സീനിയർസ് സിനിമയിലെ വയറിനെ കുറിച്ച് തുറന്നു പറഞ്ഞു ലക്ഷ്മിപ്രിയ ! നല്ല വയർ ആയിരുന്നു എന്ന് നാദിർഷ

മലയാളത്തിൽ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരു നടിയാണ് ലക്ഷ്മിപ്രിയ. ആദ്യ കാലങ്ങളിൽ മലയാള ടെലിവിഷൻ ഷോകളിൽ അഭിനയിച്ചുകൊണ്ടിരുന്ന നടി പിന്നീട് മലയാള ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ചെറുപ്പകാലം മുതലേ അഭിനയ രംഗത്ത് സജീവമായ ലക്ഷ്മിപ്രിയ തന്റെ വിവാഹ ശേഷമാണ് സിനിമയിലേക്ക് കടന്നു വന്നത്.

2005ൽ പുറത്തിറങ്ങിയ നരൻ എന്ന മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് ലക്ഷ്മിപ്രിയ തന്റെ അഭിനയ രംഗത്തേക്ക് ചുവടെ എടുത്തു വച്ചത്.പിന്നീട് 180ലധികം മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടിയും നർത്തകിയും കൂടിയായ ലക്ഷ്മിപ്രിയ നല്ലൊരു എഴുത്തുകാരി എന്ന നിലയ്ക്കും അറിയപ്പെടുന്നു. ബിഗ് ബോസ് മലയാളം സീസൺ ഫോർ മലയാളത്തിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയിലെ ഒരു കണ്ടസ്റ്റന്റ് കൂടിയായിരുന്നു ലക്ഷ്മിപ്രിയ.

കഥ തുടരുന്നു, മുഹബത്ത്, സീനിയേഴ്സ്, താന്തോന്നി, ചേകവർ, ഭാഗ്യദേവത, കെമിസ്ട്രി, നിവേദ്യം തുടങ്ങി 180 ചിത്രങ്ങളിൽ താരം ഇതുവരെയും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മുൻപ് സ്റ്റാർ റാഗിംഗ് എന്ന കൈരളി ടിവിയിലെ നാദിർഷ അവതരിപ്പിച്ചിരുന്ന ഒരു പരിപാടിയിൽ സീനിയേഴ്സ് എന്ന ചിത്രത്തിലെ തന്റെ ഒരു രംഗത്തെക്കുറിച്ച് വിശദീകരിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ലക്ഷ്മിപ്രിയ. കാഴ്ചക്കാരിൽ ഒരു വ്യക്തി സീനിയേഴ്സ് എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ വയറു കാണിച്ച് അഭിനയിച്ചതിനെപ്പറ്റി എന്താണ് ചേച്ചിക്ക് പറയാനുള്ളത് എന്ന് ചോദ്യം ഉന്നയിക്കുകയായിരുന്നു.

അപ്പോഴാണ് ചിത്രത്തിലെ ആ രംഗത്തെ കുറിച്ചുള്ള വിശദീകരണം ലക്ഷ്മിപ്രിയ നൽകിയത്. സീനിയേഴ്സ് എന്ന ചിത്രത്തിൽ ഒരു കോളേജ് പ്രൊഫസർ ആയിട്ടായിരുന്നു താൻ അഭിനയിച്ചിരുന്നത് എന്നും കോളേജിൽ പഠിപ്പിക്കുന്ന ടീച്ചർമാർ ഇത്രയും സെക്സി ആയിട്ടോ ഹോട്ടായിട്ടോ ഒന്നും ഉണ്ടാകാറില്ല എന്നും ലക്ഷ്മിപ്രിയ തുറന്നു പറയുന്നു. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നോട് ഇതിനെ പറ്റി ഒന്നും പറഞ്ഞിരുന്നില്ല എന്നും ഇതൊരു മോശം ക്യാരക്ടർ അല്ല എന്നും നല്ലൊരു കാരക്ടർ ആണ് എന്ന് പറഞ്ഞുകൊണ്ടാണ് തന്നെക്കൊണ്ട് അഭിനയിച്ചത് എന്നും ലക്ഷ്മിപ്രിയ പറയുന്നു.

അതുകൊണ്ടു തന്നെ ചിത്രത്തിലെ രംഗത്തിൽ കാണുന്ന വയർ തന്റെതല്ല എന്നും അത് മറ്റൊരാളുടെ വയറാണ് എന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. പിന്നീട് ഡബ്ബ് ചെയ്യുന്ന സമയത്താണ് താൻ ആ രംഗം കണ്ടിരുന്നത് എന്നും അപ്പോൾ ആഹാ നല്ല വിശാലമായ വയറാണല്ലോ എന്ന് താൻ തന്നെ പറഞ്ഞിരുന്നു എന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply