ആ വീഡിയോ കണ്ടിട്ട് എനിക്ക് അയാളോട് യാതൊരു സഹതാപവും തോന്നിയില്ല – ജീവനൊടുക്കിയിട്ട് ഭാര്യ ഇനി ഒരിക്കലും സമാധാനത്തോടെ ജീവിക്കരുത് എന്ന് മനോഭാവത്തോടെ അയാൾ ഇട്ടതാണ് ആ വീഡിയോ എന്നാണ് എനിക്ക് തോന്നിയത് – പ്രതിഷേധവുമായി ലാലി

ബൈജുവിന്റെ ഭാര്യയെ പിന്തുണച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റും ആയ ലാലി പി എം. ജീവനൊടുക്കിയ ബൈജുവിനെയാണ് ലാലി ഇവിടെ കുറ്റക്കാരനായി കാണുന്നത്. ഇതിനെ സംബന്ധിച്ച് ഒരു കുറിപ്പും ലാലി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജീവനൊടുക്കിയ ആൾ സ്വന്തം ഭാര്യയെ മുൾ മുനയിൽ നിർത്തിക്കൊണ്ട് സത്യം പറയിപ്പിക്കുന്നതും അബ്യൂസിയവായി പെരുമാറുന്നതും കണ്ട് ദേഷ്യം വന്നിട്ട് എഴുതിയതായിരുന്നു ഈ പോസ്റ്റ് എന്ന തുടക്കത്തോട് കൂടിയാണ് ലാലി കുറിപ്പ് എഴുതി തുടങ്ങിയത്.

അതിൽ മനുഷ്യത്വം ഇല്ലായ്മയുടെ കണ്ടന്റ് ഉണ്ട് എന്ന് മനസ്സിലാക്കിയത് കൊണ്ട് എഡിറ്റ് ചെയ്യുന്നു എന്നും താൻ ജീവൻ അവസാനിപ്പിച്ച് കഴിഞ്ഞാലും തന്റെ ഭാര്യ ഇനി ഒരിക്കലും സമാധാനത്തോടെ ജീവിക്കരുത് എന്ന മനോഭാവത്തോടെയാണ് അയാൾ ഈ വീഡിയോ ഇട്ടത് എന്നാണ് തനിക്ക് തോന്നുന്നത് എന്നും ലാലി കുറച്ചു.

ഇത്തരത്തിൽ ടോക്സിക് ആയിട്ടുള്ള റിലേഷൻഷിപ്പിൽ എന്തിനാണ് സ്ത്രീകൾ പിന്നെയും കടിച്ചു തൂങ്ങി നിൽക്കുന്നത് എന്നും ലാലി കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്. എന്തുതന്നെയായാലും അയാൾ ഇത് ചെയ്യേണ്ടതില്ലായിരുന്നു എന്നും ലോകത്ത് എത്രയോ ഭാര്യ ഭർത്താക്കന്മാർ അവിഹിതം അറിഞ്ഞിട്ടും അറിയാത്തതായി നടിച്ച് ക്ഷമിച്ചും പൊറുത്തും ഒട്ടും പറ്റുന്നില്ലെങ്കിൽ വിവാഹമോചനം തേടിയും ജീവിക്കുന്നുണ്ട് എന്നും ലാലി കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് അടിയിൽ തെറിവിളികളുമായി എത്തുന്ന മലയാളികളുടെ എണ്ണം കൂടി വരികയാണ് എന്നും ലാലി കുറുപ്പിലൂടെ പറഞ്ഞു. ബൈജുവിന്റെ ഭാര്യ കുറ്റസമ്മതം നടത്തുന്ന വീഡിയോയിൽ തനിക്ക് ടിജോ എന്ന ആളുമായി ബന്ധമുണ്ട് എന്ന് സമ്മതിക്കുന്നുണ്ട്. ബൈജു ദേഷ്യപ്പെടുന്നത് കൊണ്ടായിരുന്നു അയാളുമായുള്ള ബന്ധം പുറത്ത് പറയാതിരുന്നത് എന്നും ഭാര്യ പറയുന്നുണ്ടായിരുന്നു. ഈ വീഡിയോയ്ക്ക് ഒപ്പമാണ് ബൈജു ചെയ്യുന്നതിന് മുൻപ് എടുത്ത വീഡിയോ പങ്കുവെച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply