സുചിത്രയുമായുള്ള വിവാഹ നിശ്ചയ വാർത്തകളോട് പ്രതികരിച്ച് അഖിൽ !

മിനി സ്ക്രീനിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് കുട്ടി അഖിൽ. സീരിയലുകളിലും കോമഡി ഷോകളിലൂടെയും ശ്രദ്ധേയനായ താരം ബിഗ് ബോസിൽ എത്തിയതോടെയാണ് കൂടുതൽ ജനപ്രിയനാകുന്നത്. ബിഗ് ബോസ് മലയാളം സീസൺ 4ൽ എത്തിയതോടെ ആണ് അഖിലിന് കൂടുതൽ സ്വീകാര്യത ലഭിച്ചത്. ഷോയിൽ അഖിലിന്റെയും സഹ മത്സരാർത്ഥി ആയ സുചിത്രയുടെയും ബന്ധം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഇവർ പ്രണയത്തിലാണെന്ന രീതിയിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ബിഗ് ബോസ് ഷോ കഴിഞ്ഞതിനു ശേഷം ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന രീതിയിൽ വ്യാപകമായ പ്രചാരണങ്ങൾ നടന്നിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന രീതിയിലുള്ള വാർത്തകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ഇപ്പോൾ ഇതാ ഈ വാർത്തകളോട് പ്രതികരിക്കുകയാണ് അഖിൽ തന്റെ സോഷ്യൽ മീഡിയയിലൂടെ.

തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് അഖിൽ ഈ വിഷയത്തിൽ മറുപടി നൽകിയത്. ഈ വാർത്തകളെ തികച്ചും തമാശയായും കാഴ്ചക്കാരെ കിട്ടാനുള്ള ഒരു എളുപ്പ മാർഗ്ഗമായും കണ്ടു ചിരിച്ചു കളയുമ്പോഴും നിങ്ങളെയൊക്കെ പോലെ ഞങ്ങൾക്കും കുടുംബമുണ്ടെന്നും അച്ഛനും അമ്മയും സഹോദരങ്ങളും ഒക്കെ ഉണ്ടെന്നും ഒന്ന് ഓർക്കണം എന്ന് അഖിൽ കുറിക്കുന്നു. സോഷ്യൽ മീഡിയയിലെ ഓൺലൈൻ ചാനൽ സുഹൃത്തുക്കളോട് ആണ് അഖിലിന് പറയാനുള്ളത്.

ഈ കുറിപ്പ് ഒരു അഹങ്കാരമായി തെറ്റിദ്ധരിക്കരുതെന്നും അപേക്ഷയായി പരിഗണിക്കണമെന്നും അഖിൽ പറയുന്നു. ബിഗ് ബോസ് ഹൗസിൽ ഉള്ളപ്പോഴും പുറത്തിറങ്ങിയപ്പോഴും അഖിലും സുചിത്രയും തമ്മിൽ പ്രണയമാണെന്നും വിവാഹ നിശ്ചയവും വിവാഹവും നടത്തി എന്നും, ബിഗ് ബോസ് സീസൺ 4 കഴിഞ്ഞ് സീസൺ 5 തുടങ്ങാൻ ഒരുങ്ങുന്ന ഈ കാലയളവിൽ തന്നെ ഏകദേശം 50ലേറെ തവണ പ്രചരിച്ചിട്ടുണ്ട്. ആൺ പെൺ സൗഹൃദത്തിന് ഈയൊരു മാനം മാത്രമാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നുള്ളോ എന്ന് അഖിൽ ചോദിക്കുന്നു.

നിങ്ങൾക്ക് കാഴ്ചക്കാരെ കിട്ടാനുള്ള എളുപ്പ മാർഗമായി കണ്ടു ഒരു തമാശ ആയി ഇത് ചിരിച്ചു കളയുമ്പോഴും നിങ്ങളെപ്പോലെ ഞങ്ങൾക്കും കുടുംബം ഉണ്ടെന്ന് ഓർക്കണം എന്ന് അഖിൽ കൂട്ടിച്ചേർത്തു. ഈ പ്രതികരണം നിങ്ങളുടെ രോമത്തിൽ പോലും തൊടില്ല എന്നറിയാം. വീണ്ടും വിവാഹ വാർത്തകൾ പ്രചരിക്കും എന്ന് അറിയാം എങ്കിലും അടുത്ത ബിഗ് ബോസ് വരുമ്പോൾ എങ്കിലും വേറെ ആരെയെങ്കിലും കിട്ടുമ്പോൾ ഞങ്ങളെ വിട്ടേക്കണേ എന്ന് അഖിൽ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply