ഉന്നാല്‍ മുടിയാതെ തമ്പി; കെഎസ്ആർടിസി ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ! റോബിൻ ബസ് വിഷയത്തിലെ സത്യാവസ്ഥ ഇതാ

കെഎസ്ആർടിക്കൊപ്പം തന്നെ ആദ്യമായി സ്വകാര്യ ബസ്സുകളും പമ്പ സർവീസ് നടത്താനുള്ള സാധ്യതയുണ്ട്. ഈ ഒരു പ്രശ്നവുമായി ബന്ധപ്പെട്ടു കൊണ്ട് തന്നെ കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസും തമ്മിൽ വലിയൊരു തർക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കെഎസ്ആർടിസി ഫേസ്ബുക്കിൽ ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്. ഉന്നാൽ മുടിയാതെ തമ്പി എന്ന ക്യാപ്ഷനോടെയാണ് കെഎസ്ആർടിസി പോസ്റ്റ് ഇട്ടത്.

കെഎസ്ആർടിസി ഈ വിഷയവുമായി ബന്ധപ്പെട്ട് കൊണ്ട് അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഈ സംഭവത്തിൻ്റെ നിജസ്ഥിതിയും നിയമത്തിൻ്റെ ശരിയായ വിശദീകരണങ്ങളും ഒക്കെ പങ്കുവെച്ചു കൊണ്ടുള്ളതായിരുന്നു ഫേസ്ബുക്ക് പേജിലെ പോസ്റ്റ്. ഇവർ പോസ്റ്റ് ചെയ്തിരിക്കുന്നത് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിച്ചുകൊണ്ട് സ്റ്റേജ് കാര്യേജിന് സമ്മാനമായിട്ടുള്ള സർവീസ് നടത്താം എന്ന വാദത്തിൻ്റെ ശരിയായ അവസ്ഥ എന്താണ്.

2023ലെ കേന്ദ്രസർക്കാർ മോട്ടോർ വാഹന നിയമം 1988, വകുപ്പ് 88(14) പുറത്തിറക്കിയ ജി എസ് ആർ 302 (E) തീയതി 18-04- 2023 പോൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് അനുസരിച്ച് ഏത് റൂട്ടിലൂടെയും സ്ഥലനാമ ബോർഡ് പ്രദർശിപ്പിച്ചുകൊണ്ട് സ്റ്റേജ് കാര്യേജ് ബസ്സുകൾക്ക് ബസ്സ്റ്റാൻഡിൽ അടക്കം പ്രവേശിച്ചുകൊണ്ട് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തുകൊണ്ട് സർവീസ് നടത്താൻ അനുമതിയുണ്ടെന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു സ്വകാര്യ ബസ് ഉടമ കുറച്ചുനാളുകളായി നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങൾ നടത്തുകയും നിയമം നടപ്പിലാക്കാൻ ചുമതലപ്പെട്ട മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് എതിരെയും സ്റ്റേജ് കാര്യേജ് ഓപ്പറേറ്റർമാർ കെഎസ്ആർടിസിക്ക് എതിരെ അപവാദ പ്രചരണങ്ങൾ തുടുത്തു വിടുകയാണ്.

അവരുടെ ഇത്തരം അപവാദങ്ങൾക്ക് കൂട്ടുനിൽക്കുവാനും കുറെ ആളുകൾ ഉണ്ടെന്നുള്ളത് അത്ഭുതം തന്നെയാണ്. വിവാദങ്ങൾ ഉയർന്നു വരുമ്പോൾ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കേണ്ടത് ആവശ്യം തന്നെയാണ്. നിഖിതമായ നിയമങ്ങളാണ് നമ്മുടെ രാജ്യത്തിൽ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ റോഡ് ഗതാഗതത്തെ സംബന്ധിക്കുന്ന ഇത്തരം നിയമ വാഹന നിയമം 1988 ലാണ് പ്രതിപാദിക്കുന്നത്. ടൂറിസ്റ്റ് വാഹനങ്ങൾ ഓരോ സംസ്ഥാനങ്ങളുടെയും ചെക്ക് പോസ്റ്റുകൾ കടന്നുപോകുമ്പോൾ നികുതി അടക്കേണ്ടതാണ്.

അതുകൊണ്ടുതന്നെ ഇത് ടൂറിസ്റ്റ് വികസനത്തിന് തടസ്സം നിൽക്കുന്നു. ഇതിന് ഒരു മാറ്റം ഉണ്ടാകേണ്ടതുകൊണ്ടാണ് കേന്ദ്രസർക്കാർ പുതിയ ചട്ടങ്ങൾ അവതരിപ്പിച്ചത്. ഈയൊരു മാറ്റത്തിലൂടെ ഏത് സംസ്ഥാനത്തേക്കും ഉള്ള പെർമിറ്റ് ഓൺലൈൻ ആയി നികുതി അടയ്ക്കാൻ ടൂറിസ്റ്റ് വെഹിക്കിൾ ഓപ്പറേറ്റർമാർക്ക് സാധിക്കുന്നു. ടൂറിസ്റ്റ് മേഖലയിൽ തടസ്സമില്ലാതെ യാത്ര ഉറപ്പുവരുത്തുക എന്നതാണ് കേന്ദ്രസർക്കാർ ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

രാജ്യത്തിലെ നിയമം അനുശാസിക്കുന്ന തരത്തിൽ ഏതുതരം ബിസിനസ് നടത്തുവാനും ഓരോ വ്യക്തിക്കും അവകാശമുണ്ട്. എന്നാൽ ഒരാൾക്കെതിരെ എടുത്ത നടപടി നിയമപരം അല്ലെങ്കിൽ അതിനെതിരെ കോടതിയെ സമീപിക്കുകയും അതിനുവേണ്ടിയുള്ള പരിഹാരം കണ്ടെത്തുവാനും ഏതൊരാൾക്കും അവകാശമുണ്ട്. എന്നാൽ നിയമം ലംഘിച്ച് ബിസിനസ് നടത്തും എന്ന് ഒരു രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് നേരെ വെല്ലുവിളിച്ചുകൊണ്ടുള്ളവരോട് ഒന്നു മാത്രമേ പറയാനുള്ളൂ ഉന്നാല്‍ മുടിയാതെ തമ്പി. ഇതാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply