയും ജയറാമും വിളിച്ച് കാശ് വല്ലതും വേണോ ചേട്ടാ എന്ന് ചോദിക്കാറുണ്ട്. കാരണം എന്നെ വിറ്റുണ്ടാക്കിയതാണ് പലതും ഇതിന് അവന്റെ കൗണ്ടർ എന്തായിരിക്കുമോ. ഇങ്ങനെയാണ് രസകരമായി ജയറാമുമായുള്ള സൗഹൃദത്തെക്കുറിച്ച് പറയുന്നത്. ആ വാക്കുകളിൽ നിന്ന് തന്നെ എത്രത്തോളം സൗഹൃദമാണ് ഇരുവരും തമ്മിൽ സൂക്ഷിക്കുന്നത് എന്നും എന്തും തുറന്നു പറയാവുന്ന ഒരു അടുത്ത സുഹൃത്ത് തന്നെയാണ് ജയറാം എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply