മഞ്ജുവിന്റെ രണ്ടാം വരവിലെ നായകൻ താനാണ് എന്നറിഞ്ഞപ്പോൾ ദിലീപ് വിളിക്കുകയും ഈ സിനിമയിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു – കുഞ്ചാക്കോ ബോബൻ

മലയാളത്തിൻ്റെ ലേഡീസ് സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജുവാര്യർ മലയാളികൾക്കെല്ലാം തന്നെ പ്രിയപ്പെട്ട നടിയാണ്. സിനിമാഭിനയം തുടങ്ങിയ നാൾ മുതൽ തന്നെ മലയാളികളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട് മഞ്ജു. മലയാളത്തിലെ ഒരുവിധം സൂപ്പർ താരങ്ങളുടെ കൂടെയൊക്കെ തന്നെ മഞ്ജു അഭിനയിച്ചിട്ടുണ്ട്. സിനിമാ നടനായ ദിലീപിനെയായിരുന്നു മഞ്ജു വിവാഹം ചെയ്തത് എന്നാൽ ഇവർക്കിടയിലുള്ള ചില പ്രശ്നങ്ങൾ കാരണം ആ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു.

വിവാഹത്തിനുശേഷം മഞ്ജു സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു . മഞ്ജു വിവാഹ മോചനം നേടിയതോടെ സിനിമയിൽ വീണ്ടും സജീവമായി. മലയാള സിനിമയിലൂടെ തന്നെ ആയിരുന്നു താരത്തിൻ്റെ ശക്തമായ തിരിച്ചുവരവും. പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയായിരുന്നു മഞ്ജുവിനെ സ്വീകരിച്ചത്. എന്നാൽ സിനിമയിലേക്കുള്ള മഞ്ജുവിൻ്റെ രണ്ടാം വരവിനെ തടയുവാൻ ദിലീപ് നന്നായി ശ്രമിച്ചിരുന്നു എന്ന പല റൂമറുകളും ചർച്ചയായിരുന്നു.

മഞ്ജു തിരിച്ചുവരവിൽ ആദ്യമായി അഭിനയിച്ച സിനിമയിലെ നായകനായ കുഞ്ചാക്കോ ബോബൻ തന്നെ തനിക്ക് അത്തരത്തിൽ ഒരു സംഭവം ഉണ്ടായി എന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. കുഞ്ചാക്കോ ബോബൻ പറഞ്ഞത് ദിലീപ് തൻ്റെ സുഹൃത്താണെന്നും ആ സമയത്ത് സിനിമാ സംഘടനയായ അമ്മയുടെ തലപ്പത്തുള്ള ഒരു വ്യക്തി കൂടെ ആയിരുന്നു. മഞ്ജു വിവാഹമോചനത്തിനുശേഷം ആദ്യമായി അഭിനയിച്ച സിനിമയിലെ നായകൻ താൻ ആണെന്നും സംവിധായകനാണ് ആ സിനിമയിലെ നായികയെ തീരുമാനിക്കുന്നതെന്നും.

ആ സിനിമ എല്ലാം റെഡിയായി തീരുമാനിച്ചതിനുശേഷം ഒരു ദിവസം രാത്രി ദിലീപ് തന്നെ വിളിച്ചു എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഹൗ ഓൾഡ് ആർ യു എന്ന സിനിമയെക്കുറിച്ച് തന്നോട് കാര്യങ്ങളൊക്കെ ചോദിക്കുകയും ചെയ്തു. അതിനുശേഷം ദിലീപ് ഈ സിനിമയിൽ അഭിനയിക്കരുത് എന്ന രീതിയിലുള്ള അർത്ഥത്തിൽ സംസാരിക്കുകയും ചെയ്തെന്നും കുഞ്ചാക്കോ ബോബൻ തുറന്നുപറഞ്ഞു. അപ്പോൾ തന്നെ ദിലീപിനോട് കുഞ്ചാക്കോ പറഞ്ഞത് സംവിധായകൻ റോഷൻ ആൻഡ്രൂസിന് താൻ ഡേറ്റ് കൊടുത്തതാണെന്നും പറഞ്ഞ വാക്ക് ഞാൻ മാറ്റാറില്ല എന്നും.

അല്ലാതെ മഞ്ജുവാര്യർ സിനിമയിൽ അഭിനയിക്കുന്നത് കൊണ്ടല്ല താൻ അങ്ങനെ പറഞ്ഞതെന്നും പറഞ്ഞു. ദിലീപ് തന്നോട് നേരിട്ട് സിനിമയിൽ അഭിനയിക്കരുത് എന്ന് ആവശ്യപ്പെട്ടില്ല. പുള്ളിയുടെ സംസാരത്തിൽ നിന്നും തനിക്ക് മനസ്സിലായത് അതിൽ നിന്നും സ്വന്തമായിട്ട് മാറിനിൽക്കണമെന്നാണ്. എന്നാൽ കസിൻസ് എന്ന സിനിമയിൽ നിന്നും നായികയെ മാറ്റണമെന്ന് ദിലീപ് പറഞ്ഞതായി താൻ കേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. പിന്നീട് കുഞ്ചാക്കോ ബോബൻ വേട്ട എന്ന സിനിമയിൽ മഞ്ജുവിന് ഒപ്പം അഭിനയിച്ചിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply