എനിക്ക് അകെ ഈ ഒരു കൊച്ചെ ഉള്ളു – അവനോട് ഞാൻ ചോദിക്കുകയും ചെയ്തതാ പോണോ ? ഇങ്ങോട്ടും വിടാറില്ല – പിതാവിന്റെ നീറ്റൽ കണ്ണ് നിറഞ്ഞു പോയി

എല്ലാവരും വളരെ വേദനയോടെയാണ് ഇന്നലെ രാവിലെ പുലരിയിൽ എത്തിയ വാർത്തയെ സ്വീകരിച്ചത്. വിനോദയാത്ര പോയ കുഞ്ഞുങ്ങളുടെ ജീവൻ എടുത്താ അപകടത്തെക്കുറിച്ച് എല്ലാവരും നൊമ്പരത്തോടെ തന്നെ ഓർമ്മിക്കുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും പോയ കുഞ്ഞുങ്ങൾ തിരികെയെത്തിയത് ആവട്ടെ ജീവനില്ലാത്ത അവസ്ഥയിലും. എങ്ങനെയാണ് ഒരു പിതാവ് ഇത് സഹിക്കുക. ഇക്കാര്യത്തെക്കുറിച്ച് ഉള്ളിൽ നിറയുന്ന വേദനയോടെ ഒരു അച്ഛന്റെ വാക്കുകൾ ഇങ്ങനെയാണ്. സ്കൂൾ ബസിലേക്ക് പോകുന്നതിനു തൊട്ടു മുൻപും ഞാൻ കുഞ്ഞിനോട് ചോദിച്ചതാണ് പോകണമോ എന്ന്. ഒറ്റ കുഞ്ഞെയുള്ളൂ എവിടെയും വിടാറില്ല. സ്കൂളിൽ നിന്ന് പോകുന്നതാണ് അപകടങ്ങൾ ഒക്കെ ഉണ്ടാകും എന്ന് ഒരു തോന്നൽ ഉണ്ടായിരുന്നു. തട്ടേക്കാട് അപകടം ഒക്കെ നമുക്ക് അറിയാവുന്നതാണല്ലോ.

ഞാൻ വീണ്ടും ചോദിച്ചതാണ് പോകണമോ എന്ന്. അവിടെ അരികിലുണ്ടായിരുന്നു രക്ഷിതാവിനോട് ഞാൻ ഇക്കാര്യം പറയുകയും ചെയ്തു. ബസ് ഒരുപാട് താമസിച്ചാണ് വന്നത്. എന്താണ് ബസ് താമസിക്കുന്നത് എന്ന് തിരക്കിയപ്പോഴാണ് വേറെ എവിടെയോ ടൂർ പോയിട്ടാണ് ബസ് വരുന്നത് എന്ന് അറിഞ്ഞത്. അപ്പോൾ തന്നെ ഞാൻ ചോദിച്ചതാണ് ഇത് ആവശ്യമുണ്ടോ എന്ന്. വളരെ വേദനയോടെ പറയുന്ന ഈ അച്ഛന്റെ വാക്കുകൾ ഒരു നൊമ്പരത്തോടെ മാത്രമാണ് ഓരോരുത്തരും കേൾക്കുന്നത്. അതുപോലെ തന്നെ അപകടത്തിൽ മരിച്ച രോഹിത്തിന്റെ വീട്ടിൽ നിന്നും വേദനിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു ആളുകൾക്ക് കാണാൻ സാധിച്ചിരുന്നത്.

മകന്റെ ജേഴ്സി കെട്ടിപ്പിടിച്ചു കൊണ്ടാണ് അമ്മ കരഞ്ഞത്, അനുജത്തി പറഞ്ഞത് ആവട്ടെ ചേട്ടൻ കുറച്ചുനേരം കൂടി ഇരിക്കട്ടെ. എന്നിട്ട് കൊണ്ടു പോയാൽ പോരെ എന്ന്. അത്രത്തോളം ഹൃദയഭേദകമായ കാഴ്ചകളായിരുന്നു ഇന്നലെ പലരും സാക്ഷ്യം വഹിച്ചത്. നോമ്പരിപ്പിക്കുന്ന നിമിഷങ്ങൾ സമ്മാനിച്ചാണ് കുട്ടികളുടെ മൃതദേഹം കൊണ്ടുവന്നത്. ആ നിമിഷം മുതൽ ഉള്ള സംഭവങ്ങൾ ഒട്ടൊരു നൊമ്പരത്തോടെ മാത്രമേ ആർക്കും നോക്കി കാണാൻ സാധിക്കു. മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.

ഒരു നാട് മുഴുവൻ ഈ കുഞ്ഞുങ്ങൾക്ക് യാത്രാമൊഴി അറിയിക്കുവാൻ വേണ്ടി സ്കൂളിൽ എത്തിച്ചേർന്നു. ആഘോഷങ്ങളുടെയും ആവെശങ്ങളോടും യാത്രതിരിച്ച കുരുന്നുകൾ തിരികെയെത്തിയത് ആവട്ടെ ചേതനയറ്റ നിലയിൽ. വിനോദ യാത്രയുടെ വിശേഷങ്ങൾ വാതോരാതെ പറയാൻ തിരികെയെത്തുന്ന അവരെ കാത്തിരുന്ന വീട്ടുകാർക്ക് മുൻപിലേക്ക് എത്തിയതും അവരുടെ ജീവനില്ലാത്ത ശരീരം. എങ്ങനെയാണ് വീട്ടുകാർ ഈ വേദനയെ അതിജീവിക്കുക എന്ന് ഇപ്പോഴും ആർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. വളരെ പ്രതീക്ഷയോടെ പ്രാർത്ഥനയോടെ മക്കളെ യാത്രയ്ക്ക് അയച്ച നിമിഷങ്ങളിൽ പോലും ഇങ്ങനെ ഒരു അപകടത്തെക്കുറിച്ച് അവരുടെ വിദൂരമായ ഓർമ്മകളിൽ പോലും ഉണ്ടായിരിക്കില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply