തമിഴ്നാട്ടിൽ സ്വന്തമായി തന്റെ പേരിൽ അമ്പലം ഉണ്ട് എന്ന് ലക്ഷ്മി നായർ

പാചക വീഡിയോകളിലൂടെയും ടിവി പരിപാടികളിലൂടെയും ഒക്കെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ പേരാണ് ലക്ഷ്മി നായർ. ലോ കോളേജ് പ്രിൻസിപ്പാൾ ആയും ലക്ഷ്മി നായർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ആരാധകരെയും ലക്ഷ്മി ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. കൈരളി ചാനലിൽ സംപ്രേക്ഷണം ചെയ്ത ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി നായരെ പ്രേക്ഷകർ കൂടുതലായി അറിയുന്നത്. ഇപ്പോൾ സ്വന്തമായി യൂട്യൂബ് ചാനലും ഒക്കെയായി താരം തിരക്കിലാണ്.

യൂട്യൂബ് ചാനലിലൂടെ തന്റെ കിടിലൻ വീഡിയോകൾ ഒക്കെ ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കാറുണ്ട്. ചില കുടുംബ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്ന താരം ഫ്ലവേഴ്സ് ചാനലിലെ ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോഴുള്ള ചില തുറന്നു പറച്ചിലുകൾ ആണ്. ലക്ഷ്മി പറഞ്ഞത് തന്റെ പേരിൽ അമ്പലമുണ്ട് എന്നാണ്. തമിഴ്നാട്ടിലാണ് സംഭവം. മുനിയാണ്ടി എന്ന് ഒരാളാണ് തന്റെ പേരിൽ അമ്പലം അവിടെ പണിതിരിക്കുന്നത്. ഒരു ആരാധകനാണ് മുനിയാണ്ടി എന്നും വ്യക്തമാക്കുന്നുണ്ട്. ലക്ഷ്മി തന്റെ പിറന്നാൾ ദിവസം അവിടെ പായസ വിതരണവും ആയി നിരവധി ആഘോഷങ്ങൾ നടക്കാറുണ്ട്.

ഒരു പ്രാവശ്യം തനിക്ക് നേരിട്ട് പോയി കാണണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ഇതുവരെ തനിക്ക് അവിടേക്ക് പോകാൻ സാധിച്ചിട്ടില്ല. ഒരു ഭക്തയായി അവിടെ ചെന്ന് ലക്ഷ്മിയെ തന്നെ ഒന്ന് തൊഴുന്നത് നല്ലതാണെന്ന് അവതാരകനും തമാശയായി പറയുന്നുണ്ട്. ഈ വാക്കുകൾ പുറത്തു വന്നതോടെ മറ്റൊരു കാര്യം കൂടി പ്രേക്ഷകർ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. സമാനമായ സംഭവം പറഞ്ഞു കൊണ്ട് രംഗത്തെത്തിയ ഒരു വ്യക്തിയായിരുന്നു ഹണിറോസ്. ഇതേ പരിപാടിയിൽ എത്തിയപ്പോഴായിരുന്നു ഇത്തരം ഒരു കാര്യത്തെക്കുറിച്ച് ഹണിറോസ് പറഞ്ഞത്. പാണ്ടി എന്ന് പേരുള്ള ഒരു ആരാധകനാണ് തന്റെ പേരിൽ അമ്പലം പണിതിരിക്കുന്നത് എന്ന് ഹണി റോസ് പറഞ്ഞിരുന്നു.

അതിന്റെ പേരിൽ വലിയ തോതിലുള്ള ട്രോളുകളും ഹണി റോസിന് ഏൽക്കേണ്ടി വന്നു. പതിയെ പതിയെ ട്രോളുകൾ കെട്ടടങ്ങി. അതിന് കാരണം സീരിയൽ താരമായ സൗപർണിക യായിരുന്നു. സൗപർണിക ഹണിറോസിനെ പിന്തുണച്ചുകൊണ്ട് ആയിരുന്നു രംഗത്ത് വന്നത്. സൗപർണിക പറഞ്ഞത് തന്റെ പേരിലും ഇത്തരത്തിൽ ഒരു അമ്പലമുണ്ട് എന്നാണ്. ഹണി പറഞ്ഞ പാണ്ടി തന്നെയാണോ തന്റെ പേരിൽ അമ്പലം പണിത പാണ്ടി എന്ന് എനിക്ക് അറിയില്ല എന്നും, ഇപ്പോൾ ഇത്തരത്തിൽ അമ്പലം സ്വന്തമായി ഉണ്ട് എന്ന് പറഞ്ഞ് നായികമാർക്ക് ഇടയിൽ വീണ്ടും ശ്രദ്ധേയനാവുകയാണ് ലക്ഷ്മി നായര്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply