മീനയുടെ ഭർത്താവിന്റെ യഥാർത്ഥ മരണകാരണം തുറന്നുപറഞ്ഞ് നടി കുശ്ബു ! തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു താരം

തെന്നിന്ത്യൻ നായിക മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണവാർത്ത അറിഞ്ഞു കൊണ്ടാണ് ഇന്ന് സിനിമ ലോകം ഉണർന്നത്. വലിയ ഞെട്ടലോടെ ആയിരുന്നു ഈ ഒരു വാർത്തയെക്കുറിച്ച് ഒരു ആരാധകരും അറിഞ്ഞത്. മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത് കോവിഡ് കാരണം എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ മീനയുടെ സുഹൃത്തും നടിയുമായ കുശ്ബു രംഗത്തെത്തിയിരിക്കുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വിദ്യാസാഗർ മരിച്ചതെന്നും, വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ അല്പംകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ആണ് ഖുശ്ബു ട്വീറ്റ് ചെയ്തിരിക്കുന്നത്.

കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ വാർത്തകൾ കൊടുക്കണം എന്ന് മാധ്യമങ്ങളോട് ഞാൻ വളരെ താഴ്മയായി അഭ്യർത്ഥിക്കുന്നു. മൂന്നുമാസം മുൻപാണ് മിനയുടെ ഭർത്താവ് വിദ്യാസാഗറിന് കോവിഡ് ബാധിച്ചത്. അത് ശ്വാസകോശത്തിന് അവസ്ഥ മോശം ആയിരുന്നു. പക്ഷേ ഇപ്പോൾ സാഗർ കോവിഡ് ബാധിതൻ അല്ല. കോവിഡ് ബാധിച്ചാണ് സാഗർ മരിച്ചത് എന്നത് തെറ്റായ വാർത്ത ആണ്. മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്ത ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്നു. ഞാൻ അപേക്ഷിക്കുകയാണ് നമ്മൾ ജാഗ്രത പാലിക്കുക തന്നെ വേണം. പക്ഷേ അത് തെറ്റായ സന്ദേശം പകർന്നുകൊണ്ട് ആകരുത്. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് കുശ്ബു ട്വീറ്റ്‌ ചെയ്തത്. ഖുശ്ബുവിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിയിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്ന സാഗറിനോട് ശ്വാസകോശം മാറ്റിവെക്കണമെന്ന് ഡോക്ടർ നിർദേശിക്കുന്നുണ്ടായിരുന്നു. എന്നാൽ പറ്റിയ ദാതാവിനെ ലഭിക്കാത്തതുകൊണ്ടാണ് ശ്വാസകോശം മാറ്റിവയ്ക്കൽ സാധിക്കാതെ വന്നത്. കുറച്ചു ദിവസങ്ങളായി വെന്റിലേറ്റർ സഹായത്തോടെയായിരുന്നു വിദ്യാസാഗർ ശ്വസിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നലെ രാത്രിയോടെയാണ് നില വഷളായി തുടങ്ങിയത്. അതോടെ മരണം സംഭവിക്കുകയും ചെയ്യുകയായിരുന്നു. തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ സ്വീകാര്യത നേടിയ ഒരു താരം തന്നെയാണ് മീന എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.

എല്ലാം ഭാഷകളിലും തന്റെതായ സ്ഥാനം നിലനിർത്തുവാൻ മീനക്ക് സാധിച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമാലോകത്തേയ്ക്ക് ചേക്കേറിയ വ്യക്തി കൂടിയായിരുന്നു. അതിനാൽ തന്നെ വലിയ സ്വീകാര്യത നേടുവാൻ മീനക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങൾക്കൊപ്പം ആയിരുന്നു മികച്ച പ്രകടനം കാഴ്ച വച്ചിരുന്നത്. മോഹൻലാലിനോടൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങൾ അഭിനയിച്ച ഒരു നടി എന്ന പേരുകൂടി താരത്തിനുണ്ട് .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply