കെ എ സ് ആർ ടിസി യാത്രക്കാർക്കെതിരെ നഗ്നത പ്രദർശനം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവിന് പൂമാലയിട്ട് സ്വീകരണം..

കെഎസ്ആർടിസി ബസിൽ വച്ച് കൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് എതിരെ നഗ്നത പ്രദർശനം നടത്തിയ കേസിലായിരുന്നു സവാദ് എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ ആയത്. നന്ദിത എന്ന മോഡൽ കൂടിയായ ഒരു യുവതിക്കെതിരെ ആയിരുന്നു യുവാവിന്റെ ഇത്തരം പ്രവർത്തി ഉണ്ടായത്. തുടർന്ന് നന്ദിത ഇതിനെതിരെ പ്രതികരിക്കുകയും പ്രശ്നം വലിയ തോതിൽ തന്നെ വാർത്തയാവുകയും ചെയ്തിരുന്നു. താരത്തിന് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടുവാൻ വേണ്ടിയുള്ള വെറുമൊരു നാടകമായിരുന്നു സവാദ് എന്ന യുവാവിനെ കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തലുകൾ എന്നാണ് ചിലർ പറഞ്ഞുകൊണ്ടിരിക്കുന്നത്.

താരത്തിനെതിരെ ഡിജിപിക്ക് പരാതി കൊടുത്തിട്ടുണ്ട് എന്നാണ് മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞത്. അതുകൂടാതെ ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന സവാദിനെ പൂമാലയിട്ട് സ്വീകരിക്കുവാൻ സംഘടനയിലെ എല്ലാ അംഗങ്ങളും ആലുവ സബ്ജെയിലിന് മുന്നിൽ എത്തണമെന്നും സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ടായിരുന്നു. സവാദിനെ കാണാനായി താൻ ജയിലിൽ പോയിരുന്നു എന്നും അയാൾ വളരെയധികം നിരാശനാണ് എന്നും അജിത് കുമാർ പറഞ്ഞു.

അയാൾ ആഹാരം ഒന്നും കഴിക്കുന്നില്ല എന്നും പുറത്തിറങ്ങി കഴിഞ്ഞാൽ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് എന്നും സവാദിന്റെ കുടുംബം അത്യാവശ്യം ഡീസന്റ് ആയിട്ടുള്ള ഒരു ഫാമിലി ആണ് എന്നും അവർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത് എന്നും അജിത് കുമാർ പറയുന്നുണ്ട്. സവാദ് ആത്മഹത്യ മുന്നിൽ കണ്ടുകൊണ്ടാണ് ജയിലിൽ നിന്ന് ഇറങ്ങാൻ പോകുന്നത് എന്നും അയാളുടെ കുടുംബമൊക്കെ നാടുവിട്ട് പോയി എന്നും അയാൾ ആകെ തകർന്ന് വല്ലാത്ത ഒരു അവസ്ഥയിലാണ് എന്നും ആ മാനസികാവസ്ഥ മാറ്റിയെടുക്കാൻ ആണ് അസോസിയേഷന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും അജിത് കുമാർ വ്യക്തമാക്കി.

സംഘടനയിലെ അംഗങ്ങൾ എല്ലാവരും ചേർന്ന് സവാദിനെ സ്വീകരിച്ച് അയാൾക്ക് പുതിയ ഒരു ജീവിതം കൊടുക്കുകയാണ് ലക്ഷ്യമെന്നും അജിത് കുമാർ കൂട്ടിച്ചേർത്തു. ഈ കേസ് വെറും കള്ളക്കേസാണ് എന്ന് എല്ലാവർക്കും ഇതിനോടകം ബോധ്യമായി എന്നും ഡിജിപിക്ക് ഇതിനെ സംബന്ധിച്ചുള്ള പരാതി ഇതിനോടകം നൽകിയിട്ടുണ്ട് എന്നും ഇപ്പോൾ ഒരുപാട് ആളുകളെക്കൊണ്ട് താരം തങ്ങളെ തെറി വിളിപിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നും താങ്ങൾക്കെതിരെ വധ ഭീഷണിയുള്ള ഫോൺകോളുകൾ പോലും വരാറുണ്ട് എന്നും അജിത്ത് പറയുന്നു.

ഇത്തരത്തിലൊക്കെ താരം ചെയ്യുന്നത് ഇതൊരു വ്യാജ പരാതി ആയതുകൊണ്ട് തന്നെയാണ് എന്നും ജനുവിൻ ആണെങ്കിൽ ഇങ്ങനെ വിളിച്ച് സംസാരിക്കേണ്ട കാര്യമൊന്നുമില്ല എന്നും അജിത് കൂട്ടിച്ചേർക്കുന്നു. അതുകൊണ്ടു തന്നെ താരത്തിനെ നുണ പരിശോധനയ്ക്ക് വിധേയ ആകണമെന്നുള്ള ആവശ്യവും തങ്ങൾ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും തങ്ങളും കോടതിയിൽ പോകുവാൻ തയാറാണ് എന്നും അജിത് പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply