ചാക്കോച്ചനെയും ജയസൂര്യയെയും കാർത്തിക്ക് അറിയില്ല എന്ന് മനസ്സിലായി – പൊതുവേദിയിൽ ജയസൂര്യയെ ചാക്കോച്ചാ എന്ന് വിളിച്ചു കാർത്തി – കിളി പറന്നു ജയറാമും രഞ്ജിനിയും

മലയാള സിനിമയിൽ അന്യഭാഷ താരങ്ങളോട് ഒരു പ്രത്യേക താല്പര്യം ഉണ്ട്. അതുകൊണ്ടു തന്നെ അന്യഭാഷ സിനിമകളും മറ്റും റിലീസ് ആവുന്ന സമയത്ത് മലയാളത്തിൽ പ്രമോഷനുകൾ നടത്താറുണ്ട്. അത്തരത്തിൽ ഇപ്പോൾ ജയറാം, കാർത്തി തുടങ്ങിയവർ പ്രമോഷൻ പരിപാടിക്ക് എത്തുകയും ഈ പരിപാടിയിൽ ജയസൂര്യയെ തെറ്റിച്ച് കാർത്തി ചാക്കോച്ചൻ എന്ന സംബോധന ചെയ്തത് ആളുകൾക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ജയറാമും രഞ്ജിനിയും പെട്ടെന്ന് ഞെട്ടുന്നതും എന്താണ് കാർത്തി പറയുന്നത് എന്ന രീതിയിൽ കാർത്തിയെ നോക്കുന്നതും കാണാൻ സാധിക്കും. ജയസൂര്യ പോലും പെട്ടെന്ന് ഞെട്ടുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

Also Readതന്റെ നാലാം ഭാര്യയെ നായികയാക്കി മൂന്നാം ഭാര്യയെ വില്ലത്തിയാക്കി നരേഷ് ! പുതിയ സിനിമയുടെ ട്രൈലർ പുറത്ത് വന്നതോടെ നിങ്ങൾ ഒരു സംഭവമാണ് എന്ന് നരേഷിനോട് ആരാധകർ

ചിലപ്പോൾ ഇരുവരുടെയും പേരുകൾ തമ്മിൽ കാർത്തിയ്ക്ക് മാറിപ്പോയതായിരിക്കും. എന്നാൽ ഇത് ഫാൻസുകാർക്ക് ഇടയിലും ട്രോളന്മാർക്കിടയിലും വലിയ തോതിലുള്ള ഒരു തരംഗം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനോടകം ഈയൊരു കാര്യത്തിന് നിരവധി ട്രോളുകളും ആളുകൾക്കിടയിൽ വന്നിട്ടുണ്ട്. അന്യഭാഷ താരങ്ങളിൽ തന്നെ മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് കാർത്തി. മലയാള ആരാധകർക്കിടയിലും കാർത്തിക്ക് ആരാധകർ നിരവധിയാണ്.

കാർത്തി ഒരു മലയാള സിനിമയിലെങ്കിലും അഭിനയിക്കണം എന്നാണ് ആരാധകരുടെയും ആഗ്രഹം. സിനിമ പ്രമോഷൻ ഇടയിൽ നടന്ന ഈ ഒരു സംഭവം ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് ഇപ്പോൾ കാർത്തയെ ട്രോളി കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഈ സംഭവത്തിൽ ഇതുവരെ കാർത്തി മറുപടിയൊന്നും തന്നെ പറഞ്ഞിട്ടില്ല. ഒന്നും മനസ്സിലാവാത്തത് പോലെ നിന്നേക്കാം എന്നാണ് ജയറാമിന്റെ നിൽപ്പ് കണ്ടിട്ട് ഒരാൾ ട്രോൾ ചെയ്തിരിക്കുന്നത്.

ഇവിടെനിന്ന് ഇറങ്ങിയോടാൻ പോലും പറ്റുന്നില്ലല്ലോ എന്നും ചിലർ രഞ്ജിനിയുടെ മുഖഭാവത്തെ ട്രോളുന്നുണ്ട്. പലരും പലതരത്തിലുള്ള അഭിപ്രായങ്ങളാണ് എത്തിയിരിക്കുന്നത്. എങ്കിലും രസകരമായ രീതിയിലാണ് ആളുകൾ ട്രോളിക്കൊണ്ടിരിക്കുന്നത്. ഇതറിയുന്ന ചാക്കോച്ചന്റെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ എന്നാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്. ജയസൂര്യയും കുഞ്ചാക്കോ ബോബനെയും കാർത്തിക്ക് അറിയില്ല എന്ന് മനസ്സിലായി എന്നും ചില രസകരമായ രീതിയിൽ കമന്റുകളിലൂടെ പറയുന്നുണ്ട്.

Also Read വേദിയിൽ രഞ്ജിനി ഹരിദാസിനോട് ചൂടായി ചിയാൻ വിക്രം, കാരണം മനസിലായോ? വീഡിയോ ദൃശ്യങ്ങൾ പുറത്ത്

എന്നാൽ മറ്റു ചിലർ കമന്റ് ചെയ്യുന്നത് ആവട്ടെ മലയാളികൾ ആണെങ്കിൽ പോലും ഇരുവരെയും തമ്മിൽ തെറ്റി പോകുന്നവർ ഉണ്ടല്ലോ, അത്തരത്തിൽ സ്വാഭാവികമായി സംഭവിച്ച ഒരു തെറ്റായിരിക്കാം. ഇക്കാര്യത്തെക്കുറിച്ച് ഇനിയും ട്രോളുകൾ വരാതിരിക്കുന്നത് അല്ലേ നല്ലത്. നമ്മുടെ നാട്ടിൽ വന്ന അദ്ദേഹത്തിന് ഒരു തെറ്റ് പറ്റി എന്ന് കരുതി വെറുതെ അദ്ദേഹത്തെ ക്രൂശിക്കേണ്ട കാര്യമുണ്ടോ എന്നും ചിലർ ചോദിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply