ലച്ചു പറഞ്ഞത് കേട്ട് ഞെട്ടൽ മാറാതെ ആരാധകർ ! 13 വയസ്സിൽ നേരിട്ടത് കൊടൂര പീഡനം – ചുമ്മാതല്ല ഇവൾ ഇത്തരം പിക്ക് ഷെയർ ചെയ്യുന്നതെന്ന് വിമർശനം

ബിഗ് ബോസ് സീസൺ ഫൈവ് ഇപ്പോൾ മലയാള മനസ്സ് കീഴടക്കിക്കൊണ്ട് ജൈത്രയാത്ര തുടരുകയാണ്. ഏകദേശം രണ്ടാഴ്ച പിന്നിടുമ്പോൾ തന്നെ അതിലെ മത്സരാർത്ഥികൾ എല്ലാം മലയാളി മനസ്സിൽ ചേക്കേറി കഴിഞ്ഞു. അതിൽ ബിഗ് ബോസ് നൽകിയ ഒരു ടാസ്ക്കാണ് മൈ സ്റ്റോറി എന്ന ടാസ്ക്. കഴിഞ്ഞദിവസം ലച്ചു എന്ന് വിളിക്കുന്ന ബിഗ്ബോസ് മത്സരാർത്ഥി മൈ സ്റ്റോറി എന്ന ടാസ്കിൽ തൻ്റെ ജീവിതത്തിൽ സംഭവിച്ച ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ കഥകൾ വെളിപ്പെടുത്തിയപ്പോൾ ഞെട്ടലോടെ ആണ് അത് കേട്ടത്.

അതിനുശേഷം പല മത്സരാർത്ഥികൾക്കും സങ്കടം സഹിക്കാൻ പറ്റാതെ കരഞ്ഞു. ദേവിക എന്ന മത്സരാർത്ഥിക്ക് ശ്വാസം പോലും കിട്ടാതെ മെഡിക്കൽ സഹായം തേടേണ്ടിയും വന്നു. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം നടക്കുന്ന ലച്ചുവിൻ്റെ ജീവിതത്തിൽ ഇത്രയും വലിയ ഒരു ട്രാജഡി നടന്നു എന്ന് ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. ലച്ചുവിന് നാട്ടിൽ ഏറ്റവും അടുപ്പവും സ്നേഹവും ഉണ്ടായിരുന്നത് തൻ്റെ സഹോദരനോടായിരുന്നു.

എന്നാൽ ഒരു വാഹനാപകടത്തിൽ ലച്ചുവിൻ്റെ സഹോദരൻ മരണപ്പെട്ടു ഇതോടെ നാട്ടിൽ നിൽക്കാൻ കഴിയാതെ ലച്ചു ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയായിരുന്നു. എന്നാൽ അവിടെ വച്ചായിരുന്നു ലച്ചുവിൻ്റെ ജീവിതം മാറിമറിഞ്ഞത്. ലച്ചുവിനെ വെറും പതിമൂന്നു വയസ്സ് മാത്രമായിരുന്നു പ്രായം. ദക്ഷിണാഫ്രിക്കയിൽ വച്ച് തൻ്റെ അടുത്ത ഒരു ബന്ധുവിൽ നിന്നും പതിമൂന്നാമത്തെ വയസ്സിൽ തനിക്ക് ലൈംഗിക പീഡനം ഉണ്ടായെന്നാണ് പറഞ്ഞത്.

ആറു വർഷത്തോളം അയാൾ തന്നെ മൃഗീയമായി പീഡിപ്പിച്ചു. ഇതിൽനിന്ന് റിക്കവർ ആവാൻ താൻ ഒരുപാട് ബുദ്ധിമുട്ടി എന്നും ഒടുവിൽ താൻ തന്നെ സ്വയം ആ ദുരന്തത്തിൽ നിന്ന് പുറത്തു കടന്നതും ആയിരുന്നെന്ന് താരം പറഞ്ഞു. അതിനുശേഷം താരം നാട്ടിലേക്ക് തിരിച്ചുവന്നു. അവിടെവച്ച് ഒരാളുമായി പ്രണയത്തിൽ ആവുകയും ആ കാമുകൻ മദ്യത്തിന് അടിമയായിരുന്നു. ഒരിക്കൽ ഒരു ബീച്ചിൽ വെച്ച് പരസ്യമായി അയാൾ എന്നെ തല്ലുകയും അതിനുശേഷം ഞാൻ അയാളുമായുള്ള റിലേഷൻ ബ്രേക്ക് അപ്പ് ചെയ്യുകയും ചെയ്തു.

ലച്ചു പുതിയ ഒരാളുമായി പ്രണയത്തിൽ ആവുകയും അയാളുള്ളത് കൊണ്ടാണ് താനിപ്പോൾ ജീവിച്ചിരിക്കുന്നതെന്നും ലച്ചു പറഞ്ഞു. എന്നാൽ ഒരു തുള്ളി കണ്ണീരു പോലും പൊഴിക്കാതെ ധീരമായാണ് ലച്ചു ഈ കഥ പറഞ്ഞത്. ലച്ചു പറയുന്നതിനുള്ള കാരണം ഞാൻ എൻ്റെ ജീവിതത്തിൽ ഇത്രയും കാലം കരയുക മാത്രമായിരുന്നു. ഇനി താൻ കരയില്ലെന്നും എല്ലാ പ്രതിസന്ധികളെയും താൻ ധൈര്യപൂർവ്വം നേരിടുകയും ചെയ്യുമെന്നും എൻ്റെ ജീവിതം ഞാനാണ് തിരഞ്ഞെടുക്കേണ്ടത്.

എന്ത് വസ്ത്രം ധരിക്കണം എന്ത് ഭക്ഷണം കഴിക്കണം എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കാൻ ഒരു പെൺകുട്ടിക്ക് സ്വാതന്ത്ര്യം ഉണ്ടാവണമെന്നും അതിനുവേണ്ടി എല്ലാവരും ശ്രമിക്കണം എന്നും ലച്ചു അവകാശപ്പെട്ടു. തനിക്കൊരു ഫീനിക്സ് പക്ഷിയെ പോലെ പറക്കാൻ ആണ് ഇഷ്ടം എന്നും താരം കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply