ശരീരം പ്രദർശിപ്പിക്കേണ്ടി വരുന്ന കഥാപാത്രമാണ് ഇതെന്ന് പറഞ്ഞു മമ്മൂട്ടി ചിത്രത്തിൽ നിന്നും സുകന്യ പോയത് ! എന്നാൽ ഒടുവിൽ സംഭവിച്ചത് കണ്ടോ

ലോഹിതദാസ് സംവിധാനം ചെയ്‌ത്‌ മമ്മൂട്ടി നായകനായി എത്തിയ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു “ഭൂതക്കണ്ണാടി”. 1997ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ശ്രീലക്ഷ്മിയായിരുന്നു മമ്മൂട്ടിയുടെ നായികയായി എത്തിയത്. ചിത്രത്തിൽ ശ്രീലക്ഷ്മി നായികയായി എത്തിയതിനെ കുറിച്ച് മുമ്പ് ലാൽ ജോസ് തുറന്നു പറഞ്ഞിരുന്നു. സഫാരി ടിവിയിലെ ചരിത്രം എന്ന പ്രോഗ്രാമിൽ സംസാരിക്കവെയായിരുന്നു “ഭൂതക്കണ്ണാടി” എന്ന ചിത്രത്തിൽ ശ്രീലക്ഷ്മി എത്തിയതിനെ കുറിച്ച് ലാൽ ജോസ് പറഞ്ഞത്.

ചിത്രത്തിലെ സഹ സംവിധായകനായ ലാൽ ജോസ് പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ഈ ചിത്രത്തിൽ നായികയായി ഒരുപാട് പേരെ നോക്കിയിരുന്നു. ആ സമയത്ത് ഒരു സീരിയലിൽ അഭിനയിച്ച ശ്രീലക്ഷ്മിയെ പുള്ളുവത്തി സരോജിനി ആയി അഭിനയിക്കാൻ ആരോ നിർദേശിക്കുകയായിരുന്നു. ഇത് കേട്ടപ്പോൾ ലോഹിതദാസനും ഇഷ്ടമായി. അങ്ങനെ ലോഹിതദാസ് ലാൽ ജോസിനോട് അഭിപ്രായം ചോദിച്ചു.

ആ കഥാപാത്രത്തിന് ശ്രീലക്ഷ്മി നൂറു ശതമാനം ഉചിതമായിരിക്കുമെന്ന് ലാൽ ജോസ് പറഞ്ഞു. എന്നാൽ വേണുവിനും മമ്മൂട്ടിക്കും ആ കഥാപാത്രത്തിന് ശ്രീലക്ഷ്മി പറ്റുമെന്ന് തോന്നിയില്ല. അവർ അവരുടെ അഭിപ്രായവും പറഞ്ഞു. നിർമ്മാതാവായ കിരീടം ഉണ്ണിയുടെ ബന്ധു കൂടിയായിരുന്നു ശ്രീലക്ഷ്മി. മമ്മൂട്ടിയുടെ നായികയാകാമെന്ന ഒരുപാട് പ്രതീക്ഷയോടെയാണ് ശ്രീലക്ഷ്മി സെറ്റിൽ വന്നത്. ശ്രീലക്ഷ്മിയെ വിഷമിപ്പിക്കേണ്ട എന്ന് കരുതി 14 വയസ്സുള്ള കുട്ടിയുടെ അമ്മയായി അഭിനയിക്കണം എന്ന് ഉണ്ണി പറയുകയായിരുന്നു.

അതിനു ശേഷം അതുപോലുള്ള കഥാപാത്രങ്ങൾ മാത്രമാണ് കിട്ടുകയുള്ളൂ എന്നൊക്കെ പറഞ്ഞ് ശ്രീലക്ഷ്മിയോട് ഇത് ചെയ്യേണ്ട എന്ന് ഉണ്ണി പറഞ്ഞു. അങ്ങനെ ശ്രീലക്ഷ്മിയെ പറഞ്ഞു വിട്ടതിനു ശേഷം ആ കാലത്ത് തിളങ്ങി നിന്നിരുന്ന സുകന്യ എന്ന നടിയെ പുള്ളുവത്തിയുടെ വേഷം അഭിനയിക്കാൻ ക്ഷണിക്കുകയായിരുന്നു. ഈ ചിത്രത്തിന് മുമ്പ് “സാഗരം സാക്ഷി” എന്ന ചിത്രത്തിൽ സുകന്യയും മമ്മൂട്ടിയും നായകനും നായികയായി അഭിനയിച്ചിരുന്നു.

വെളുത്തു തുടുത്ത ഒരു പുള്ളുവത്തി ആയി സുകന്യയെ അവർ നിർദ്ദേശിക്കുകയായിരുന്നു. ശ്രീലക്ഷ്മിക്ക് മനസ്സുകൊണ്ട് ഒരുപാടു വിഷമം തോന്നിയ നിമിഷമായിരുന്നു അത്. നമ്മൾ യഥാർത്ഥ ജീവിതത്തിൽ കണ്ടിട്ടുള്ള പുള്ളുവത്തിയുടെ ചായയും ദേഹപ്രകൃതിയും ഇണങ്ങുന്നത് ശ്രീലക്ഷ്മിക്കാണ് എന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. സുകന്യ ഈ കഥാപാത്രം ചെയ്താൽ ഒരു സിനിമ നടി ചെയ്തത് പോലെ മാത്രമാണ് തോന്നുകയുള്ളൂ.

അങ്ങനെ സിനിമയുടെ ചിത്രീകരണം തുടങ്ങി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ തന്നെ ഈ കഥാപാത്രം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് സുകന്യ ലോഹിതദാസിനോട് പറയുകയായിരുന്നു. ഞാൻ തിരിച്ചു പോവുകയാണ് എന്ന് സുകന്യ പറഞ്ഞു. ശരീരം പ്രദർശിപ്പിക്കേണ്ടി വരുന്ന കഥാപാത്രമാണ് എന്ന് പറഞ്ഞായിരുന്നു അവർ പോയത്. എന്നാൽ കാരണം എന്താണെന്ന് ഇപ്പോഴും ആർക്കും അറിയില്ല. എന്നാൽ ഇതിന്റെ കുറ്റം മുഴുവനും ലാൽ ജോസിനായി.

കാരണം അവർക്ക് രംഗം വായിച്ചു കൊടുത്തത് സഹസംവിധായകൻ ആയ ലാൽ ജോസ് ആയിരുന്നു. ലാൽ ജോസ് പറഞ്ഞു കൊടുത്ത തെറ്റ് കാരണം ആണ് അവർ പോയത് എന്ന രീതിയിൽ വ്യാപകമായി സംസാരം വന്നു. ഈ സംഭവം ലാൽ ജോസിനെ ഒരുപാട് വിഷമിപ്പിച്ചു. അതിനേക്കാൾ വിഷമം തുടർന്നുള്ള ഷൂട്ട് എങ്ങനെ ചെയ്യും എന്നായിരുന്നു. അങ്ങനെ അന്ന് വന്ന കുട്ടി കറക്റ്റ് ആയിരിക്കില്ലേ, ഒന്നു കൂടി അവരെ വരുത്താമെന്ന് പറഞ്ഞു.

അന്ന് കുർത്തയും പാന്റ്സും അണിഞ്ഞായിരുന്നു ശ്രീലക്ഷ്മി സെറ്റിൽ എത്തിയത്. പുള്ളുവത്തിയുടെ വേഷത്തിൽ കൊണ്ടു വന്നാൽ എല്ലാം ഒക്കെ ആയിരിക്കും എന്ന് ലാൽ ജോസ് പറഞ്ഞു. അങ്ങനെ ശ്രീലക്ഷ്മിയെ വീണ്ടും വരുത്തി. എന്നാൽ ശ്രീലക്ഷ്മിയെ വിളിക്കില്ലെന്ന് ഉണ്ണി പറഞ്ഞു. ഇതോടെ ലാൽ ജോസ് തന്നെ ശ്രീലക്ഷ്മിയെ വിളിച്ചു. ശ്രീലക്ഷ്മി തിരിച്ചു വരുന്ന കാര്യം മമ്മൂട്ടിയോടും വേണുവിനോടും പറഞ്ഞതുമില്ല.

അങ്ങനെ ശ്രീലക്ഷ്മി രാവിലെ എത്തി. ശ്രീലക്ഷ്മിക്കൊപ്പം ഒരു പുള്ളുവത്തിയെയും ലാൽ ജോസ് അവിടെ നിർത്തിച്ചു. പുള്ളുവ കുടവുമായി ശ്രീലക്ഷ്മി ലൊക്കേഷനിൽ വന്നിറങ്ങിയപ്പോൾ മമ്മൂട്ടിയും വേണുവും അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടു. ശ്രീലക്ഷ്മിയെ പുള്ളുവത്തി ആയി നിർദേശിച്ചതിന് ആദ്യം ലാൽ ജോസിനെ കളിയാക്കിയതായിരുന്നു മമ്മൂട്ടി. എന്നാൽ ശ്രീലക്ഷ്മിയെ ആ വേഷത്തിൽ കണ്ടപ്പോൾ, സരോജിനി ഇവളാണ് എന്ന് പറഞ്ഞ് ലാൽ ജോസിന് കൈ കൊടുത്തു മമ്മൂട്ടി. സുകന്യ പോയത് നന്നായി എന്നും പറഞ്ഞു. ഒരുപാട് പ്രതിഭയുള്ള ശ്രീലക്ഷ്മി ആ വേഷം അതിമനോഹരമായി തന്നെ ചെയ്തു എന്ന് ലാൽ ജോസ് കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply