മകൾ വിസ്മയയുടെ പുതിയ സന്തോഷവാർത്ത പങ്കുവെച്ചു മോഹൻലാൽ

മലയാള സിനിമയിൽ പകരക്കാർ ഇല്ലാതെ നിലനിൽക്കുന്ന താരോദയം ആണ് മോഹൻലാൽ. നിരവധി ആരാധകരാണ് മോഹൻലാലിന് ഇന്നുള്ളത്. മലയാളത്തിലെ സ്വന്തം താരരാജാവ് എന്ന് തന്നെയാണ് മോഹൻലാൽ അറിയപ്പെടുന്നതും. ലാലേട്ടനേയും ലാലേട്ടന്റെ സിനിമകളെയും ഒക്കെ വളരെയധികം ഇഷ്ടപ്പെടുന്നവരാണ് ഓരോ മലയാളി പ്രേക്ഷകരും. വലിയ സ്വീകാര്യതയാണ് മോഹൻ ലാലിന് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കാനുള്ളത്. മലയാള സിനിമയുടെ യശസ്സ് വാനോളമുയർത്താൻ സാധിച്ച ഒരു വ്യക്തി കൂടിയാണ് മോഹൻലാൽ എന്ന് പറയണം. അദ്ദേഹത്തിന്റെ കുടുംബവും അത്രമേൽ പ്രിയപ്പെട്ടതാണ് പ്രേക്ഷകർക്ക്.

മകൻ പ്രണവ് മോഹൻലാൽ സിനിമയിലേയ്ക്ക് എത്തിയപ്പോഴും വളരെ സ്നേഹത്തോടെ ആയിരുന്നു പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. പ്രണവിന്റെ ആദ്യചിത്രമായ ആദി വലിയ വിജയം നേടി. ഹൃദയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ പെട്ട താരമായി പ്രണവ് മാറികഴിഞ്ഞിരുന്നു. ഹൃദയം സിനിമയിൽ മോഹൻലാലിനോട് പലരും ചോദിക്കുന്ന ചോദ്യമാണ് മകൾ വിസ്മയ ഇനി എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്ന്. എന്നാൽ ഇതിന് യാതൊരു വിധത്തിലുള്ള മറുപടിയും നൽകിയിട്ടില്ല മോഹൻലാൽ എന്നതാണ് ശ്രദ്ധ നേടുന്നത്. അച്ഛന്റെയും ചേട്ടന്റെയും പോലെയുള്ള സിനിമ ആയിരുന്നില്ല വിസ്മയയുടെ ഇഷ്ടപ്പെട്ട വിനോദം എന്ന് പറയുന്നത്. പലപ്പോഴും എഴുതുവാൻ ആയിരുന്നു വിസ്മയയ്ക്ക് താല്പര്യം. പുസ്തകങ്ങളായിരുന്നു വിസ്മയയുടെ ലോകം. സാംസ്കാരിക മേഖലയിൽ വളരെയധികം സജീവമാണ് താരപുത്രി.

ഒരു മികച്ച എഴുത്തുകാരി തന്നെയാണ് താരപുത്രി. വിസ്മയയുടെ ഒരു പുസ്തകം തന്നെ പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ വർഷമാണ് വിസ്മയ ഒരു കവിതാ സമാഹാരം പുറത്തിറക്കിയത്. ഗ്രീൻ ഗ്രയിൻസ് ഓഫ് സ്റ്റാർഡ്സ്റ്റ് എന്നാണ് വിസ്മയ എഴുതിയ പുസ്തകത്തിന്റെ പേര്. വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു പുസ്തകമായിരുന്നു ഇത്. സിനിമയിൽ നിന്ന് അല്ലാതെ തന്നെ നിരവധി അഭിനന്ദനങ്ങൾ ആയിരുന്നു ഈ പുസ്തകത്തിന് ലഭിച്ചിരുന്നത്. ബോളിവുഡ് താരമായ അമിതാഭ് ബച്ചൻ അടക്കമുള്ള നടന്മാരാണ് താരപുത്രിയെ അഭിനന്ദിച്ചുകൊണ്ട് എത്തിയത്. കല പാരമ്പര്യമാണ് എന്നായിരുന്നു അമിതാഭ് ബച്ചൻ വിസ്മയയെ അറിയിച്ചിരുന്നത്.

കഴിഞ്ഞവർഷം ലാലേട്ടന്റെ കുടുംബത്തിലെ അഭിമാന മുഹൂർത്തവും സന്തോഷവുമൊക്കെ ഇതായിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷം കൂടി താരരാജാവിന്റെ കുടുംബത്തിലെത്തിയിരിക്കുയാണ്. മകൾ വിസ്മയ വഴി തന്നെയാണ് ഈ സന്തോഷവും. വിസ്മയയുടെ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ ഉടനെ തന്നെ പുറത്തു വരികയാണ്. നക്ഷത്രധൂളികൾ എന്നാണ് മലയാളത്തിൽ പുസ്തകത്തിന്റെ പേര് വരുന്നത്. മാതൃഭൂമി ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.. പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് തൃശൂരിൽ വച്ച് സത്യൻ അന്തിക്കാട് പ്രിയദർശൻ എന്നിവരാണ് ചെയ്യുന്നത്. മോഹൻലാൽ തന്നെയായിരുന്നു ഈ സന്തോഷവാർത്ത ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നത്. ഒരു അച്ഛനെന്ന നിലയിൽ വളരെ അഭിമാനം ഉണ്ടെന്നായിരുന്നു താരം പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply