ചെറിയ കുട്ടികളുമായി ആദ്യം സൗഹൃദം സ്ഥാപിച്ചു ശേഷം തന്റെ തുണി ഉടുക്കാതെ ചിത്രങ്ങൾ ഇയാൾ അയച്ചു കൊടുക്കുകയും പിന്നീട് അവരുടെ ചിത്രങ്ങൾ മയത്തിൽ വാങ്ങി എടുക്കുകയും ചെയ്യും ! കുറ്റ്യാടി സ്വദേശി ചെയ്തത് കണ്ടോ

സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങൾ ഇന്ന് വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ഒക്കെ അപരിചിതരുമായി സൗഹൃദം ഉണ്ടാക്കുമ്പോൾ ഒരു വലിയ അപകടകെണിയിലേക്കാണ് നമ്മൾ പോകുന്നത് എന്ന് നമ്മൾ പോലും അറിയുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ ഇതാ കൽപ്പറ്റയിൽ നിന്നും സമാനമായ ഒരു സംഭവമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടികളുടെ ന,ഗ്ന,ചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു ഇയാൾ. ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുകയാണ് കുറ്റ്യാടി ശാന്തിനഗർ ഇല്ലാട്ടുമ്മൽ ഇ സാലി 23 ആണ് പുൽപ്പള്ളി പോലീസിന്റെ കസ്റ്റഡിയിൽ ആയിരിക്കുന്നത്.

ഇൻസ്റ്റഗ്രാം മെസ്സഞ്ചറിലൂടെ ആയിരുന്നു 13 വയസ്സുള്ള ഒരു പെൺകുട്ടിയോട് ഇയാൾ അടുപ്പം കാണിച്ചത്. ശേഷം തന്റെ നഗ്നചിത്രങ്ങൾ ഇയാൾ അയച്ചു കൊടുക്കുകയും ചെയ്യും. പിന്നാലെ കുട്ടിയുടെ ചിത്രങ്ങൾ സ്വന്തം ആക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഭീഷണി തുടങ്ങുകയും ചെയ്യുന്നു. രണ്ടു കുട്ടികളുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇയാൾക്ക് നേരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ എന്നത് ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം, ഐടി നിയമം തുടങ്ങിയവയാണ്, ഇതിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് ഇൻസ്പെക്ടർ അനന്തകൃഷ്ണൻ, എസ് ഐ മനോജ്, എസി പി ഓ ദിലീപ് കുമാർ തുടങ്ങിയവർ ആണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

കൗമാരപ്രായക്കാരായ പെൺകുട്ടികളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് ഇത്തരത്തിൽ ഓൺലൈൻ കേന്ദ്രീകരിച്ച് നടക്കുന്ന വലിയ തോതിലുള്ള കുറ്റകൃത്യങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഇൻസ്റ്റഗ്രാമും മറ്റു ഉപയോഗിക്കുന്ന കുട്ടികൾ ഇതിനെക്കുറിച്ച് ഒന്നുംതന്നെ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. ഒരു വിരൽത്തുമ്പിലൂടെ സൗഹൃദം ആരംഭിക്കുമ്പോൾ ഈ സൗഹൃദത്തിന് പിന്നിലുള്ളവർ എങ്ങനെയുള്ളവർ ആണെന്ന് ചിന്ത പെൺകുട്ടികൾക്ക് ഉണ്ടാവുന്നില്ല. ഉപദേശങ്ങളെ ഇഷ്ടപ്പെടാത്ത കാലഘട്ടമാണ് കൗമാരം എന്ന് പറയുന്നത്. ഏറ്റവും കൂടുതൽ അപകടങ്ങളിൽ പെൺകുട്ടികൾ ചെന്ന് ചാടാൻ സാധ്യതയുള്ള ഒരു കാലഘട്ടവും കൗമാരകാലം തന്നെയാണ്.

സ്വയം സൂക്ഷിക്കുവാൻ പഠിക്കുകയാണ് നമ്മുടെ പെൺകുട്ടികൾ ചെയ്യേണ്ടത്. ഒരു ഇൻസ്റ്റഗ്രാം മെസ്സേജിലൂടെ മറ്റൊരുവനെ കാണിക്കേണ്ടതല്ല അവരുടെ ശരീരമെന്ന് അവർ തന്നെ മനസ്സിലാക്കുകയാണ് വേണ്ടത്. ആത്മാർത്ഥമായി സ്നേഹിക്കപ്പെടുന്ന ഒരാൾ ഒരിക്കലും ശരീരത്തിന് മുൻഗണന നൽകില്ലന്ന് എന്നാണ് നമ്മുടെ പെൺകുട്ടികൾ മനസ്സിലാക്കുന്നത്. ഈ ഒരു തിരിച്ചറിവ് ഉണ്ടാകുന്നത് വരെ ഇത്തരം കുറ്റങ്ങൾ വർധിച്ചു കൊണ്ടിരിക്കും എന്നത തന്നെയാണ് സത്യം. പെൺകുട്ടികൾ തന്നെയാണ് ഇത്തരം കുറ്റവാളികൾക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply